Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇതുവരെ റിപ്പോർട്ട് ചെയ്തത് അമ്പതോളം കേസുകൾ; രോഗം ബാധിച്ച 30 പേരും കാന്റർബറിയിൽ നിന്നുള്ളവർ; മീസൽസ് ഭീതി ഒഴിയാതെ ന്യൂസിലന്റ്

ഇതുവരെ റിപ്പോർട്ട് ചെയ്തത് അമ്പതോളം കേസുകൾ; രോഗം ബാധിച്ച 30 പേരും കാന്റർബറിയിൽ നിന്നുള്ളവർ; മീസൽസ് ഭീതി ഒഴിയാതെ ന്യൂസിലന്റ്

രാജ്യത്ത് മെസൽസ് ഭീതി ഒഴിയാതെ കഴിയുകയാണ് ജനങ്ങൾ. ഇതുവരെ അമ്പതോളം കേസുകളാണ് രാജ്യമെമ്പാടുമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 30 ഓളം കേസുകളും കാന്റർബറിയിലാണെന്നാണ് റിപ്പോർട്ട്. ഇനിയും കേസുകൾ ഉയരുമെന്നാണ് സൂചന.

വ്യാഴാഴ്‌ച്ച 47 കേസ് ആണ് റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ ഇന്ന് 50 കേസായി ഉയരുകയായിരുന്നു. പുതിയ കേസുകൾ ഓക് ലന്റ്, കാന്റർബറി റിജിയനുകളിൽ നിന്നാണ്. പുതിയതായി മരിച്ച കേസുകളിൽ ഒന്ന് ഓക് ലന്റ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയായാണ്. കൂടാതെ നാല് മാസം പ്രായമായ കുഞ്ഞും മരിച്ചവരിൽ ഉണ്ടെന്ന് റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്.

രോഗം പടരുന്നതോടെ കുത്തിവയ്‌പ്പ് നിർബന്ധമാക്കാൻ ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP