Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡിജിപി എ.ഹേമചന്ദ്രൻ ഐപിഎസ് ഇനി കേന്ദ്ര സർവീസിലേക്ക്; സർദാർ വല്ലഭായ് പട്ടേൽ ദേശീയ പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്; കേന്ദ്ര സർവീസിലേക്ക് പോകുന്നത് കേരള അഗ്നിശമന സേനാ മേധാവിയായി സേവനമനുഷ്ടിച്ച ശേഷം

ഡിജിപി എ.ഹേമചന്ദ്രൻ ഐപിഎസ് ഇനി കേന്ദ്ര സർവീസിലേക്ക്; സർദാർ വല്ലഭായ് പട്ടേൽ ദേശീയ പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്; കേന്ദ്ര സർവീസിലേക്ക് പോകുന്നത് കേരള അഗ്നിശമന സേനാ മേധാവിയായി സേവനമനുഷ്ടിച്ച ശേഷം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഡിജിപി എ.ഹേമചന്ദ്രൻ ഐപിഎസിനെ കേന്ദ്ര സർവീസിലേക്ക് നിയമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കേരള അഗ്നിശമന സേനാ മേധാവിയായി സേവനമനുഷ്ടിച്ച് വരവേയാണ് ഡിജിപി എ. ഹേമചന്ദ്രൻ ഐപിഎസിനെ സർദാർ വല്ലഭായ് പട്ടേൽ ദേശീയ പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചിരിക്കുന്നത്. ഡി.ആർ ഡോളി ബർമൻ ഐപിഎസിന് പകരക്കാരനായിട്ടാണ് ഹേമചന്ദ്രനെ ദേശീയ പൊലീസ് അക്കാദമിയിൽ നിയമിച്ചത്.

കേരളത്തിൽനിന്നുള്ള 1986 ബാച്ചിലെ ഐപിഎസ് ഓഫീസറാണ് എ. ഹേമചന്ദ്രൻ ഐപിഎസ്. ഏറെ വിവാദം സൃഷ്ടിച്ച സോളാർ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് സർവ്വീസിൽനിന്ന് കെ.എസ്.ആർ.ടി.സി എം.ഡിയായി ഹേമചന്ദ്രനെ ഇടതു സർക്കാർ തരംതാഴ്‌ത്തിയിരുന്നു. കെഎസ്ആർടിസി എം.ഡിയായി പ്രവർത്തിച്ചുവരവെയാണ് എ. ഹേമചന്ദ്രനെ 2018 ഫെബ്രുവരിയിൽ അഗ്‌നിശമന സേനാ മേധാവിയായി നിയമിക്കുന്നത്.  ശബരിമല പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയമിച്ച നിരീക്ഷണസമിതിയിലും ഹേമചന്ദ്രൻ അംഗമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP