Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡിസിസി പ്രസിഡന്റിനെതിരെ പ്രതിഷേധം; രാജ്‌മോഹൻ ഉണ്ണിത്താന്റെ പ്രചരണം നിർത്തിവച്ചു; സ്ഥാനാർത്ഥിയുടെ പ്രചാരണ പരിപാടികൾ പ്രസിഡന്റ് ഏകപക്ഷീയമായി തീരുമാനിക്കുന്നതായി ആക്ഷേപം

ഡിസിസി പ്രസിഡന്റിനെതിരെ പ്രതിഷേധം; രാജ്‌മോഹൻ ഉണ്ണിത്താന്റെ പ്രചരണം നിർത്തിവച്ചു; സ്ഥാനാർത്ഥിയുടെ പ്രചാരണ പരിപാടികൾ പ്രസിഡന്റ് ഏകപക്ഷീയമായി തീരുമാനിക്കുന്നതായി ആക്ഷേപം

മറുനാടൻ ഡെസ്‌ക്‌

കാസർകോട്; യുഡിഎഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താന്റെ തിരഞ്ഞെടുപ്പ് പ്രചാരണം പ്രതിസന്ധിയിൽ. സ്ഥാനാർത്ഥിയുടെ പ്രചാരണ പരിപാടികൾ ഡിസിസി പ്രസിഡന്റ് ഏകപക്ഷീയമായി തീരുമാനിക്കുന്നു എന്ന ആക്ഷേപം ഡിസിസി ഭാരവാഹികളിൽ ഒരു വിഭാഗം ഉയർത്തിയതാണ് പ്രതിസന്ധിക്കു കാരണം.

ഡിസിസി പ്രസിഡന്റിന്റെ നിലപാടുകളിൽ ഉണ്ണിത്താനും വിയോജിപ്പുണ്ട്. പ്രതിഷേധം ഉയർന്നതോടെ പ്രചാരണം താൽക്കാലികമായി നിര്ത്തിവച്ചു. പ്രതിസന്ധി പരിഹരിക്കാൻ യുഡിഎഫ് നേതൃത്വം യോഗം ചേരുകയാണ്. എല്ലാവരേയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകണമെന്നാണ് ആഗ്രഹമെന്ന് ഉണ്ണിത്താൻ അറിയിച്ചു.

ലോക്‌സഭാ സീറ്റിൽ രാജ്‌മോഹൻ ഉണ്ണിത്താനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനെ തുടർന്ന് കാസർകോട് ഡി.സി.സിയിൽ നേരത്തെ പൊട്ടിത്തെറി നടന്നിരുന്നു. സ്ഥാനാർത്ഥിയാകാൻ സാധ്യതാപട്ടികയിൽ ഉണ്ടായിരുന്ന ബി. സുബയ്യ റൈയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഒടുവിൽ അപ്രതീക്ഷിതമായാണ് ഇന്നലെ സ്ഥാനാർത്ഥി പട്ടികയിൽ ഉണ്ണിത്താൻ വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP