Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വജ്ര വ്യാപാരി നീരവ് മോദിക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് വെസ്റ്റ്മിൻസ്റ്റർ കോടതി; ഏതു നിമിഷവും നീരവിനെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ; അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത് ഇന്ത്യയിലെ എൻഫോഴ്‌സ്‌മെന്റിന്റെ ആവശ്യപ്രകാരം; വജ്രവ്യാപാരിയെ അറസ്റ്റ് ചെയ്താൽ വെസ്റ്റ്മിൻസ്റ്റർ കോടതിയിൽ വിചാരണ തുടങ്ങുമെന്നും സൂചന

വജ്ര വ്യാപാരി നീരവ് മോദിക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് വെസ്റ്റ്മിൻസ്റ്റർ കോടതി; ഏതു നിമിഷവും നീരവിനെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ; അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത് ഇന്ത്യയിലെ എൻഫോഴ്‌സ്‌മെന്റിന്റെ ആവശ്യപ്രകാരം; വജ്രവ്യാപാരിയെ അറസ്റ്റ് ചെയ്താൽ വെസ്റ്റ്മിൻസ്റ്റർ കോടതിയിൽ വിചാരണ തുടങ്ങുമെന്നും സൂചന

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: കോടികളുടെ ബാങ്ക് തട്ടിപ്പ് നടത്തി രാജ്യം വിട്ട കേസിലെ പ്രതിയും വജ്ര വ്യാപാരിയുമായ നീരവ് മോദിക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ കോടതി. വരുന്ന ഏത് ദിവസം വേണമെങ്കിലും നീരവിനെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്. നീരവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്ന് ഇന്ത്യൻ എൻഫോഴ്‌സ്‌മെന്റ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് നീരവിനെ അറസ്റ്റ് ചെയ്യണമെന്ന് ലണ്ടൻ കോടതിയോട് ഇന്ത്യ ആവശ്യപ്പെട്ടത്. യു.കെ ആഭ്യന്തരസെക്രട്ടറി സജീദ് ജാവേദ് അപേക്ഷയിൽ ഒപ്പു വച്ചു. നീരവ് മോദിയെ അറസ്റ്റ് ചെയ്താൽ വെസ്റ്റ് മിൻസ്റ്റർ കോടതിയിൽ വിചാരണ തുടങ്ങും. കോടതിക്ക് നീരവിനെ കൈമാറാൻ അനുവദിച്ചുകൊണ്ട് വിധി പുറപ്പെടുവിക്കാനാകും. ഈ മാസം ആദ്യവാരം ടെലഗ്രാഫ് ദിനപത്രത്തിന്റെ ലേഖകർ നീരവ് മോദിയെ കണ്ടപ്പോൾ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം 'നോ കമന്റ്‌സ്' എന്ന് മാത്രമായിരുന്നു മറുപടി.

 ലണ്ടനിൽ സുഖ ജീവിതവുമായി നീരവ്

പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 13,000 കോടി രൂപയോളം തട്ടിച്ച് മുങ്ങിയ വജ്രവ്യാപാരി നിരവ് മോദി ലണ്ടനിൽ സുഖജീവിതം നയിക്കുന്നുവെന്ന വാർത്ത പുറത്തുവന്നത് ഏതാനും ദിവസം മുൻപാണ്. ലണ്ടനിൽ സുഖിക്കാൻ നീരവ് നേരത്തെതന്നെ തീരുമാനിച്ചിരുന്നുവെന്നതിന്റെ തെളിവുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ലണ്ടനിൽ താമസിക്കുന്നതിനായി ഗോൾഡൻ വിസയെന്നറിയപ്പെടുന്ന ടയർ-1 ഇൻവെസ്റ്റർ വിസ സ്വന്തമാക്കിയാണ് നീരവ് തന്റെ പദ്ധതികൾ നടപ്പിലാക്കിയത്.

രണ്ട് മില്യൺ പൗണ്ട് നിക്ഷേപിച്ചാണ് ഡോൾഡൻ വിസ നീരവ് സ്വന്തമാക്കിയത്. യൂറോപ്യൻ യൂണിയന് പുറത്തുള്ള നിക്ഷേപകരെ ആകർഷിക്കാനായി ബ്രിട്ടൻ നടപ്പിലാക്കിയ വിസയാണിത്. ഇതനുസരിച്ച് വിസയെടുക്കുന്നയാൾ രണ്ട് മില്യൺ പൗണ്ട് ബ്രിട്ടീഷ് സർക്കാർ ബോണ്ടുകളിലോ കമ്പനി ഓഹരികളിലോ നിക്ഷേപിക്കണം. നീരവിനെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യം ബ്രിട്ടൻ കേട്ടില്ലെന്ന് നടിച്ചതും ഇതുകൊണ്ടുതന്നെയായിരുന്നു. ഇന്ത്യ പാസ്പോർട്ട് റദ്ദാക്കിയായും നീരവിന് സുഖജീവിതം ഉറപ്പാക്കേണ്ടത് ഇപ്പോൾ ബ്രിട്ടന്റെ ഉത്തരവാദിത്വം കൂടിയാണ്.

ഗോൾഡൻ വിസയെടുക്കുന്നയാൾക്ക് ബ്രിട്ടനിൽ പഠിക്കാനും ജോലി ചെയ്യാനും ബിസിനസ് നടത്താനും അനുവാദമുണ്ട്. അയാൾ നിക്ഷേപിക്കുന്ന രണ്ട് മില്യൺ പൗണ്ട് അഞ്ചുവർഷത്തിനുശേഷം പെർമനന്റ് റെസിഡൻസി ലഭിക്കുന്നതുവരെ നിക്ഷേപമായി തുടരും. ഇക്കാലയളവിനിടെ കൂടുതൽ പണം നിക്ഷേപിക്കുകയാണെങ്കിൽ പി.ആർ ലഭിക്കുന്നതിനായുള്ള കാത്തിരിപ്പ് കുറയും. വിദേശത്തിരുന്നുപോലും ഈ വിസയ്ക്കുവേണ്ടി അപേക്ഷിക്കാനാവുകയും ചെയ്യും.

നീരവ് മോദി ഈ തന്ത്രമുപയോഗിച്ചാണ് ലണ്ടനിൽ തങ്ങുന്നതും ഡയമണ്ട് ഹോൾഡിങ്സ് എന്ന പേരിൽ വജ്രവ്യാപാരം നടത്തുന്നതും. മോദി എന്നാണ് ബ്രിട്ടനിലെത്തിയതെന്ന് വ്യക്തമല്ലെങ്കിലും ന്യുയോർക്കിൽനിന്ന് ഫെബ്രുവരി അവസാനത്തോടെയാണ് ലണ്ടനിലേക്ക് എത്തിയതെന്നാണ് കരുതുന്നത്. ഫെബ്രുവരിയിലാണ് നീരവ് മോദിയുടെ പാസ്പോർട്ട് റദ്ദാക്കിയത്. എന്നാൽ, അതിന് മുന്നെ സ്വന്തമാക്കിയ ഗോൾഡൻ വിസ കൈയിലുള്ള മോദിക്ക്, ഇന്ത്യ പാസ്പോർട്ട് റദ്ദാക്കിയതിൽ തെല്ലും ആശങ്കപ്പെടേണ്ടതുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP