Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചൗക്കിദാറിനെ പരിഹസിച്ച് പാട്ടിദാർ നേതാവ്; 'ഞാൻ തൊഴിൽ ഇല്ലാത്തവൻ'; മോദിക്ക് പിന്നാലെ ട്വിറ്ററിൽ പേര് മാറ്റി ഹാർദിക് പട്ടേൽ; മേ ഭീ 'ബെരോജ്ഗാർ'; വാഗ്ദാനം നൽകിയ തൊഴിലുകൾ എവിടെയെന്ന് നേതാവ്

ചൗക്കിദാറിനെ പരിഹസിച്ച് പാട്ടിദാർ നേതാവ്; 'ഞാൻ തൊഴിൽ ഇല്ലാത്തവൻ'; മോദിക്ക് പിന്നാലെ ട്വിറ്ററിൽ പേര് മാറ്റി ഹാർദിക് പട്ടേൽ; മേ ഭീ 'ബെരോജ്ഗാർ'; വാഗ്ദാനം നൽകിയ തൊഴിലുകൾ എവിടെയെന്ന് നേതാവ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ഞാനും കാവൽക്കാരൻ ആണ്' (മേ ഭീ ചൗക്കിദാർ) എന്ന ക്യാംപെയിനിനെ പരിഹസിച്ച് പാട്ടിദാർ നേതാവും ജാംനഗറിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർത്ഥിയുമായ ഹാർദിക് പട്ടേൽ. 'ബെരോജ്ഗാർ' എന്നാണ് ഹാർദിക് ട്വിറ്ററിൽ തന്റെ പേരിനൊപ്പം ചേർത്തിരിക്കുന്നത്. 'തൊഴിൽരഹിതൻ' എന്നാണ് ഈ വാക്കിന്റെ അർത്ഥം.

മോദി സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ 2കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് കൊട്ടിഘോഷിച്ചിരുന്നത്. എന്നാൽ അധികാരത്തിലേറി വർഷങ്ങൾക്ക് ശേഷം രൂക്ഷമായ തൊഴിൽ ക്ഷാമം മോദി സർക്കാർ പൂഴ്‌ത്തിവയ്ക്കുകയായിരുന്നു.മാത്രമല്ല ഏക്കാലത്തെയും തൊഴിൽ ക്ഷാമം മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് ഉണ്ടായതെന്ന റിപ്പോർട്ടുകളും ഇതിന്റെ അടിസ്ഥാനത്തിൽ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹാർദിക്കിന്റെ പരിഹാസം.

രാഹുൽ ഗാന്ധിയുടെ പ്രശസ്തമായ 'കാവൽക്കാരൻ കള്ളനാണ്' എന്ന പ്രയോഗത്തെ മറികടക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങി വെച്ച ഹാഷ്ടാഗ് ക്യാംപയിൻ ആയിരുന്നു ഇത്. റഫാൽ ഇടപാടിനെ മുൻ നിർത്തി ചൗക്കീദാർ ചോർ ഹേ (കാവൽക്കാരൻ കള്ളനാണ്) എന്ന രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിനെ പ്രതിരോധിക്കാൻ നരേന്ദ്ര മോദി ട്വിറ്ററിലൂടെ ക്യാംപയിൻ തുടക്കമിട്ടത്.

പുതിയ ക്യാംപയിൻ ആരംഭിക്കുന്നതിന് മുമ്പ് മോദി ട്വിറ്ററിൽ ഇങ്ങനെ കുറിച്ചിരുന്നു. 'നിങ്ങളുടെ കാവൽക്കാരൻ ശക്തനായി നിന്നു കൊണ്ട് രാജ്യത്തെ സേവിക്കുന്നു. എന്നാൽ ഞാൻ തനിച്ചല്ല. അഴിമതിക്കെതിരെയും, സമൂഹിക തിന്മകൾക്കെതിരെയും പോരാടുന്ന എല്ലാവരും കാവൽക്കാരാണ്. രാജ്യത്തിനെ പുരോഗതിക്കായി പ്രവർത്തിക്കുന്നവരെല്ലാം കാവൽക്കാരണ്. ഇന്ന് എല്ലാ ഇന്ത്യക്കാരും പറയുന്നു ഞാനും കാവൽക്കാരനാണെന്ന്'.പിന്നാലെ ബിജെപി നേതാക്കളും പേര് മാറ്റി ട്വിറ്ററിൽ രംഗത്ത് വരികയായിരുന്നു. പുതിയ പ്രചരണത്തിലൂടെ മോദി സ്വയം രാഹുൽ ഗാന്ധിയുടെ വാദമായ 'കാവൽക്കാരൻ കള്ളനാണ്' എന്നത് സമ്മതിക്കുകയാണെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്ന പരിഹാസം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP