Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ന്യൂസിലാന്റിന് പിന്നാലെ നെതർലൻഡിലും വെടിവയ്‌പ്പ്; ഇലക്ട്രിക് ട്രെയിനിൽ നടന്ന ആക്രമണത്തിൽ മുന്ന് പേർ കൊല്ലപ്പെട്ടു; പത്തിലധികം പേർക്ക് പരിക്ക്; അക്രമിയായ ഗോക്മാൻ താനിസിനെ പൊലീസ് പിടികൂടി

ന്യൂസിലാന്റിന് പിന്നാലെ നെതർലൻഡിലും വെടിവയ്‌പ്പ്; ഇലക്ട്രിക് ട്രെയിനിൽ നടന്ന ആക്രമണത്തിൽ മുന്ന് പേർ കൊല്ലപ്പെട്ടു; പത്തിലധികം പേർക്ക് പരിക്ക്; അക്രമിയായ ഗോക്മാൻ താനിസിനെ പൊലീസ് പിടികൂടി

മറുനാടൻ ഡെസ്‌ക്‌

ആംസ്റ്റർഡാം: ന്യൂസിലാന്റിന് പിന്നാലെ നെതർലൻഡിലും വെടിവയ്‌പ്പ്. ഉത്രെക്തിലുണ്ടായ വെടിവെയ്‌പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. പത്തിലധികംപേർക്ക് പരിക്കേറ്റു. ഇലക്ട്രിക് ട്രെയിനിലാണ് വെടിവെയ്‌പ്പുണ്ടായത്. അക്രമിയായ ഗോക്മാൻ താനിസ് എന്ന 37കാരനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.

കുടുംബപ്രശ്നങ്ങളാണ് അക്രമിയെ വെടിവെയ്‌പ്പിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രാദേശിക സമയം 10.45 ഓടെയാണ് മധ്യ നെതർലൻഡ് നഗരമായ ഉത്രൈക്തിൽ വെടിവെയ്‌പ്പുണ്ടായത്. ഇലക്ട്രിക് ട്രെയിനിലേക്ക് ഓടിക്കയറിയ യുവാവ് യാത്രക്കാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. സംഭവത്തെത്തുടർന്ന് രക്ഷപ്പെട്ട അക്രമിയെ മണിക്കൂറുകൾക്ക് ശേഷം ഉത്രെക്തിൽ നിന്ന് മൂന്ന് മൈൽ അകലെയുള്ള ഒരു കെട്ടിടത്തിൽ നിന്ന് പൊലീസ് പിടികൂടി.

സംഭവത്തിന് പിന്നാലെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. സ്‌കൂളുകളും സർവ്വകലാശാലകളും അടച്ചിടുകയും ചെയ്തു. സംഭവത്തിന് പിന്നിലെ ഐഎസ് ബന്ധം സംശയിച്ചായിരുന്നു നടപടി. വിവിധ പ്രവിശ്യകളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടന്നുകൊണ്ടിരിക്കെയാണ് ഉത്രെക്തിൽ വെടിവയ്പുണ്ടായത്. ഇതും ആശങ്ക വർധിപ്പിച്ചിരുന്നു.

നെതർലൻഡിലെ നാലാമത്തെ വലിയ നഗരമായ ഉത്രെക്ത് പൊതുവേ സമാധാനാന്തരീക്ഷം നിലനിൽക്കുന്ന നഗരമാണ്. കുറ്റകൃത്യനിരക്ക് ഏറ്റവും താഴ്ന്ന നഗരങ്ങളിൽ ഒന്നു കൂടിയാണ് 3,40,000 മാത്രം ജനസംഖ്യയുള്ള ഉത്രെക്ത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP