Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വടകരയിൽ മുരളീധരൻ അനായാസം വിജയിക്കുമെന്ന് മുല്ലപ്പള്ളി; അക്രമരാഷ്ട്രീയത്തിന്റെ പ്രതീകമായ ഒരാളെ ലോക് സഭയിലേക്ക് അയയ്ക്കരുതെന്ന വികാരം വടകര മണ്ഡലത്തിലെ ജനങ്ങൾക്കൊണ്ട്; അതുകൊണ്ട് അവിടെ നിർത്തുന്ന ഏതു സ്ഥാനാർത്ഥിയും വിജയിക്കുമെന്ന ഉറപ്പും വിശ്വാസവുമുണ്ടെന്ന് കെപിസിസി അധ്യക്ഷൻ

വടകരയിൽ മുരളീധരൻ അനായാസം വിജയിക്കുമെന്ന് മുല്ലപ്പള്ളി; അക്രമരാഷ്ട്രീയത്തിന്റെ പ്രതീകമായ ഒരാളെ ലോക് സഭയിലേക്ക് അയയ്ക്കരുതെന്ന വികാരം വടകര മണ്ഡലത്തിലെ ജനങ്ങൾക്കൊണ്ട്; അതുകൊണ്ട് അവിടെ നിർത്തുന്ന ഏതു സ്ഥാനാർത്ഥിയും വിജയിക്കുമെന്ന ഉറപ്പും വിശ്വാസവുമുണ്ടെന്ന് കെപിസിസി അധ്യക്ഷൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വടകര ലോക്‌സഭാ മണ്ഡലത്തിൽ കെ മുരളീധരൻ സ്ഥാനാർത്ഥിയായാൽ അനായാസം വിജയിക്കുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ക്രമരാഷ്ട്രീയത്തിന്റെ പ്രതീകമായ ഒരാളെ ലോക് സഭയിലേക്ക് അയയ്ക്കരുതെന്ന വികാരം ആ മണ്ഡലത്തിലെ ജനങ്ങൾക്കുണ്ട്. അതുകൊണ്ടു തന്നെ അവിടെ നിർത്തുന്ന ഏതു സ്ഥാനാർത്ഥിയും വിജയിക്കുമെന്ന ഉറപ്പും പ്രതീക്ഷയും വിശ്വാസവും ഉണ്ടെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

സംസ്ഥാന നേതൃത്വം മുരളീധരനുമായി സംസാരിച്ചു. കെ. മുരളീധരനുമായി സംസാരിച്ചെന്നും അദ്ദേഹം മത്സരിക്കാൻ തയ്യാറാണെന്ന് അറിയിച്ചതായും മുല്ലപ്പള്ളി പറഞ്ഞു. ഇക്കാര്യം മുരളീധരനുമായും മുതിർന്ന നേതാക്കളുമായും സംസാരിച്ചു കഴിഞ്ഞു. എന്നാൽ, അന്തിമതീരുമാനം കൈക്കൊള്ളേണ്ടത് രാഹുൽ ഗാന്ധിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

വടകരയിൽ സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം മുല്ലപ്പള്ളിയുടെ ശരീരഭാഷയിലും ദൃശ്യമായിരുന്നു. നിറഞ്ഞ ചിരിയോടെ ആയിരുന്നു അദ്ദേഹം മാധ്യമങ്ങളെ അഭിമുഖീകരിച്ചത്. വടകരയിലെ സ്ഥാനാർത്ഥിയെക്കുറിച്ച് ചോദിച്ചപ്പോൾ വടകരയിൽ നിങ്ങൾക്ക് ഒന്നാന്തരം സ്ഥാനാർത്ഥിയെ കിട്ടുമെന്നായിരുന്നു സന്തോഷം നിറഞ്ഞ മുഖത്തോടെ മുല്ലപ്പള്ളി പ്രതികരിച്ചത്.

'കെ മുരളീധരനുമായി ഇക്കാര്യം സംസാരിച്ചിരുന്നു. അദ്ദേഹം വടകരയിൽ സ്ഥാനാർത്ഥിയായാൽ വളരെ നന്നായിരിക്കും. അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുമായി ആലോചിച്ച ശേഷം തീർച്ചയായും നിങ്ങളെ സന്തോഷകരമായ ആ വാർത്ത അറിയിക്കും.' - മുല്ലപ്പള്ളി മാധ്യമങ്ങൾക്ക് മുമ്പിൽ നിലപാട് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP