Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആശയക്കുഴപ്പങ്ങൾക്ക് ഒടുവിൽ വടകരയിൽ വമ്പൻ ട്വിസ്റ്റ്..! കെ മുരളീധരനെ വടകരയിൽ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് തീരുമാനം; യുഡിഎഫ് പ്രചരണ സമിതി ചെയർമാന് മത്സരിക്കാൻ ഹൈക്കമാൻഡ് അനുമതി നൽകി; ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും; നിർണായകമായത് ശക്തനായ സ്ഥാനാർത്ഥിയെ വേണമെന്ന മുസ്ലിംലീഗിന്റെയും പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെയും ശക്തമായ സമ്മർദ്ദം; മുരളീധരന്റെ വരവോടെ വടകരയെ കാത്തിരിക്കുന്നത് തീപാറുന്ന മത്സരം; വയനാട്ടിൽ ടി സിദ്ദിഖ് തന്നെ

ആശയക്കുഴപ്പങ്ങൾക്ക് ഒടുവിൽ വടകരയിൽ വമ്പൻ ട്വിസ്റ്റ്..! കെ മുരളീധരനെ വടകരയിൽ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് തീരുമാനം; യുഡിഎഫ് പ്രചരണ സമിതി ചെയർമാന് മത്സരിക്കാൻ ഹൈക്കമാൻഡ് അനുമതി നൽകി; ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും; നിർണായകമായത് ശക്തനായ സ്ഥാനാർത്ഥിയെ വേണമെന്ന മുസ്ലിംലീഗിന്റെയും പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെയും ശക്തമായ സമ്മർദ്ദം; മുരളീധരന്റെ വരവോടെ വടകരയെ കാത്തിരിക്കുന്നത് തീപാറുന്ന മത്സരം; വയനാട്ടിൽ ടി സിദ്ദിഖ് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

വടകര: വടകരയിൽ അപ്രതീക്ഷി ട്വിസ്റ്റ്..! തർക്കങ്ങൾക്കൊടുവിൽ വടകരയിലേക്ക് ശക്തനായ യുഡിഎഫ് സ്ഥാനാർത്ഥി എത്തുന്നു. കെ മുരളീധരനെ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് തീരുമാനിച്ചു. ഇതു സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകും. മുല്ലപ്പള്ളിയും ഉമ്മൻ ചാണ്ടിയും മറ്റു നേതാക്കളും സംസാരിച്ചാണ് മുരളീധരനെ സ്ഥാനാർത്ഥിയാക്കുന്നത്. യുഡിഎഫ് പ്രചരണ സമിതി ചെയർമാൻ കൂടിയായ കെ മുരളീധരന് മത്സരിക്കാൻ ഹൈക്കമാൻഡ് അനുമതി നൽകുകയായിരുന്നു. ഔദ്യോഗിക പ്രഖ്യാപനം ഇന്നു തന്നെ ഉണ്ടാകും.

ഇന്നു രാവിലെയാണ് നേതാക്കൾ കെ. മുരളീധരനുമായി ചർച്ച നടത്തിയത്. തുടർന്ന് മത്സരിക്കാൻ സമ്മതമാണെന്ന് മുരളീധരൻ അറിയിക്കുകയും ഇക്കാര്യം ഉമ്മൻ ചാണ്ടി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ വിളിച്ച് ധരിപ്പിക്കുകയുമായിരുന്നു. ഹൈകമാൻഡിൽ ഇക്കാര്യം ചർച്ച ചെയ്ത ശേഷം അൽപസമയത്തിനകം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. മത-ജാതി ചിന്തകൾക്ക് അതീതമായി വടകരയിലെ ജനങ്ങൾ ജനാധിപത്യ മുന്നണിക്ക് വോട്ടുചെയ്യുമെന്നും വൻ വിജയം ഉറപ്പാക്കാൻ കഴിയുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വയനാട്ടിൽ ടി.സിദ്ദീഖും ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനും സീറ്റ് ഉറപ്പിച്ചിരുന്നു. എന്നാൽ ഈ സീറ്റുകളുടെയും ഔദ്യോഗിക പ്രഖ്യാപനം നടന്നിട്ടില്ല.

മത്സരിക്കാൻ തയ്യാറാണെന്ന് മുരളീധരൻ കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിക്കുകയായിരുന്നു. നേരത്തെ മണ്ഡലത്തിൽ കെപിസിസി സെക്രട്ടറി കെ. പ്രവീൺകുമാറിന്റെ പേരും വടകരയിൽ പരിഗണനയിലുണ്ടായിരുന്നു. കെ മുരളീധരന്റെ അടുത്ത അനുയായിയാണ് എ പ്രവീൺ കുമാർ. വി എം സുധീരൻ അടക്കം ധാരാളം നേതാക്കളെയും പാർട്ടി സമീപിച്ചിരുന്നു. വടകര ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നതിൽ യൂത്ത് കോൺഗ്രസിൽ പ്രതിഷേധം ഉയർന്നിരുന്നു. രക്തസാക്ഷികളെ ഓർത്തെങ്കിലും വടകര മണ്ഡലത്തെ ഗൗരവത്തോടെ കാണണമെന്നാണ് കോൺഗ്രസ് നേതൃത്വത്തിനോടുള്ള യൂത്ത് കോൺഗ്രസിന്റെ ആവശ്യം.

അതിനിടെ വടകരയിൽ കോൺഗ്രസിന് കരുത്തനായ സ്ഥാനാർത്ഥി വരുമെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ അറിയിക്കുകയുണ്ടായി. എന്നാൽ മുല്ലപ്പള്ളി അല്ലെങ്കിൽ ശക്തനായ മറ്റൊരാൾ വടകരയിൽ വരുമെന്നും ബെന്നി ബഹനാൻ പറഞ്ഞു. വടകര തർക്കത്തിൽ ഇടപെട്ട് ലീഗും മുതിർന്ന നേതാക്കളും രംഗത്ത് എത്തിയതിന് പിന്നാലെയാണ് നിർണായക തീരുമാനം. ഉമ്മൻ ചാണ്ടിയും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും മുല്ലപ്പള്ളിയുമായി ഫോണിൽ സംസാരിച്ചു. മൽസരിക്കാനില്ലെന്ന് ആവർത്തിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ ഉറച്ചുനിന്നു. ഇതോടെയാണ് മുരളീധരൻ മത്സരിക്കാൻ സന്നദ്ധനായത്.

വലിയ തർക്കങ്ങൾക്കു ശേഷമാണ് വടകരയിൽ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഒരു ഏകദേശ തീരുമാനത്തിലേക്ക് എത്തുന്നത്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനു മേൽ വടകരയിൽ മത്സരിക്കാൻ വലിയ സമ്മർദ്ദം ഉണ്ടായിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും അതിനാൽ തന്നെ തന്റെ നിലപാടിൽ മാറ്റമില്ലെന്നും മുല്ലപ്പള്ളി ആവർത്തിച്ചു. ഹൈക്കമാൻഡ് സമ്മർദ്ദം ചെലുത്തിയെങ്കിലും മുല്ലപ്പള്ളി തീരുമാനത്തിൽ നിന്ന് മാറിയില്ല.

ഇതിനിടയിൽ, കെപിസിസി മുൻ അധ്യക്ഷൻ വി എം സുധീരന്റെ പേരും വടകരയിൽ സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെട്ടു. എന്നാൽ, 2009ൽ തന്നെ താൻ പാർലമെന്ററി മത്സരരംഗത്തു നിന്ന് പിന്മാറിയതാണെന്നും അതുകൊണ്ട് മത്സരിക്കാനില്ലെന്നും വി എം സുധീരനും അറിയിച്ചു. പിന്നീട്, ബിന്ദു കൃഷ്ണയെ പരിഗണിച്ചെങ്കിലും മത്സരിക്കാനില്ലെന്ന് അവരും വ്യക്തമാക്കുകയായിരുന്നു. ഇതിനിടയിലാണ് യുവനേതാവായ വിദ്യ ബാലകൃഷ്ണന്റെ പേര് പരിഗണനയിൽ വന്നത്. എന്നാൽ, ജയരാജനെ പോലുള്ള ഒരു സ്ഥാനാർത്ഥിക്ക് ശക്തനായ എതിരാളി തന്നെ വേണമെന്ന് പ്രവർത്തകരിൽ ഭൂരിഭാഗം പേരും ആവശ്യപ്പെട്ടു. ശക്തനായ സ്ഥാനാർത്ഥിയെ വടകരയിൽ നിർത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ നിന്ന് സന്ദേശപ്രവാഹമായിരുന്നു.

പി ജയരാജനെ എതിരിടാൻ വടകരയിൽ ശക്തനായ സ്ഥാനാർത്ഥി തന്നെ വേണം എന്ന് വടക്കൻ കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ ഒന്നടങ്കം നിർബന്ധം പിടിച്ചിരുന്നു. ആദ്യമേ തോറ്റു എന്ന വികാരത്തോടെ ദുർബലരായ സ്ഥാനാർത്ഥികളെ നിർത്താൻ ആലോചിച്ച നേതൃത്വത്തിനെതിരെ ശക്തമായ വികാരമാണ് പ്രവർത്തകരിൽ നിന്നുണ്ടായത്. വയനാട്ടിൽ സിദ്ദിഖിനായി നിർബന്ധം പിടിച്ച ഉമ്മൻ ചാണ്ടിയാണ് പ്രശ്ങ്ങൾക്കു കാരണം എന്ന് ഐ ഗ്രൂപ്പ് കുറ്റപ്പെടുത്തുമ്പോൾ പാലക്കാടും കാസർകോടും വിട്ടു വീഴ്ച ചെയ്തിട്ടും വയനാട്ടിൽ ഐ ഗ്രൂപ്പ് പിടിവാശി കാണിച്ചു എന്നാണ് എ ഗ്രൂപ്പിന്റെ വാദം. സിദിഖിനെ വടകര ഇറക്കി വയനാട് ഷാനി മോൾക്ക് നൽകണമെന്ന ഐ ഗ്രൂപ്പ് ഫോർമുലക്കും എ വഴങ്ങിയില്ലെന്നും ആരോപണമുണ്ട്. എന്നാൽ ഗ്രൂപ്പിന്റെ പേരിൽ അല്ല സിദിഖിനായി നിർബന്ധം പിടിച്ചതെന്നാണ് എ ഗ്രൂപ്പ് മറുപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP