Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രമോദ് സാവന്ത് പുതിയ ഗോവ മുഖ്യമന്ത്രി; മനോഹർ പരീക്കറുടെ നിര്യാണത്തിന് പിന്നാലെ തന്നെ ഗോവയിൽ രാഷ്ട്രീയം കളിച്ച് കോൺഗ്രസും ബിജെപിയും; നാലുതവണ മുഖ്യമന്ത്രിയായ പരീക്കറിന് വിട നൽകുംമുമ്പേ നാണക്കേടായി രാഷ്ട്രീയ നീക്കങ്ങൾ; കോൺഗ്രസ് തന്ത്രവുമായി ഇറങ്ങിയതോടെ ഗോവയിൽ ഭരണം നിലനിർത്താൻ ബിജെപി; മിരാമർ ബീച്ചിൽ അന്ത്യയാത്രയിൽ അണിചേർന്ന് പ്രിയങ്കരനായ നേതാവിന് വിട നൽകി ആയിരങ്ങൾ

പ്രമോദ് സാവന്ത് പുതിയ ഗോവ മുഖ്യമന്ത്രി; മനോഹർ പരീക്കറുടെ നിര്യാണത്തിന് പിന്നാലെ തന്നെ ഗോവയിൽ രാഷ്ട്രീയം കളിച്ച് കോൺഗ്രസും ബിജെപിയും; നാലുതവണ മുഖ്യമന്ത്രിയായ പരീക്കറിന് വിട നൽകുംമുമ്പേ നാണക്കേടായി രാഷ്ട്രീയ നീക്കങ്ങൾ; കോൺഗ്രസ് തന്ത്രവുമായി ഇറങ്ങിയതോടെ ഗോവയിൽ ഭരണം നിലനിർത്താൻ ബിജെപി; മിരാമർ ബീച്ചിൽ അന്ത്യയാത്രയിൽ അണിചേർന്ന് പ്രിയങ്കരനായ നേതാവിന് വിട നൽകി ആയിരങ്ങൾ

മറുനാടൻ ഡെസ്‌ക്‌

പനജി: ഗോവൻ സംസ്ഥാനം സാക്ഷ്യം വഹിക്കുകയാണ് പുതിയൊരു രാഷ്ട്രീയ നീക്കത്തിന്. ഇന്നലെ രാത്രി അന്തരിച്ച മുഖ്യമന്ത്രി മനോഹർ പരീക്കറിനെ അടക്കം ചെയ്യുംമുമ്പേ ഗോവയിൽ രാഷ്ട്രീയ നീക്കം. ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ മുഖ്യമന്ത്രിയായി പ്രമോദ് സാവന്തിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ബിജെപി. സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് ബിജെപി. എന്നാൽ ബിജെപിക്ക് എതിരെ ശക്തമായി രംഗത്തുവരികയായിരുന്നു കോൺഗ്രസ്. കഴിഞ്ഞ കുറേ ദിവസമായി മനോഹർ പരീക്കറുടെ ആരോഗ്യ നില വഷളായി തുടരുകയും അതിനിടെ ഒരു എംഎൽഎ മരണപ്പെടുകയും ചെയ്‌തോടെ കോൺഗ്രസ് ഗോവയിൽ ഭരണം പിടിക്കാൻ നീക്കം തുടങ്ങിയിരുന്നു. എ്ന്നാൽ ഗവർണർ കാണാൻപോലും സമ്മതിച്ചിരുന്നില്ല.

എന്നാൽ പരീക്കർ മരിച്ചതോടെ കോൺഗ്രസ് ശക്തമായി ഇടപെട്ടു. ഇതിന് പിന്നാലെയാണ് ഗോവയിൽ പുതിയ മുഖ്യമന്ത്രിയായി പ്രമോദ് സാവന്തിനെ ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. സത്യപ്രതിജ്ഞ ഇന്ന് രാത്രിതന്നെ ഉണ്ടാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. കൂടുതൽ അംഗങ്ങളുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് ബിജെപിയും അതേസമയം കോൺഗ്രസും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. നാലുതവണ ഗോവൻ മുഖ്യമന്ത്രിയായി ഇരിക്കുകയും കൂടാതെ പ്രതിരോധ മന്ത്രിയായി ഇരിക്കുകയും ചെയ്ത പരീക്കർ മരിച്ചതിന് പിന്നാലെ തന്നെ ഇത്തരത്തിൽ രാഷ്ട്രീയ നീക്കം ഗോവയിൽ നടക്കുന്നത് ദേശീയ തലത്തിൽ തന്നെ ചർച്ചയായി.

അന്ത്യയാത്ര നൽകി ഗോവയിലെ ജനതതി

ഇന്നലെ അന്തരിച്ച തങ്ങളുടെ പ്രിയങ്കര നേതാവിന്റെ വിയോഗമറിഞ്ഞ് ആയിരങ്ങളാണ് ഇന്ന് തടിച്ചുകൂടിയത്. മനോഹർ പരീക്കറുടെ സംസ്‌കാരം പനജിയിൽ സൈനിക ബഹുമതികളോടെ നടത്തി. ഗോവയിലെ മിരാമർ ബീച്ചിലാണ് പരീക്കറിന്റെ സംസ്‌കാരച്ചടങ്ങുകൾ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പരീക്കറിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങി ആയിരങ്ങളാണു പരീക്കറിന്റെ സംസ്‌കാരച്ചടങ്ങുകൾക്കായി മിരാമർ ബീച്ചിലെത്തിയത്.

അർബുദ ബാധിതനായി ചികിൽസയിലിരിക്കെ ഞായറാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മുൻ കേന്ദ്ര പ്രതിരോധമന്ത്രി കൂടിയായ പരീക്കറുടെ വിയോഗത്തെതുടർന്ന്, കേന്ദ്രസർക്കാർ ഇന്ന് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. പനജിയിലെ വസതിയിലായിരുന്നു പരീക്കറുടെ അന്ത്യം. പാൻക്രിയാറ്റിക് അർബുദത്തെ തുടർന്നു കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ് അദ്ദേഹത്തെ ആദ്യമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പിന്നീട് മുംബൈ, ഡൽഹി എയിംസ്, ന്യൂയോർക്ക് എന്നിവിടങ്ങളിൽ ചികിൽസ തുടർന്നു. ആശുപത്രിവാസത്തിനുശേഷം കഴിഞ്ഞ ഡിസംബർ മുതൽ മുഖ്യമന്ത്രി ചുമതലകളിലേക്ക് അദ്ദേഹം മടങ്ങിയെത്തിയിരുന്നു. രാഷ്ട്രപതി റാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തുടങ്ങിയവർ അദ്ദേഹത്തെ അനുസ്മരിച്ചു. സംസ്ഥാനത്ത് ഏഴുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP