Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമലയിലെ ആചാരലംഘനം ഇപ്പോൾ ടൂർ പാക്കേജുകാർ മുൻകൈ എടുക്കുന്നതും സർക്കാർ ഒത്താശയോടെയോ? 50ൽ താഴെ പറയാമെന്ന് സൂചിപ്പിക്കുന്ന വ്യാജ ഐഡി കാർഡുമായി ഇന്നലെ മരക്കൂട്ടം വരെ എത്തിയത് ആറ് ആന്ധ്ര യുവതികൾ; സംഘർഷം ഉണ്ടാക്കാതെ എല്ലാവരെയും മടക്കി അയച്ച് ഭക്തർ; രാത്രിയിൽ എത്തിയ തമിഴ്‌നാട് സ്വദേശിനിയുടെ രേഖ പരിശോധിച്ചതിനെ ചൊല്ലി തർക്കം; അയ്യപ്പഭക്തൻ പൊലീസ് മർദ്ദനമേറ്റ് മെഡിക്കൽ കോളേജിൽ

ശബരിമലയിലെ ആചാരലംഘനം ഇപ്പോൾ ടൂർ പാക്കേജുകാർ മുൻകൈ എടുക്കുന്നതും സർക്കാർ ഒത്താശയോടെയോ? 50ൽ താഴെ പറയാമെന്ന് സൂചിപ്പിക്കുന്ന വ്യാജ ഐഡി കാർഡുമായി ഇന്നലെ മരക്കൂട്ടം വരെ എത്തിയത് ആറ് ആന്ധ്ര യുവതികൾ; സംഘർഷം ഉണ്ടാക്കാതെ എല്ലാവരെയും മടക്കി അയച്ച് ഭക്തർ; രാത്രിയിൽ എത്തിയ തമിഴ്‌നാട് സ്വദേശിനിയുടെ രേഖ പരിശോധിച്ചതിനെ ചൊല്ലി തർക്കം; അയ്യപ്പഭക്തൻ പൊലീസ് മർദ്ദനമേറ്റ് മെഡിക്കൽ കോളേജിൽ

മറുനാടൻ മലയാളി ബ്യൂറോ

ശബരിമല: തെരഞ്ഞെടുപ്പു കാലത്തും ശബരിമലയിൽ ആചാരലംഘനത്തിന് തീവ്രശ്രമം നടക്കുന്നതായി സൂചന. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള യുവതികൾ ടൂർ പാക്കേജിന്റെ പേരു പറഞ്ഞാണ് ശബരിമലയിലേക്ക് എത്തുന്നത്. ആന്ധ്രയിൽ നിന്നു ശബരിമല ദർശനത്തിന് രണ്ട് ദിവസമായി തുടർച്ചയായി സ്ത്രീകളെത്തി. ഇന്നലെ എത്തിയ ആറ് യുവതികൾ അടങ്ങുന്ന സംഘത്തെ മരക്കൂട്ടത്തു വെച്ചു തടഞ്ഞ ശേഷം തിരിച്ചയക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവമുണ്ടായത്.

ടൂർ കമ്പനി നൽകിയ തിരിച്ചറിയൽ കാർഡിൽ എല്ലാവരുടെയും വയസ്സ് 50-ൽ കൂടുതലായാണു കാണിച്ചിരുന്നത്. എന്നാൽ, പ്രായത്തിൽ സംശയം തോന്നിയ കർമസമിതി പ്രവർത്തകർ ചോദിച്ചപ്പോൾ യുവതികൾ യഥാർഥ പ്രായം പറഞ്ഞു. ശബരിമലയിലെ പ്രശ്‌നങ്ങൾ പറഞ്ഞുമനസ്സിലാക്കിയതോടെ ഇവർ മടങ്ങിപ്പോകുകയായിരുന്നു. ഞായറാഴ്ച അർധരാത്രിയിലും ഇത്തരത്തിൽ നാലു യുവതികൾ എത്തിയിരുന്നു. ഇവരെയും തിരിച്ചയച്ചു. തമിഴ്‌നാട്ടിൽനിന്നും ആന്ധ്രയിൽനിന്നും നിരവധി സ്ത്രീകൾ ടൂർ പാക്കേജിൽ ഇപ്പോൾ ശബരിമലയിലെത്തുന്നുണ്ട്.

പ്രായത്തിൽ സംശയം തോന്നിയ കർമസമിതി പ്രവർത്തകർ ചോദിച്ചപ്പോൾ യുവതികൾ യാഥാർഥ പ്രായം പറയുകയായിരുന്നു. ശബരിമലയിലെ പ്രശ്‌നങ്ങൾ പറഞ്ഞ് മനസ്സിലാക്കിയതോടെ ഇവർ മടങ്ങിപ്പോകുകയായിരുന്നു. തമിഴ്‌നാട്ടിൽനിന്നും ആന്ധ്രയിൽനിന്നും നിരവധി സ്ത്രീകൾ ടൂർ പാക്കേജിൽ ഇപ്പോൾ ശബരിമലയിൽ എത്തുന്നുണ്ട്. ഇതിന് പിന്നിൽ ആസൂത്രിതമായ നീക്കമുണ്ടോ എന്ന സംശയമാണ് ഉയരുന്നത്. പൊലീസ് സുരക്ഷയില്ലാത്ത സമയത്താണ ഇവർ എത്തിയത്. യുവതീപ്രവേശന വിഷയം സുപ്രീംകോടതിയുടെ പരിഗണനയിൽ നിൽക്കുകയാണ്. ഇതിനിടെയാണ് യുവതികൾ തുടർച്ചയായി എത്തുന്നതും.

അതിനിടെ ദർശനത്തിന് എത്തിയ സ്ത്രീയെ തടഞ്ഞതുമായി ബന്ധപ്പെട്ട് ശബരിപീഠത്തിൽ സംഘർഷ ശബരിമല കർമസമിതി പ്രവർത്തകനെ പൊലീസ് സ്‌പെഷ്യൽ ഓഫീസർ(എസ്.ഒ.) മർദിച്ചതായി പരാതി. ചങ്ങനാശ്ശേരി മഞ്ചാടിക്കര സ്വദേശി ഗണേശിനാണ് (32) മർദനമേറ്റത്. പമ്പ ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ചെന്നൈയിൽനിന്ന് ദർശനത്തിനുവന്ന സ്ത്രീയെ തിങ്കളാഴ്ച രാത്രി 8.45-ഓടെ മരക്കൂട്ടത്തുവച്ചാണ് തടഞ്ഞത്. അൻപത് വയസ്സിൽ താഴെയാണ് പ്രായം എന്ന് കരുതിയാണ് തടഞ്ഞത്. തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടതോടെ സ്ത്രീ ദേഷ്യപ്പെട്ടു. നിലയ്ക്കൽമുതൽ പലയിടത്തും രേഖ കാണിച്ചെന്നും ഇനി കാണിക്കാനാവില്ലെന്നും പറഞ്ഞു.

ഇതോടെ വാക്കേറ്റമായി. തുടർന്ന് സന്നിധാനം പൊലീസ് സ്‌പെഷ്യൽ ഓഫീസർ സുജിത്ത്ദാസിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്ത് എത്തി. തടഞ്ഞവരെ തിരഞ്ഞ് എത്തിയ പൊലീസ് അവരെ ശബരിപീഠത്തിൽ കണ്ടെത്തി. പ്രവർത്തകർ സ്ഥലംവിട്ടുപോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടതോടെ വാക്കേറ്റമായി. ഇതിനിടയിലാണ് ഗണഷിനെ മർദിച്ചതെന്ന് പറയുന്നു. എന്നാൽ, മർദിച്ചിട്ടില്ലെന്ന് എസ്.ഒ.സുജിത്ത്ദാസ് പറഞ്ഞു. പൊലീസുമായി ഉണ്ടായ സംസാരം ഒരു പ്രവർത്തകൻ ഫോണിൽ െറക്കോഡ് ചെയ്യുന്നതുകണ്ട് ഫോൺ വാങ്ങി ദൃശ്യങ്ങൾ നീക്കംചെയ്യുക മാത്രമാണ് ചെയ്തതെന്നും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP