Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആയിരം കോടിയുടെ ഡ്രീം പ്രോജക്റ്റിന്റെ വാഗ്ദാനം നൽകി വൻ ചതിയിൽ വീഴ്‌ത്തിയവരോട് പൊറുക്കാനാവില്ല എംടിക്ക്; രണ്ടാമൂഴം കേസിൽ മധ്യസ്ഥത തേടി സംവിധായകൻ ശ്രീകുമാരമേനോൻ ഹൈക്കോടതിയിൽ; സിവിൽ കേസായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഇതിഹാസ കഥാകാരൻ; കേസ് തീരും വരെ തിരക്കഥ ഉപയോഗിക്കാൻ സംവിധായകന് വിലക്ക്; തിരക്കഥ മടക്കി ആവശ്യപ്പെട്ടുള്ള കേസ് കരാർ കാലാവധി കഴിഞ്ഞതോടെ

ആയിരം കോടിയുടെ ഡ്രീം പ്രോജക്റ്റിന്റെ വാഗ്ദാനം നൽകി വൻ ചതിയിൽ വീഴ്‌ത്തിയവരോട് പൊറുക്കാനാവില്ല എംടിക്ക്;  രണ്ടാമൂഴം കേസിൽ മധ്യസ്ഥത തേടി സംവിധായകൻ ശ്രീകുമാരമേനോൻ ഹൈക്കോടതിയിൽ; സിവിൽ കേസായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഇതിഹാസ കഥാകാരൻ; കേസ് തീരും വരെ തിരക്കഥ ഉപയോഗിക്കാൻ സംവിധായകന് വിലക്ക്; തിരക്കഥ മടക്കി ആവശ്യപ്പെട്ടുള്ള കേസ് കരാർ കാലാവധി കഴിഞ്ഞതോടെ

എം മനോജ് കുമാർ

തിരുവനന്തപുരം: എം ടി.വാസുദേവൻ നായർ വാദിയായ രണ്ടാമൂഴം തിരക്കഥാ കേസ് സങ്കീർണ്ണമായ നിയമനടപടികളിലേക്ക് നീങ്ങുന്നു. കേസിൽ ആർബിട്രേഷൻ ആവശ്യമില്ലെന്നും ഈ കേസ് സിവിൽ കേസ് ആണെന്നുമുള്ള കോഴിക്കോട് മുൻസിഫ്-ജില്ലാ കോടതി വിധികൾക്കെതിരെ സംവിധായകൻ ശ്രീകുമാർ മേനോൻ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് കൂടുതൽ സങ്കീർണമാകുന്നത്. രണ്ടാമൂഴം കേസിൽ മധ്യസ്ഥനെ നിയമിക്കണോ എന്ന കാര്യത്തിലാണ് ഇനി ഹൈക്കോടതി വിധി പറയുന്നത്. വിവാദങ്ങളുടെ അകമ്പടിയോടെ വന്ന കേസ് ആയതിനാലും വാദി എംടി ആയതിനാലും കേരളത്തിന്റെ സവിശേഷ ശ്രദ്ധ പിടിച്ചു പറ്റിയ കേസ് കൂടിയാണ് സങ്കീർണ്ണ നിയമനടപടികളിലേക്ക് നീങ്ങുന്നത്.

ഈ കേസിൽ മധ്യസ്ഥനെ നിയമിക്കണമെന്ന സംവിധായകൻ വി.എ.ശ്രീകുമാർ മേനോൻ നൽകിയ അപ്പീൽ ആദ്യം കോഴിക്കോട് മുൻസിഫ് കോടതിയും പിന്നീട് ജില്ലാ സെഷൻസ് അതിവേഗ കോടതിയും തള്ളിയിരുന്നു. അതിനെ തുടർന്നാണ് സംവിധായകൻ ഹൈക്കോടതിയെ സമീപിച്ചത്. ഇതുപോലെ സങ്കീർണ്ണമായ ഒരു കേസിൽ ആർബിട്രേഷൻ വേണോ അതോ സിവിൽ കോടതി മതിയോ എന്നാണ് ഹൈക്കോടതി തീരുമാനിക്കുന്നത്. ഒന്ന്, രണ്ടു ദിവസത്തിനുള്ളിൽ തന്നെ ഹൈക്കോടതി ഈ കേസ് പരിഗണിച്ചേക്കും. കേസിന്റെ മെറിറ്റിലേക്ക് പോകരുത് എന്ന വാദമാണ് ഈ കേസ് ഹൈക്കോടതി പരിഗണിക്കുമ്പോൾ ശ്രീകുമാരമേനോന്റെ അഭിഭാഷകർ വാദിക്കുക. കരാർ കാലാവധി കഴിഞ്ഞ് ഒരു വർഷമായിട്ടും കഴിഞ്ഞിട്ടും ഷൂട്ടിങ് തുടങ്ങാത്തതിനാൽ 'രണ്ടാമൂഴം' തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് എം ടി.വാസുദേവൻ നായരാണു മുൻസിഫ് കോടതിയെ സമീപിച്ചത്.

രണ്ടാമൂഴം കേസിൽ മധ്യസ്ഥനിലൂടെ പരിഹാരം കാണണമെന്നായിരുന്നു ശ്രീകുമാർ മേനോന്റെ ആവശ്യം. കാലാവധി കഴിഞ്ഞ് ഒരു വർഷം പിന്നിട്ടതിനാൽ കരാർ നിലനിൽക്കില്ലെന്നാണ് എംടി വാദിച്ചത്. കേസിൽ മുൻസിഫ് കോടതി സംവിധായകന്റെ ഹർജി തള്ളുകയായിരുന്നു. ഇതിനെതിരെയാണ് അദ്ദേഹം ജില്ലാ കോടതിയെ സമീപിച്ചത്. പക്ഷെ ജില്ലാ കോടതിയും ശ്രീകുമാർ മേനോന്റെ വാദം തള്ളിയിരുന്നു. തുടർന്നാണ് കേസിൽ ആർബ്രിട്രേറ്ററെ വയ്ക്കണമെന്ന ആവശ്യവുമായി സംവിധായകൻ ഹൈക്കോടതിയിലേക്ക് നീങ്ങിയത്.

ഞങ്ങൾ തമ്മിലുള്ള കരാറിലെ ക്ലോസ് പതിനാറു പ്രകാരം ഈ കേസ് ആർബിട്രേഷന് വിടണമെന്നാണ് ശ്രീകുമാരമേനോൻ വാദിച്ചത്. പക്ഷെ മുൻസിഫ് കോടതി ഈ വാദം അംഗീകരിച്ചിരുന്നില്ല. അതിനെതിരെയാണ് ശ്രീകുമാരമേനോൻ ജില്ലാ കോടതിയിൽ ഹർജി ഫയൽ ചെയ്തത്. ഈ കേസ് സിവിൽ കോടതി തീരുമാനിക്കട്ടെ മധ്യസ്ഥൻ ആവശ്യമില്ല എന്ന വിധിയാണ് ജില്ലാ കോടതിയിൽ നിന്നും വന്നത്. ഇതിനെതിരെയാണ് ശ്രീകുമാരമേനോൻ ഹൈക്കോടതിയിൽ റിട്ട് പെറ്റിഷൻ സിവിൽ ആയി ഫയൽ ചെയ്തത്. ആർബിട്രേഷന് സാധ്യതയുണ്ടെങ്കിൽ ആർബിട്രേഷൻ തന്നെ വേണം.ഇതിനു നിയമത്തിൽ അനുമതിയുണ്ട്. സിവിൽ കോടതിയിലെ കേസ് അവിടെയിരിക്കട്ടെ. ആർബിട്രേഷന് ഈ കേസ് ആദ്യം വിടണം. സിവിൽ കേസ് സ്റ്റേ ചെയ്യണം. ആർബിട്രേഷൻ തീരുമാനം വന്നശേഷം സിവിൽ കേസിലെ നടപടികൾ തുടരട്ടെ. സിവിൽ കേസ് സ്റ്റേ ചെയ്യാനും നടപടികൾ ആർബി ട്രേഷന് റഫർ ചെയ്യാനുമാണ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്

ആർബിട്രെഷൻ ആക്ട് വേറെയുണ്ട്. 1996-ൽ ആർബിട്രേഷൻ ആക്റ്റ് എന്ന പുതിയ നിയമം വന്നിട്ടുണ്ട്. കരാറുകൾ. ഉടമ്പടികൾ എന്നിവ വയ്ക്കുന്ന സമയത്ത് അതിൽ അഭിപ്രായ വ്യത്യാസങ്ങളോ തർക്കങ്ങളോ ഉണ്ടെങ്കിൽ അത് ആർബിട്രേഷന് റഫർ ചെയ്യണമെന്ന് ഒരു ക്‌ളോസ് വച്ചാൽ തർക്കം ആര്ബിട്രേഷന് പോകും. ഒരു വ്യക്തി ഒരു തീരുമാനിക്കുകയും മറ്റൊരു വ്യക്തി വേറൊരു മധ്യസ്ഥനെ തീരുമാനിക്കുകയും ചെയ്താൽ കോടതിക്ക് ആർബിട്രെറ്ററെ വയ്ക്കാൻ സാധിക്കും. എല്ലാ കോടതിയിലും ആർബിേ്രടഷനുണ്ട്. ഹൈക്കോടതിയിൽ നിന്നും റിട്ടയർ ചെയ്ത ജഡ്ജിമാരുടെ ഒരു പാനൽ വരെ ഇതിലുണ്ട്. എല്ലാ കാര്യങ്ങളിലും കോടതിക്ക് തീരുമാനിക്കാം. കോടതിയുടെ അധികാരമാണത്. ഇത്തരം കേസുകളിൽ ആർബിട്രേഷന് പെട്ടെന്ന് തീരുമാനം എടുക്കാൻ കഴിയും. പക്ഷെ സിവിൽ കേസ് മാത്രമായി ഈ കേസ് പരിഗണിക്കണം എന്നാണ് എംടി ആവശ്യപ്പെടുന്നത്.

എന്തായാലും കേസ് തീരുന്നതുവരെ രണ്ടാമൂഴം തിരക്കഥ ഉപയോഗിക്കാൻ ശ്രീകുമാർ മേനോനുള്ള വിലക്കും തുടരും. കരാർ കാലാവധി കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞിട്ടും പ്രവർത്തനങ്ങൾ തുടങ്ങാത്തതിനാൽ 'രണ്ടാമൂഴം' തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് എം ടി.വാസുദേവൻ നായരാണു മുൻസിഫ് കോടതിയിൽ കേസ് നൽകിയത്. 1000 കോടി രൂപ ബിഗ് ബഡ്ജറ്റിലുള്ള ഒരു സിനിമകൂടിയാണിത്. നായകനായി മോഹൻലാൽ കൂടി എത്തുമെന്ന് അറിയിപ്പ് വന്നതോടെ ഈ സിനിമാ പ്രോജെക്ട് മലയാളികൾ നെഞ്ചിലേറ്റുകയായിരുന്നു. പക്ഷെ പ്രോജക്ട് നടക്കാതെ വന്നതോടെ എംടി തിരക്കഥ തിരികെ ആവശ്യപ്പെട്ടു കോഴിക്കോട് മുൻസിഫ് കോടതിയെ സമീപിക്കുകയായിരുന്നു. പക്ഷെ വിവാദങ്ങൾ അകമ്പടി വന്നതോടെ നിർമ്മാതാവായി രംഗത്തുണ്ടായിരുന്ന ബി.ആർ.ഷെട്ടി പിന്മാറുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP