Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'ആ സമയം മുഴുവൻ പ്രകൃതിയാണ് നമുക്കെതിരേ നിന്നത്' എന്ന വരികളുമായി വൈറസ് പോസ്റ്ററെത്തി; ആഷിഖ് അബു ചിത്രം 26 ന് തിയേറ്ററുകളിൽ

'ആ സമയം മുഴുവൻ പ്രകൃതിയാണ് നമുക്കെതിരേ നിന്നത്' എന്ന വരികളുമായി വൈറസ് പോസ്റ്ററെത്തി; ആഷിഖ് അബു ചിത്രം 26 ന് തിയേറ്ററുകളിൽ

കേരളത്തിലെ ആരോഗ്യരംഗം കണ്ട ഏറ്റവും കടുത്ത പ്രതിസന്ധികളിൽ ഒന്നായ നിപാ വൈറസ് ബാധയെക്കുറിച്ച് ആഷിക് അബു സംവിധാനം ചെയ്യുന്ന വൈറസ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.ഫിലിം ഫെയർ ഇന്ത്യയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജ് വഴിയാണ് പോസ്റ്റർ പുറത്തിറക്കിയത്.

ബ്രീട്ടീഷ് ധ്രുവ പര്യവേഷകനായിരുന്ന ഏണസ്റ്റ് ഷാക്കിൾട്ടന്റെ വാചകവും രണ്ട് കഥാപാത്രങ്ങളുമാണ് പോസ്റ്ററിൽ. 'ആ സമയം മുഴുവൻ പ്രകൃതിയാണ് നമുക്കെതിരേ നിന്നത്' എന്നതാണ് പോസ്റ്ററിൽ ഉപയോഗിച്ചിരിക്കുന്ന വാചകം. എന്നാൽ കഥാപാത്രങ്ങൾ ആരൊക്കെയാണെന്ന് വെളിപ്പെടുത്താത്ത നിലയിലുമാണ് പോസ്റ്റർ ഡിസൈൻ.

നിപ രോഗബാധിതരെ ചികിത്സിക്കുന്നതിനിടയിൽ രോഗം ബാധിച്ചു മരണമടഞ്ഞ നേഴ്‌സ് ലിനിയുടെ വേഷത്തിൽ എത്തുന്ന റിമ കല്ലിങ്കൽ ഉൾപ്പടെ ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിന് വേണ്ടി അണിനിരക്കുന്നുണ്ട്. കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, പാർവതി, ടൊവിനോ തോമസ്, കാളിദാസ് ജയറാം, രമ്യാ നമ്പീശൻ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, പൂർണിമ ഇന്ദ്രജിത്ത്, ഇന്ദ്രജിത്ത് സുകുമാരൻ തുടങ്ങി ഏറെ താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നതായി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വ്യക്തമാക്കുന്നുണ്ട്.

ഒപിഎം ബാനറാണ് ചിത്രം നിർമ്മിക്കുന്നത്. മുഹ്‌സിൻ പരാരി, സുഹാസ്, ഷറഫു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥയൊരുക്കുന്നത്. രാജീവ് രവിയാണ് ഛായാഗ്രഹണം. സുഷിൻ ശ്യാം സംഗീതവും സൈജു ശ്രീധരൻ എഡിറ്റിംഗും നിർവ്വഹിക്കും. വസ്ത്രാലങ്കാരം സമീറ സനീഷ്.

തന്റെ കഥ മോഷ്ടിച്ചു എന്നാരോപിച്ച് സംവിധായകൻ ഉദയ് ആനന്ദൻ നൽകിയ കേസിൽ വൈറസ് കോടതി സ്റ്റേ ചെയ്തിരുന്നു . പകർപ്പവകാശ ലംഘനം നടത്തി എന്നായിരുന്നു ആരോപണം. ചിത്രത്തിന്റെ കഥയും വൈറസ് എന്ന പേരും തന്റേതാണെന്നും ഉദയ് ആനന്ദൻ ആരോപിച്ചു. വിഷു റിലീസായി ചിത്രം ഏപ്രിൽ 26ന് തിയേറ്ററുകളിൽ എത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP