Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റോഷൻ പറയുന്നത് ആൽവിൻ ജോൺ അറിയുന്നതും ആൽവിൻ പറയുന്നത് റോഷനും അറിയുന്നത് എങ്ങനെ? ചെറിയ പ്രശ്‌നങ്ങൾ ഊതിവീർപ്പിച്ചതോ? ഒന്നുമനസ്സിരുത്തിയാൽ വീട് കയറിയുള്ള അക്രമത്തോളം എത്തുമായിരുന്നില്ലെന്ന് മോളിവുഡ് വൃത്തങ്ങൾ മറുനാടനോട്; ആരോപണമുന നീളുന്നത് റോഷൻ ആൻഡ്രൂസിന്റെ സഹസംവിധായകയുടെ നേർക്ക്; റോഷന്റേയും ആൽവിന്റെയും പരാതികൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് കൊച്ചി പൊലീസും

റോഷൻ പറയുന്നത് ആൽവിൻ ജോൺ അറിയുന്നതും ആൽവിൻ പറയുന്നത് റോഷനും അറിയുന്നത് എങ്ങനെ? ചെറിയ പ്രശ്‌നങ്ങൾ ഊതിവീർപ്പിച്ചതോ? ഒന്നുമനസ്സിരുത്തിയാൽ വീട് കയറിയുള്ള അക്രമത്തോളം എത്തുമായിരുന്നില്ലെന്ന് മോളിവുഡ് വൃത്തങ്ങൾ മറുനാടനോട്; ആരോപണമുന നീളുന്നത് റോഷൻ ആൻഡ്രൂസിന്റെ സഹസംവിധായകയുടെ നേർക്ക്; റോഷന്റേയും ആൽവിന്റെയും പരാതികൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് കൊച്ചി പൊലീസും

എം മനോജ് കുമാർ

കൊച്ചി: സംവിധായകൻ റോഷൻ ആൻഡ്രൂസും നിർമ്മാതാവ് ആൽവിൻ ആന്റണിയുടെ മകൻ ആൽവിൻ ജോൺ ആന്റണിയുമായുള്ള പ്രശ്‌നത്തിൽ സിനിമാ വൃത്തങ്ങൾ കുറ്റപ്പെടുത്തുന്നത് റോഷൻ ആൻഡ്രൂസിന്റെ സഹസംവിധായകയായ പെൺകുട്ടിയെ. സഹസംവിധായകയായ ഈ പെൺകുട്ടി വിചാരിച്ചിരുന്നെങ്കിൽ പ്രശനങ്ങൾ ഇത്ര വഷളാകുമായിരുന്നില്ല. സിനിമ എന്നത് പരസ്പര ധാരണകൾ അനുസരിച്ച് മുന്നോട്ടു പോകേണ്ടുന്ന മേഖലയാണ്. ഈ മേഖലയെക്കുറിച്ച് ധാരണ ഉണ്ടായിരുന്നെങ്കിൽ ഈ പ്രശ്‌നങ്ങൾ ഉണ്ടാകുമായിരുന്നില്ല. റോഷനെയും ആൽവിന്റെ മകനെയും തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. അതിൽ ഈ പെൺകുട്ടിക്ക് എത്രമാത്രം റോൾ ഉണ്ടാകുമെന്നു ഞങ്ങൾക്ക് അറിയില്ല. പക്ഷെ ഈ പ്രശ്‌നങ്ങൾക്ക് നടുവിൽ ഉള്ളത് ഈ പെൺകുട്ടി മാത്രമാണ്. അതുകൊണ്ടാണ് ഈ പ്രശ്‌നങ്ങൾ ഒഴിവാക്കപ്പെടേണ്ടതായിരുന്നു എന്ന് ഞങ്ങൾ പറയുന്നത്-ഉന്നത സിനിമാവൃത്തങ്ങൾ വിരൽ ചൂണ്ടുന്നത്.

ദിലീപിന്റെ കേസ് അടക്കമുള്ള നിരവധി പ്രശ്‌നങ്ങളിൽ കുരുങ്ങി മുന്നോട്ടു പോകുന്ന മലയാള സിനിമയ്ക്ക് വൻ തിരിച്ചടിയാണ് റോഷൻ ആൻഡ്രൂസും ആൽവിൻ ആന്റണിയും തമ്മിൽ ഉടലെടുത്ത കേസ് എന്നും സിനിമാ വൃത്തങ്ങൾ വിലയിരുത്തുന്നു. ഇത്രമാത്രം വാർത്താ തലക്കെട്ടുകൾ പിടിച്ചടക്കാൻ മാത്രം ഉള്ള സംഭവങ്ങൾ ഇവർക്കിടയിൽ നടന്നിട്ടില്ലെന്നും ഉന്നത സിനിമാവൃത്തങ്ങൾ മറുനാടൻ മലയാളിയോട് വെളിപ്പെടുത്തി. പക്ഷെ രണ്ടു പരാതിയിലും പൊലീസ് കേസ് രജിസ്റ്റർ ചെയ്ത അവസ്ഥയിൽ തങ്ങൾക്ക് ഇടപെടുന്നതിലും അപ്പുറം കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ് എന്നാണ് ഇവരുടെ വിലയിരുത്തലും.

റോഷൻ ആൻഡ്രുസിനും ആൽവിൻ ജോൺ ആന്റണിക്കും ഇടയിൽ പ്രശ്‌നങ്ങൾ ഉടലെടുത്തിരുന്നു. ഈ പ്രശ്‌നങ്ങൾ ഉടലെടുക്കാൻ കാരണം ഈ സഹസംവിധായകയാണ്. ഇവർ മനസിരുത്തിയിരുന്നെങ്കിൽ ഈ പ്രശ്‌നങ്ങൾ ഇത്ര വഷളാകുമായിരുന്നില്ല എന്നാണ് സിനിമാ വൃത്തങ്ങളുടെ വെളിപ്പെടുത്തൽ. റോഷൻ പറയുന്ന കാര്യങ്ങൾ ആൽവിൻ ജോൺ അറിയുന്നതും ആൽവിൻ ജോൺ പറയുന്ന കാര്യങ്ങൾ റോഷനും അറിയുന്നത് എങ്ങിനെയാണ്. ഇവർക്കിടയിൽ ആകെയുണ്ടായിരുന്നത് ഈ സഹസംവിധായകയാണ്. ഇവർ ശ്രദ്ധിച്ചിരുന്നങ്കിൽ വീട് കയറിയുള്ള ഈ പ്രശ്‌നങ്ങൾ ഒന്നും നടക്കുമായിരുന്നില്ല.

റോഷന് അടുപ്പമുണ്ടായിരുന്ന സഹസംവിധായകയാണ് ഈ പെൺകുട്ടി. ഈ പെൺകുട്ടിയെ കേന്ദ്രമാക്കി ഒരു ആൽബം ആൽവിൻ ജോൺ ചെയ്തത് റോഷന് ഇഷ്ടമായിരുന്നില്ല. ഈ പ്രശ്‌നത്തിൽ റോഷൻ ഉടക്കിയിരുന്നു. ഈ പ്രശ്‌നം മനസിലാക്കി ആൽവിൻ ആന്റണി മകൻ ജോണിനെക്കൊണ്ട് റോഷനോട് ക്ഷമ പറയിപ്പിച്ചു. ഒപ്പം കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ മകനെ ആൽവിൻ വീട്ടിൽ നിന്നും മാറ്റി നിർത്തുകയും ചെയ്തു. ഈ ഘട്ടത്തിലാണ് തിരുവനന്തപുരത്തുള്ള ഒരു ഡോക്ടർ, ജോണിന്റെ സുഹൃത്തായ ഡോക്ടർ ആൽവിന്റെ വീട്ടിൽ എത്തുന്നത്. ഈ ഡോക്ടർ എത്തിയപ്പോൾ ആരോ റോഷൻ വിളിച്ചു പറഞ്ഞു. ജോണിന്റെ കൂട്ടുകാരൻ ഡോക്ടർ ഇവിടെ എത്തിയിട്ടുണ്ട്. അവനൊപ്പം മകനും കാണുമെന്ന്. പക്ഷെ മകൻ ഉണ്ടായിരുന്നില്ല. ഇത് റോഷൻ അറിഞ്ഞതുമില്ല.

റോഷന് ആൽവിന്റെ മകനെ കാണണമെന്ന വാശി ഉണ്ടായിരുന്നു. മകൻ പക്ഷെ റോഷൻ വന്ന ആ ദിവസം വീട്ടിൽ ഉണ്ടായിരുന്നില്ല.റോഷന് ഒപ്പം വന്നവർ വീട്ടിൽ അക്രമം കാട്ടുകയും പ്രശ്‌നങ്ങൾ വഷളാക്കുകയും ചെയ്തു-സിനിമാ വൃത്തങ്ങൾ .പറയുന്നു. പക്ഷെ തികച്ചും വ്യത്യസ്തമായ ഭാഷ്യമാണ് ഉന്നത സിനിമാ കേന്ദ്രങ്ങൾക്ക് റോഷൻ നൽകുന്ന വിശദീകരണം. ആൽവിന്റെ മകൻ ഡ്രഗ്‌സ് ആണ് എന്ന കാര്യത്തിൽ റോഷൻ ഉറച്ചു നിൽക്കുന്നു. ആൽവിന്റെ മകൻ ആ പെൺകുട്ടിയെ ശല്യപ്പെടുത്തി. ഈ കാര്യം ചോദിക്കാനാണ് ആൽവിന്റെ വീട്ടിൽ ചെന്നത്. അല്ലാതെ വഴക്കുണ്ടാക്കുക എന്ന ഉദ്ദേശ്യം ഉണ്ടായിരുന്നില്ല-റോഷൻ ആൻഡ്രുസ് വിശദമാക്കുന്നു. പക്ഷെ റോഷന്റെ വാക്കുകളിൽ നിന്നാണ് ഇവർ പെൺകുട്ടിയുടെ കുഴപ്പം ഈ പ്രശ്‌നങ്ങൾക്ക് നടുവിൽ ഉണ്ടായിരുന്നു എന്നും തിരിച്ചറിയുന്നത്. ഈ പെൺകുട്ടി വിചാരിച്ചാൽ പ്രശ്‌നങ്ങൾ ഈ വിധം കലാശിക്കുമായിരുന്നില്ല-ഉന്നത സിനിമാ വൃത്തങ്ങൾ മറുനാടനോട് പ്രതികരിച്ചു.

പക്ഷെ പ്രശ്‌നങ്ങൾ സമവായം കൊണ്ടൊന്നും കൊണ്ടൊന്നും അവസാനിക്കാത്ത സ്ഥിതിയിലാണ്. വീട് കയറി തല്ലിയെന്ന നിർമ്മാതാവ് ആൽവിൻ ആന്റണിയുടെ പരാതിയിൽ എറണാകുളം സൗത്ത് പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഒപ്പം റോഷൻ ആൻഡ്രുസ് നൽകിയ പരാതിയിലും കേസ് എടുത്തിട്ടുണ്ട്. ആൽവിൻ ആന്റണിയും സംഘവും ചേർന്ന് തന്നെ മർദ്ദിച്ചു എന്നാണ് റോഷൻ നൽകിയ പരാതിയിൽ പറയുന്നത്. എന്തായാലും കേസ് വിശദമായി പഠിക്കുമെന്നും അതിനനുസരിച്ച് നടപടി സ്വീകരിക്കുമെന്നും കൊച്ചി ടൗൺ പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു. രണ്ടു പരാതിക്ക് മാത്രമായി പ്രത്യേക പൊലീസ് സംഘം രൂപീകരിച്ചതായും കൊച്ചി പൊലീസ് അറിയിച്ചിട്ടുണ്ട്. എന്തായാലും പ്രശ്‌നങ്ങളിൽ മലയാള സിനിമാ ലോകം അസ്വസ്ഥമാണ്.

കഴിഞ്ഞ രണ്ടു ദിവസം മുൻപാണ് സംവിധായകൻ റോഷൻ ആൻഡ്രൂസ് നിർമ്മാതാവ് ആൽവിൻ ആന്റണിയുടെ വീട് കയറി ആക്രമിച്ചതായി പരാതി വന്നത്. തന്നെയും കുടുംബത്തെയും ആക്രമിക്കാൻ രാത്രിയിൽ കൊച്ചി പനമ്പള്ളി നഗറിലെ വീട്ടിൽ 40 ഗുണ്ടകളുമായി റോഷൻ എത്തിയെന്നാണ് ആൽവിന്ന്റെ പരാതി. എന്നാൽ തന്നെയും സുഹൃത്ത് നവാസിനെയും ആൽവിനും സംഘവും മർദ്ദിച്ചുവെന്നാണ് റോഷന്റെ വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP