Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുപ്രീംകോടതി വിധി നടപ്പിലാക്കി തരാമെന്ന് പറഞ്ഞ് ചെങ്ങന്നൂരിൽ സജി ചെറിയാന് വോട്ടുറപ്പിച്ചു ചതിച്ചത് ഇക്കുറി മറക്കില്ല; വീണാ ജോർജ്ജിനെ ഇറക്കി വോട്ടുറപ്പിക്കാനുള്ള നീക്കവും വിലപ്പോവില്ല; യാക്കോബായക്കാർക്ക് വേണ്ടി കോടതിവിധി അട്ടിമറിക്കാൻ വിളിച്ച മന്ത്രിസഭാ ഉപസമിതി ചർച്ച ബഹിഷ്‌ക്കരിച്ചു ഓർത്തഡോക്‌സ് സഭ; ശബരിമല- സഭാ വിധികളിലെ ഇരട്ടത്താപ്പ് ചർച്ചയാക്കും: ഇക്കുറി ഓർത്തഡോക്‌സ് സഭയുടെ പരിപൂർണ പിന്തുണ യുഡിഎഫിന്

സുപ്രീംകോടതി വിധി നടപ്പിലാക്കി തരാമെന്ന് പറഞ്ഞ് ചെങ്ങന്നൂരിൽ സജി ചെറിയാന് വോട്ടുറപ്പിച്ചു ചതിച്ചത് ഇക്കുറി മറക്കില്ല; വീണാ ജോർജ്ജിനെ ഇറക്കി വോട്ടുറപ്പിക്കാനുള്ള നീക്കവും വിലപ്പോവില്ല; യാക്കോബായക്കാർക്ക് വേണ്ടി കോടതിവിധി അട്ടിമറിക്കാൻ വിളിച്ച മന്ത്രിസഭാ ഉപസമിതി ചർച്ച ബഹിഷ്‌ക്കരിച്ചു ഓർത്തഡോക്‌സ് സഭ; ശബരിമല- സഭാ വിധികളിലെ ഇരട്ടത്താപ്പ് ചർച്ചയാക്കും: ഇക്കുറി ഓർത്തഡോക്‌സ് സഭയുടെ പരിപൂർണ പിന്തുണ യുഡിഎഫിന്

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: പത്തനംതിട്ടയിൽ വീണാ ജോർജ്ജിനെ ഇടതുമുന്നണി സ്ഥാനാർത്ഥിയാക്കി ഇത്തവണ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കുന്നത് ചെങ്ങന്നൂർ മോഡൽ വെച്ചുകൊണ്ടാണ്. ഇവിടെ മത്സരിപ്പിച്ചാൽ വീണാ ജോർജ്ജിന് അനുകൂലമായി ഓർത്തഡോക്‌സ് വോട്ടുകൾ സ്വരുക്കൂട്ടാം എന്നാണ് പ്രതീക്ഷ. എന്നാൽ, സഭാ തർക്കമാണ് മണ്ഡലത്തിൽ സിപിഎമ്മിന് വിലങ്ങുതടിയായി മാറുന്നത്. സുപ്രീംകോടതി നടപ്പിലാക്കാൻ തയ്യാറാകാത്ത സർക്കാറിനെതിരെ ഓർത്തഡോക്‌സ് സഭയ്ക്ക് വലിയ എതിർപ്പുണ്ട്. അതുകൊണ്ടാണ് ഇന്ന് മന്ത്രിസഭാ ഉപസമിതി വിളിച്ചു കൂട്ടുന്ന ചർച്ചയിൽ പങ്കെടുക്കാതെ വിട്ടു നില്ക്കുകയാണ് സഭ.

സഭാ തർക്ക പരിഹാരത്തിനായി സർക്കാർ നിയമിച്ചിട്ടുള്ള മന്ത്രിസഭാ ഉപസമിതി ഇന്ന് വിളിച്ചു കൂട്ടിയതിന് തന്നെ വോട്ടുറപ്പിക്കൽ നയത്തിന്റെ ഭാഗമായാണ്. എന്നാൽ, യാക്കോബായക്കാർക്ക് വേണ്ടി കോടതി വിധി നടപ്പിലാക്കാത്ത സർക്കാറിന് ഇത്തവണ പിന്തുണ കൊടുക്കേണ്ട കാര്യമില്ലെന്നാണ് പൊതുവിലയിരുത്തൽ. ലോക് സഭാ തിരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയ നിലപാടും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും ആരെയും പ്രത്യേകിച്ച് പിന്തുക്കുന്നില്ലെന്നും ഓർത്തഡോക്സ് സഭാ വക്താവ് ഫാ. ജോൺസ് അബ്രഹാം പറഞ്ഞിട്ടുണ്ടെങ്കിലും പള്ളിത്തർക്കത്തിൽ പ്രശ്‌നം ഗുരുതരമായി മാറുകയാണ്.

തുടർച്ചയായുള്ള കോടതി വിധികൾ നടപ്പിലാക്കി തരാതിരിക്കുന്ന നീതിനിഷേധം സഭാമക്കൾ ഗൗരവമായി കാണുമെന്നും തിരഞ്ഞെടുപ്പിൽ അതനുസരിച്ചുള്ള പ്രതികരണമാകും ഉണ്ടാകുകയെന്നും ഓർത്തഡോക്സ് സഭാ സെക്രട്ടറി ബിജു ഉമ്മനും വ്യക്തമാക്കി. എൽഡിഎഫിനു വേണ്ടി കഴിഞ്ഞ തവണ പരസ്യമായി ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ പ്രവർത്തിച്ചിരുന്നു. എന്നാൽ ഇത്തവണ ഒരു മുന്നണിയോടും അനുകൂലമായ നയം പ്രഖ്യാപിച്ചിട്ടില്ലെന്നും ഓർത്തഡോക്സ് സഭാ വക്താവ് ഫാ. ജോൺസ് അബ്രഹാമും പറയുന്നു.

പത്തനംതിട്ടയിൽ മത്സരിക്കുന്ന വീണാ ജോർജ് സഭാംഗമാണന്നല്ലാതെ അവർ സഭ പറഞ്ഞിട്ട് നിൽക്കുന്നതല്ല. സഭയുടെ താൽപ്പര്യങ്ങളല്ല വീണക്കെന്നുമാണ് സഭാ നേതൃത്വം വിലയിരുത്തുന്നത്. യുഡിഎഫ് സ്ഥാനാർത്ഥി നിർണയം കൂടി പരിഗണിച്ച ശേഷമേ ഇക്കുറി നിലപാട് സ്വീകരിക്കുകയുള്ളൂ. ചെങ്ങന്നൂരിൽ ഓർത്തഡോക്‌സ് സഭയ്ക്ക് അനൂകുലമായി നിലപാട് സ്വീകരിക്കാമെന്ന് വാഗ്ദാനം നൽകിയാണ് സിപിഎ വോട്ടുപിടിച്ചത്. എന്നാൽ, കോടതി വിധിക്ക് ശേഷം ഈ നിലപാട് മാറുകയും ചെയ്തു.

അനുകൂലമായ കോടതി വിധികൾ ഉള്ളപ്പോഴും ഓർത്തഡോക്‌സ് വിശ്വാസികളെ പള്ളികളിൽ കയറ്റാൻ സമ്മതിക്കുന്നില്ലെന്നാണ് ആക്ഷേപം. സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിന് തടസം നിൽക്കുന്നവരെ പിന്തുണയ്ക്കുന്നത് ഞങ്ങൾക്ക് സഹിക്കാൻ കഴിയുന്നില്ല. ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായ വിധി നടപ്പിലാക്കി തരാൻ ആരുമില്ല. ഇക്കാര്യത്തിൽ കുറച്ചെങ്കിലും അനുകൂലമായി പ്രതികരിച്ചത് ബിജെപിയിലെ ശ്രീധരൻ പിള്ള മാത്രമാണ്. അത് ഞങ്ങൾ സ്വാഗതം ചെയ്തിട്ടുണ്ടെന്നും ഓർത്തഡോക്‌സ് സഭ സെക്രട്ടറി പറയുന്നു. ഇതോടെ പിള്ള പത്തനംതിട്ടയിൽ മത്സരിച്ചാൽ പിന്തുണക്കുമെന്ന സൂചനയുമുണ്ട്.

ശബരിമല വികാരം മുതലെടുക്കാണ് ബിജെപി ഒരുങ്ങുന്നത്. ശബരിമല- സഭാ വിധികളിലെ ഇരട്ടത്താപ്പ് ചർച്ചയാക്കാനാണ് ഈ വിഷയത്തിൽ യുഡിഎഫും നിലപാട് കൈക്കൊള്ളത്. ഇക്കുറി മറ്റു മണ്ഡലങ്ങളിൽ ഓർത്തഡോക്‌സ് സഭയുടെ പരിപൂർണ പിന്തുണ യുഡിഎഫിന് നൽകുമെ സൂചനയാണ് ഉള്ളത്. യാക്കോബായ സഭ തങ്ങളുടെ പിന്തുണ ആർക്കാണെന്ന കാര്യത്തിൽ ഇതുവരെ മനസു തുറന്നിട്ടില്ല. യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ ഇത്തവണ സ്ഥാനാർത്ഥിയാണ്. അതുകൊണ്ട് തന്നെ യാക്കോബായ സഭയുടെ പിന്തുണയും യുഡിഎഫിന് പോയേക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP