Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അത്തറ് കയ്യിൽ പുരട്ടി സന്തോഷം പങ്കുവച്ച് അബ്ദുൾ റഷീദ്; ആയിക്കര മീൻ മാർക്കറ്റിൽ എത്തിയ പികെ ശ്രീമതിയെ ആരവത്തോടെ സ്വീകരിച്ച് മത്സ്യത്തൊഴിലാളികൾ; പയ്യാമ്പലം കോൺവെന്റിലും ഹൃദ്യമായ സ്വീകരണം; എന്റെ ആദ്യവോട്ട് ടീച്ചർക്കെന്ന് കുട്ടികൾ; ഇന്ത്യൻ പ്രധാനമന്ത്രി ആകട്ടെയെന്ന് ആശംസിച്ച് ഉർസുലൈൻ സീനിയർ സ്‌കൂൾ വിദ്യാർത്ഥിനികൾ

അത്തറ് കയ്യിൽ പുരട്ടി സന്തോഷം പങ്കുവച്ച് അബ്ദുൾ റഷീദ്; ആയിക്കര മീൻ മാർക്കറ്റിൽ എത്തിയ പികെ ശ്രീമതിയെ ആരവത്തോടെ സ്വീകരിച്ച് മത്സ്യത്തൊഴിലാളികൾ; പയ്യാമ്പലം കോൺവെന്റിലും ഹൃദ്യമായ സ്വീകരണം; എന്റെ ആദ്യവോട്ട് ടീച്ചർക്കെന്ന് കുട്ടികൾ; ഇന്ത്യൻ പ്രധാനമന്ത്രി ആകട്ടെയെന്ന് ആശംസിച്ച് ഉർസുലൈൻ സീനിയർ സ്‌കൂൾ വിദ്യാർത്ഥിനികൾ

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: കെ സുധാകരന് എതിരെ ശക്തമായ മത്സരം കാഴ്ചവയ്ക്കാൻ സിറ്റിങ് എംപി പികെ ശ്രീമതി കണ്ണൂരിൽ പ്രവർത്തനം ശക്തമാക്കിയതോടെ ജനങ്ങൾക്കിടയിൽ വലിയ ആവേശം. മത്സ്യത്തൊഴിലാളികൾക്ക് ഇടയിലും വിദ്യാർത്ഥികൾക്കിടയിലും ആയിരുന്നു ഇന്ന് പികെ ശ്രീമതിയുടെ പ്രചരണം. പി കെ ശ്രീമതി ടീച്ചർ ഇന്ന് കണ്ണൂർ, മട്ടന്നൂർ നിയോജക മണ്ഡലത്തിലാണ് പ്രചരണം നടത്തിയത്.

മഹാപ്രളയത്തിൽ കേരളത്തിന്റെ രക്ഷാ സേനയായി നാടിന്റെ അഭിമാനമായ മത്സ്യത്തൊഴിലാളികൾക്ക് ഇടയിലേക്ക് പികെ ശ്രീമതി ഇറങ്ങിയതോടെ ആവേശം വാനോളം. അതി രാവിലെ തന്നെ ആയിക്കര മാർക്കറ്റിൽ എത്തി ടീച്ചർ. അവിടത്തെ നേതാവായ അബ്ദുൽ റഷീദ് അത്തറ് കൈയിൽ പുരട്ടിയാണ് ടീച്ചറെ കണ്ട സന്തോഷം പങ്കുവെച്ചത്.

പിന്നാലെ കോൺവെന്റിലേക്ക്. പയ്യാമ്പലം കോൺവെന്റിലെ സിസ്റ്റർമാാരെയും സ്ഥാപനത്തിന് കീഴിലുള്ള ഉർസുലൈൻ സീനിയർ സെക്കന്ററി സ്‌കൂളിലെ വിദ്യാർത്ഥികളും ഹൃദ്യമായ സ്വീകരണമാണ് നൽകിയത്. പത്താം ക്ലാസ്സുകാരി അഷ്ന പറഞ്ഞത് വലിയൊരു കാര്യം. ഇന്ത്യൻ പ്രധാനമന്ത്രിയായി ടീച്ചർ ചെയ്യുന്നത് പോലെ സ്ത്രീകൾക്കും - കുട്ടികൾക്കും വേണ്ടി പ്രവർത്തിക്കമെന്ന ആഗ്രഹം പങ്കുവെച്ചു.

ഏച്ചൂർ നളന്ദ കോളേജ്, കാഞ്ഞിരോട് നെഹർ കോളേജ് എന്നിവിടങ്ങളലെ സ്വീകരണങ്ങൾ യുവതയാകെ ടീച്ചറെ നെഞ്ചിലേറ്റിയതിന്റെ കാഴ്ചകളായിരുന്നു.എന്റെ ആദ്യ വോട്ട് ടീച്ചർക്ക് എന്ന് വിദ്യാർത്ഥികൾ ഓരോ ക്ലാസ് മുറികളിൽ നിന്നും ടീച്ചറിന്റെ കൈപിടിച്ച് പറയുകയും പെൺകുട്ടികൾ ടീച്ചറെ മുദ്രാവാക്യവും ഹാരാർപ്പണം നടത്തിയുമാണ് അവരുടെ ക്ലാസിലേക്ക് സ്വീകരിച്ചത്.എളയാവൂർ പ്രത്യാശ ഭവനിലെ അന്തേവാസികൾ പാട്ടുപാടിയാണ് സ്വീകരിച്ചത്.

കാഞ്ഞിരോട് വിവേഴ്‌സ്, കണ്ണൂർ സ്പിന്നിങ് മിൽ, ഏച്ചൂർ ദിനേശ്, എളയാവൂർ കേനന്നൂർ ഹാൻഡ്‌ലൂം എക്‌സ്പോർട്സ്, എടക്കാട് ജീസൻ അപ്പാരൽസ്, വലിയന്നൂർ ദിനേശ് എന്നിവിടങ്ങളിലെ തൊഴിലാളികളെയും സ്വീകരിച്ചു. ഉച്ചയ്ക് ശേഷം മട്ടന്നൂർ നിയോജക മണ്ഡലത്തിൽ കൂടാളി സർവ്വീസ് സഹകരണ ബാങ്ക്, കൂടാളി സ്‌കൂൾ, കൂടാളി യുപി സ്‌കൂൾ, ചാലോട് സ്റ്റാർ കാർസ്, ചാലോട് ടൗൺ, മട്ടന്നൂർ ടൗൺ, വായന്തോട് എസ് എം ഹോസ്പിറ്റൽ എന്നിവിടങ്ങളിലും പര്യടനം നടത്തി.സ്‌കൂൾ വിദ്യാർത്ഥികൾ ആകെ നമ്മുടെ ടീച്ചർ എന്ന് പറഞ്ഞ് കൈ കൊടുക്കാനുള്ള തിരക്കിലായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP