Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തെരഞ്ഞെടുപ്പ് ചെലവ് : 10 ലക്ഷത്തിന് മുകളിൽ മൂല്യമുള്ള രേഖയില്ലാത്ത വസ്തുക്കളും പണവും പിടിച്ചെടുക്കും; നിരീക്ഷണത്തിനായി ആദായ നികുതി വകുപ്പിന്റെ പ്രത്യേക സംഘം; ഓരോ സംഘത്തിലും രണ്ട് ആദായ നികുതി ഓഫീസർമാരും മൂന്ന് ഇൻസ്‌പെക്ടർമാരും; പ്രധാന വകുപ്പുകളിലെ ഉദ്യാഗസ്ഥരുമായി ചർച്ച നടത്താൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

തെരഞ്ഞെടുപ്പ് ചെലവ് :  10 ലക്ഷത്തിന് മുകളിൽ മൂല്യമുള്ള രേഖയില്ലാത്ത വസ്തുക്കളും പണവും പിടിച്ചെടുക്കും; നിരീക്ഷണത്തിനായി ആദായ നികുതി വകുപ്പിന്റെ പ്രത്യേക സംഘം;  ഓരോ സംഘത്തിലും രണ്ട് ആദായ നികുതി ഓഫീസർമാരും മൂന്ന് ഇൻസ്‌പെക്ടർമാരും; പ്രധാന വകുപ്പുകളിലെ ഉദ്യാഗസ്ഥരുമായി ചർച്ച നടത്താൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഏതാനും നാൾ മാത്രം ബാക്കി നിൽക്കവേ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അമിത ചെലവിന് കുരുക്കിടാൻ ഒരുങ്ങുകയാണ് ആദായ നികുതി വകുപ്പ് അധികൃതർ. ചെലവ് നിരീക്ഷിക്കാനായി പ്രത്യേക സംഘത്തെ രൂപീകരിച്ചുവെന്ന് അധ്യികൃതർ അറിയിച്ചു. 10 ലക്ഷത്തിന് മുകളിൽ മൂല്യമുള്ള രേഖയില്ലാത്ത വസ്തുക്കളും പണവും പിടിച്ചെടുക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് സംഘത്തിന് രൂപം നൽകിയിരിക്കുന്നതെന്നും ആദായ നികുതി വകുപ്പ് അധികൃതർ വ്യക്തമാക്കി.

കേരളത്തിലൊട്ടാകെ 20 സംഘങ്ങൾക്കാണ് ആദായ നികുതി വകുപ്പ് രൂപം നൽകിയിട്ടുള്ളത്. ഓരോ സംഘത്തിലും രണ്ട് ആദായ നികുതി ഓഫീസർമാരും മൂന്ന് ഇൻസ്‌പെക്ടർമാരും ഉണ്ടാകും. നികുതി വകുപ്പ് ജോ. കമ്മീഷണർ, ഡെപ്യൂട്ടി കമ്മീഷണർ, അസി. കമ്മീഷണർ എന്നിവരുടെ മേൽനോട്ടത്തിലാണ് സംഘങ്ങൾ പ്രവർത്തിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ചെലവിന്റെ നിരീക്ഷണം സംബന്ധിച്ചുള്ള ആക്ഷൻ പ്ലാൻ തയാറാക്കുന്നതിനായി ആദായ നികുതി വകുപ്പ്, കസ്റ്റംസ് ആൻഡ് സെൻട്രൽ എക്‌സൈസ്, സംസ്ഥാന എക്‌സൈസ് വകുപ്പ്, പൊലീസ്, വനം തുടങ്ങിയ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ മാർച്ച് 19 ന് ചർച്ച നടത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP