Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അതെ, കാവൽക്കാരനാണ്; അതിസമ്പന്നരുടെ മാത്രം; രാജ്യം അപകടത്തിലെത്തിയപ്പോൾ ഇന്ദിരയുടെ കൊച്ചുമകളായ എനിക്കും വീട്ടിൽ ഇരിക്കാൻ വയ്യാത്തതു കൊണ്ട് രാഷ്ട്രീയത്തിലിറങ്ങി; പ്രിയങ്കയുടെ വാക്കുകൾ ഏറ്റുപാടി ഹിന്ദി ഹൃദയഭൂമി; ഗംഗസ്സ്‌നാനം നടത്തി തീരദേശത്തെ പാവങ്ങളെ കയ്യിലെടുത്തു രാഹുലിന്റെ സഹോദരി യുപിയിൽ സൃഷ്ടിക്കുന്നത് നവതരംഗം; പ്രിയങ്കയുടെ പ്രഭയിൽ ബിജെപി നേട്ടം ഉണ്ടാക്കുമെന്ന് ഭയന്ന് എസ്‌പി -ബിഎസ്‌പി സഖ്യം

അതെ, കാവൽക്കാരനാണ്; അതിസമ്പന്നരുടെ മാത്രം; രാജ്യം അപകടത്തിലെത്തിയപ്പോൾ ഇന്ദിരയുടെ കൊച്ചുമകളായ എനിക്കും വീട്ടിൽ ഇരിക്കാൻ വയ്യാത്തതു കൊണ്ട് രാഷ്ട്രീയത്തിലിറങ്ങി; പ്രിയങ്കയുടെ വാക്കുകൾ ഏറ്റുപാടി ഹിന്ദി ഹൃദയഭൂമി; ഗംഗസ്സ്‌നാനം നടത്തി തീരദേശത്തെ പാവങ്ങളെ കയ്യിലെടുത്തു രാഹുലിന്റെ സഹോദരി യുപിയിൽ സൃഷ്ടിക്കുന്നത് നവതരംഗം; പ്രിയങ്കയുടെ പ്രഭയിൽ ബിജെപി നേട്ടം ഉണ്ടാക്കുമെന്ന് ഭയന്ന് എസ്‌പി -ബിഎസ്‌പി സഖ്യം

മറുനാടൻ ഡെസ്‌ക്‌

ലക്‌നൗ: ഉത്തർപ്രദേശിൽ കോൺഗ്രസിന് എത്രവോട്ടു കിട്ടും? പ്രതീക്ഷകൾ മുഴുവൻ പ്രിയങ്ക ഗാന്ധിയിൽ കേന്ദ്രീകരിക്കുകയാണ്. നരേന്ദ്ര മോദിയെ മടയിൽ കയറി നേരിടാൻ തയ്യാറെടുത്തിരിക്കയാണ് പ്രിയങ്ക ഗാന്ധി. പ്രസംഗ വേദികളിൽ മോദിയെ ശക്തമായി കടന്നാക്രമിച്ചുകൊണ്ടാണ് പ്രചരണം നടക്കുന്നത്. ബിജെപിയുടെ 'ഞാനും കാവൽക്കാരനാണ്(മേം ഭീ ചൗക്കീദാർ)' ക്യാമ്പയിനെ പരിഹസിച്ചു കൊണ്ടും താൻ എന്തുകൊണ്ട് രാഷ്ട്രീയത്തിൽ ഇറങ്ങിയെന്ന് വിശദീകരിച്ചു കൊണ്ടുമാണ് പ്രിയങ്ക യുപിയിൽ തരംഗമാകുന്ന്. ഗംഗസ്സ്‌നാനം നടത്തി തുടങ്ങിയ പ്രിയങ്ക ലക്ഷ്യം വെക്കുന്നത് ഹൈന്ദവ വോട്ടുകളാണെന്നതും വ്യക്തമാണ്.

കാവൽക്കാരുള്ളത് സമ്പന്നർക്കാണെന്നും കർഷകർക്കല്ലെന്നും പ്രിയങ്ക പറഞ്ഞു. ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി ഗംഗാനദിയിലൂടെ ബോട്ട് യാത്ര നടത്തുന്നതിനിടെയാണ് അവർ ഇക്കാര്യം പറഞ്ഞതെന്ന് എൻ ഡി ടിവി റിപ്പോർട്ട് ചെയ്തു. 'ഇന്നലെ ഞാൻ ഒരു സംഘം കർഷകരെ കണ്ടു. പടിഞ്ഞാറൻ ഉത്തർപ്രദേശിൽനിനിന്നുള്ള ഉരുളക്കിഴങ്ങ് കർഷകരെ. അതിൽ ഒരു കർഷകൻ എന്നോടു പറഞ്ഞു. 'കാവൽക്കാരുള്ളത് സമ്പന്നർക്കാണ്. ഞങ്ങൾ കർഷകർ ഞങ്ങളുടെ തന്നെ കാവൽക്കാരാണ്' - പ്രിയങ്ക പറഞ്ഞു.

പ്രിയങ്കയുടെ ബോട്ട് യാത്രയോടെ ഉത്തർ പ്രദേശിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിലാണ് പ്രിയങ്ക തിരഞ്ഞെടുപ്പു പ്രചാരണത്തിന് തുടക്കം കുറിച്ചത്. പ്രയാഗ്രാജിൽ നിന്ന് വാരണാസി വരെ മൂന്നുദിവസത്തെ ബോട്ട് യാത്രയാണ് പ്രിയങ്ക നടത്തുന്നത്. വർഷങ്ങളോളം വീട്ടിലിരുന്ന താൻ പുറത്തിറങ്ങിയത് രാജ്യവും ഭരണഘടനയും അപകടത്തിലായപ്പോഴാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പ്രസംഗിത്തിൽ പറഞ്ഞു.

ഉത്തർപ്രദേശിലെ യാത്രയ്ക്കിടെ ജനങ്ങളോട് സംസാരിക്കുകയായിരുന്നു പ്രിയങ്ക. വരുന്ന തിരഞ്ഞെടുപ്പിൽ നിങ്ങൾ എടുക്കുന്ന തീരുമാനം നിങ്ങളുടെ മക്കളുടെ ഭാവി നിശ്ചയിക്കുന്നതാണ്. എനിക്ക് ഇനിയും വീട്ടിലിരിക്കാമായിരുന്നു. രാജ്യം അപകടത്തിലായതോടെയാണ് ഞാൻ പുറത്തിറങ്ങിയത്. കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ കേന്ദ്രത്തിൽ എന്തുചെയ്തു എന്ന് നിങ്ങൾ കണ്ടതാണ്. തൊഴിലവസരങ്ങൾ ഇത്രയും കുറഞ്ഞ ഒരുസമയം രാജ്യത്തുണ്ടായിട്ടില്ല -പ്രിയങ്ക പറഞ്ഞു. വിവിധ സ്ഥലങ്ങളിൽ സംസാരിക്കുന്നതിനിടെ നേതാക്കൾ വേദിയിലും ജനങ്ങൾ തറയിലും ഇരിക്കുന്ന രീതിയെയും പ്രിയങ്ക വിമർശിച്ചു. ജനാധിപത്യത്തിൽ പ്രശ്‌നങ്ങൾക്ക് പരിഹാരം ചോദിച്ചുവാങ്ങാൻ ജനങ്ങൾക്ക് അധികാരമുണ്ടെന്നും പറഞ്ഞു.

അതേസമയം പ്രിയങ്കയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തുന്ന പടയോട്ടത്തിന് തടയിടാൻ മായാവതിയും എസ്‌പിയും ശ്രമിക്കുന്നുണ്ട്. എസ്‌പിയും ബിഎസ്‌പിക്കും ഭീഷണിയാകും പ്രിയങ്കയുടെ ഇടപെടൽ എന്ന് അവർ ഭയപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ മായാവതിയും പ്രിയങ്കക്കെതിരെ കഴിഞ്ഞ ദിവസം രംഗത്തെത്തി. ബിജെപിയെ പരാജയപ്പെടുത്താൻ എസ്‌പി-ബിഎസ്‌പി സഖ്യത്തിന് ശക്തിയുണ്ടെന്നും മായാവതി പറഞ്ഞു. എസ്‌പി-ബിഎസ്‌പി സഖ്യത്തിന്റെ പ്രമുഖർ മൽസരിക്കുന്ന ഏഴു സീറ്റുകളിൽ മൽസരിക്കില്ലെന്ന് കോൺഗ്രസ് അറിയിച്ചിരുന്നു. ഇതിനെതിരേയാണ് മായാവതിയുടെ പ്രതികരണം. കോൺഗ്രസ് ആശയക്കുഴപ്പം ഉണ്ടാക്കാൻ ശ്രമിക്കരുത്. യുപിയിലെ എല്ലാ സീറ്റുകളിലും കോൺഗ്രസ് മൽസരിക്കണം.യുപിയിൽ കോൺഗ്രസുമായി സഹകരിക്കില്ല. എസ്‌പി-ബിഎസ്‌പി-ആർഎൽഡി സഖ്യത്തിന് ബിജെപിയെ പരാജയപ്പെടുത്താനുള്ള ശക്തിയുണ്ടെന്നും മായാവതി വ്യ്തമാക്കി.

അതിനിടെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധിയെ അധിക്ഷേപിച്ച് കേന്ദ്ര സാംസ്‌കാരികവകുപ്പുമന്ത്രിയും ബിജെപി. എംപി.യുമായ മഹേഷ് ശർമയും രംഗത്തുവന്നിരുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി 'പപ്പു' ആണെങ്കിൽ അദ്ദേഹത്തിന്റെ സഹോദരി പ്രിയങ്ക 'പപ്പുവിന്റെ പപ്പി' ആണെന്ന് മഹേഷ് ശർമ പറഞ്ഞു. ഉത്തർപ്രദേശിലെ ഗൗതംബുദ്ധ് നഗറിൽ മാർച്ച് 16-ന് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയിലാണ് ശർമയുടെ വിവാദപരാമർശം. ബി.എസ്‌പി. നേതാവ് മായാവതി, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി തുടങ്ങിയവരെയും ശർമ പ്രസംഗത്തിൽ അധിക്ഷേപിച്ചിട്ടുണ്ട്.

' താൻ പ്രധാനമന്ത്രിയാകുമെന്നാണ് പപ്പു പറയുന്നത്. മായാവതി, അഖിലേഷ് യാദവ്, പപ്പു... പിന്നെ ഇപ്പോൾ പപ്പുവിന്റെ പപ്പിയും വന്നിട്ടുണ്ട്. നെഹ്രു കുടുംബമാണ് എന്നും കോൺഗ്രസിന്റെ തലപ്പത്ത്. ആദ്യം നെഹ്രു പിന്നെ രാജീവ് ഗാന്ധിയും സഞ്ജയ് ഗാന്ധിയും അതിനുശേഷം ഇപ്പോൾ രാഹുലും പ്രിയങ്കയും. ഇനി ആരെങ്കിലും വന്നാലും അവരും നെഹ്രുകുടുംബത്തിൽനിന്നാകും. രാജ്യത്തിനായി അവർക്കെന്തെങ്കിലും ചെയ്യാനാകുമോ? അവർക്ക് മുകളിലെത്താൻ നിങ്ങളാഗ്രഹിക്കുന്നുവെങ്കിൽ അതിനായി ഒരു കടുവയെമാത്രമേ നിങ്ങൾക്ക് കാണാനാകൂ. അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്' - ശർമ പ്രസംഗത്തിൽ പറയുന്നു. പ്രസംഗം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പരാമർശത്തിനെതിരേ ഒട്ടേറെപ്പേർ രംഗത്തെത്തി. എന്നാൽ, ഇക്കാര്യത്തിൽ പ്രതികരിക്കാൻ ശർമ തയ്യാറായിട്ടില്ല. അപലപനീയമായ നടപടിയാണ് ശർമയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് കോൺഗ്രസ് പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP