Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റഫാൽ കരാറിന്റെ ആദ്യ ഇര മനോഹർ പരീക്കർ; പ്രതിരോധ മന്ത്രി സ്ഥാനം രാജിവെച്ചതിനു പിന്നിൽ സമ്മർദ്ദമെന്നും എൻ.സി.പി എംഎ‍ൽഎ; അദ്ദേഹത്തിന് അഴിമതിക്കാരനാവാൻ കഴിയില്ല; സംഭവിച്ച അഴിമതി അദ്ദേഹത്തെ വേദനിപ്പിച്ചെന്നും ജീതേന്ദ്ര ഔഹാദ്

റഫാൽ കരാറിന്റെ ആദ്യ ഇര മനോഹർ പരീക്കർ; പ്രതിരോധ മന്ത്രി സ്ഥാനം രാജിവെച്ചതിനു പിന്നിൽ സമ്മർദ്ദമെന്നും എൻ.സി.പി എംഎ‍ൽഎ; അദ്ദേഹത്തിന് അഴിമതിക്കാരനാവാൻ കഴിയില്ല; സംഭവിച്ച അഴിമതി അദ്ദേഹത്തെ വേദനിപ്പിച്ചെന്നും ജീതേന്ദ്ര ഔഹാദ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡെൽഹി: റഫാൽ കരാറിന്റെ ആദ്യ ഇരയാണ് അന്തരിച്ച ഗോവൻ മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറെന്ന് എൻ.സി.പി എംഎ‍ൽഎ ജീതേന്ദ്ര ഔഹാദ്. റഫാൽ കരാറിൽ ഒപ്പിടുന്ന സമയത്ത് പരീക്കറായിരുന്നു പ്രതിരോധ മന്ത്രി. കരാർ ശരിയാണെന്ന് അദ്ദേഹത്തിന് തോന്നിയിരുന്നില്ല. അക്കാരണം കൊണ്ടാണ് പരീക്കറിന് ഡെൽഹിയിൽ നിന്നും ഗോവയിലേക്ക് വരേണ്ടിവന്നതെന്നും ജിതേന്ദ്ര ഔഹാദ് ആരോപിക്കുന്നു.

2017ൽ ഗോവ മുഖ്യമന്ത്രിയുടെ ചുമതലയേൽക്കാനാണ് പരീക്കർ പ്രതിരോധ മന്ത്രി സ്ഥാനത്തുനിന്നും രാജിവെച്ചത്. 2014ൽ പ്രതിരോധ മന്ത്രിയായി ചുമതലയേൽക്കാൻ ഏറെ മടിയോടെയാണ് പരീക്കർ ഗോവൻ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്.

' വിദ്യാസമ്പന്നനായ നല്ല വായനാശീലമുള്ള വ്യക്തിയായിരുന്നു പരീക്കർ. എനിക്കു തോന്നുന്നത് റഫാൽ കരാറിനുശേഷം അദ്ദേഹത്തിന് അത് ശരിയല്ലെന്ന് തോന്നിയതുകൊണ്ടാണ് ഗോവയിലേക്ക് തിരിച്ചുവന്നതെന്നാണ്. അദ്ദേഹം ദുഃഖിതനായിരുന്നു. അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ലാത്തതുകൊണ്ട് ഞാനിത് പറയരുത്. എന്നാൽ എനിക്കു തോന്നുന്നത് റഫാൽ കരാറിന്റെ ആദ്യ ഇരയാണ് പരീക്കർ എന്നാണ്.' ജിതേന്ദ്ര പറഞ്ഞു.

' അദ്ദേഹത്തിന് അഴിമതിക്കാരനാവാൻ കഴിയില്ല. പക്ഷേ സംഭവിച്ച അഴിമതി അദ്ദേഹത്തെ വേദനിപ്പിച്ചു. ആ വേദന രോഗത്തോട് പൊരുതാൻ അദ്ദേഹത്തെ അനുവദിച്ചില്ല. ' ജിതേന്ദ്ര പറഞ്ഞു.ചില സുപ്രധാന വിഷയങ്ങളിലുള്ള സമ്മർദ്ദമാണ് താൻ രാജിവെച്ച് ഗോവയിലേക്ക് വരാൻ കാരണമെന്ന് രാജിക്കു പിന്നാലെ പരീക്കർ സമ്മതിച്ചിരുന്നു.' ഡെൽഹി എന്റെ പ്രവർത്തന മേഖലയല്ല. അതുകൊണ്ടാണ് എനിക്ക് സമ്മർദ്ദത്തിന് അടിപ്പെട്ടതുപോലെ തോന്നുന്നത്.' എന്നായിരുന്നു പരീക്കർ അന്ന് പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP