Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മത്സരിക്കാനില്ലെന്ന് പറഞ്ഞ് മുല്ലപ്പള്ളിയും വേണുഗോപാലും സുധീരനും മാറി നിന്നപ്പോൾ അണികൾക്കിടയിൽ പുകഞ്ഞത് കടുത്ത രോഷം; മൂന്ന് ദിവസം നീണ്ട ആകാംക്ഷകൾക്ക് വിരാമമിട്ട് വടകരയിൽ സൂപ്പർ ട്വിസ്റ്റ്; 'ഞാൻ മത്സരിക്കാൻ തയ്യാറെന്ന്' പറഞ്ഞ് വെല്ലുവിളി ഏറ്റെടുത്ത മുരളീധരന് കോൺഗ്രസുകാർക്കിടയിൽ 'സൂപ്പർതാര' പരിവേഷം; പാർട്ടിയിലേക്കുള്ള രണ്ടാം വരവിൽ എല്ലാവരാലും അവഗണിക്കപ്പെട്ട നേതാവിന്റെ രാഷ്ട്രീയ ഗ്രാഫ് ഒരൊറ്റ 'യെസ്' മൂളലിൽ മുകളിലേക്ക് കുതിച്ചുയരുന്നു

മത്സരിക്കാനില്ലെന്ന് പറഞ്ഞ് മുല്ലപ്പള്ളിയും വേണുഗോപാലും സുധീരനും മാറി നിന്നപ്പോൾ അണികൾക്കിടയിൽ പുകഞ്ഞത് കടുത്ത രോഷം; മൂന്ന് ദിവസം നീണ്ട ആകാംക്ഷകൾക്ക് വിരാമമിട്ട് വടകരയിൽ സൂപ്പർ ട്വിസ്റ്റ്; 'ഞാൻ മത്സരിക്കാൻ തയ്യാറെന്ന്' പറഞ്ഞ് വെല്ലുവിളി ഏറ്റെടുത്ത മുരളീധരന് കോൺഗ്രസുകാർക്കിടയിൽ 'സൂപ്പർതാര' പരിവേഷം; പാർട്ടിയിലേക്കുള്ള രണ്ടാം വരവിൽ എല്ലാവരാലും അവഗണിക്കപ്പെട്ട നേതാവിന്റെ രാഷ്ട്രീയ ഗ്രാഫ് ഒരൊറ്റ 'യെസ്' മൂളലിൽ മുകളിലേക്ക് കുതിച്ചുയരുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മൂന്ന് ദിവസം നീണ്ടു നിന്ന ഡൽഹി ചർച്ചകൾക്ക് ഒടുവിലാണ് കെ മുരളീധരൻ വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായത്. ഒരു ത്രില്ലർ സിനിമയുടെ ക്‌ളൈമാക്‌സ് പോലെ വളരെ നാടകീയമായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം. വടകരയിൽ സ്ഥാനാർത്ഥി വൈകുന്ന ഘട്ടം വന്നതോടെ സൈബർ ലോകത്ത് പി ജയരാജന് വാക്കോവർ കൊടുക്കുകയാണോ എന്ന തമാശചോദ്യം അടക്കം ഉയർന്നു തുടങ്ങിയിരുന്നു. സൈബർ ലോകത്ത് കളിയാക്കലും ശക്തമായി നടന്നു. ഇതോടെ കൊലപാതക രാഷ്ട്രീയം ചർച്ചയാക്കാൻ വേണ്ടി ശക്തനായ സ്ഥാനാർത്ഥി വേണമെന്ന ആവശ്യം എല്ലായിടത്തു നിന്നും ഉയർന്നു. ആർഎംപിയുടെ സമ്മർദ്ദമുണ്ടായി. മുല്ലപ്പള്ളി തന്നെ സ്ഥാനാർത്ഥിയാകണമെന്ന നിലവിളികൾ. ഇതിനൊക്കെ ഒടുവിലാണ് നാടകീയമായി കെ മുരളീധരൻ സ്ഥാനാർത്ഥിയായത്.

എന്തായാലും മുതിർന്ന നേതാക്കൾ മത്സരിക്കാതെ മാറി നിന്നിടത്തു നിന്നാണ് മുരളി മത്സരിക്കാൻ യെസ് മൂളിയത്. ഈ നിലപാടിൽ അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ ഗ്രാഫാണ് ഉയരുന്നത്. ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, കെസി വേണുഗോപാൽ, വി എം സുധീരൻ എന്നിവർ മത്സരിക്കാൻ ഇല്ലെന്ന് പറഞ്ഞ് മടിച്ചു നിൽക്കുകയായിരുന്നു കേരളത്തിൽ. വടകരയിൽ മത്സരിക്കാൻ ആരെന്ന ചോദ്യം കുറേ ദിവസമായി ഉയർന്നപ്പോഴും വെല്ലുവിളി ഏറ്റെടുക്കാൻ ഒരാളും തയ്യാറായില്ല. മണ്ഡലത്തിലെ ഇപ്പോഴത്തെ സാഹചര്യവും പി ജയരാജന്റെ സ്ഥാനാർത്ഥിത്വവുമായിരുന്നു നേതാക്കളെ പിന്തിരിയാൻ പ്രേരിപ്പിച്ചത്. എന്തായാലും മുരളീധരനെ സ്ഥാനാർത്ഥിയാക്കിയ നടപടി കോൺഗ്രസുകാർക്ക് വലിയ ഊർജ്ജമാണ് പകർന്നത്.

ഇപ്പോഴത്തെ തീരുമാനത്തോടെ മികച്ച മത്സരത്തിന് അവസരം ഒരുക്കാൻ കെ മുരളീധരന് സാധിച്ചു. ജയിച്ചാലും തോറ്റാലും മുരളീധരൻ കോൺഗ്രസ് അണികൾക്കും നേതാക്കൾക്കും ഇടയിൽ കരുത്തനാകും. പഴയ കലാപങ്ങൾ മറന്നു ഹൈക്കമാൻഡിന്റെ ഗുഡ് ബുക്കിൽ മുരളീധരൻ ഇടം നേടും. രാഹുൽ ഗാന്ധി നേരിട്ട് ഇടപെട്ടാണ് മുരളിയെ സ്ഥാനാർത്ഥിയാക്കിയത്. വിജയിച്ചാൽ കേന്ദ്രത്തിന്റെ ഇഷ്ടക്കാരനായി അദ്ദേഹം മാറുമെന്ന് ഉറപ്പാണ്. മലബാറിന്റെ നേതാവ് എന്നറിയപ്പെട്ട വ്യക്തിയാണ് കെ മുരളീധരൻ. വടകരയിൽ നിന്നും വിജയിച്ചാൽ മലബാറിൽ വീണ്ടും ശക്തമായ സാന്നിധ്യമാകാൻ അദ്ദേഹത്തിന് സാധിക്കും.

ഗ്രൂപ്പ് രാഷ്ട്രീയം അരങ്ങുവാഴുന്ന കോൺഗ്രസിൽ ഏറെക്കുറേ ഇപ്പോൾ ഗ്രൂപ്പിന് അതീതമായി നിൽക്കുന്ന നേതാവ്. മലബാറിന്റെ മണ്ണിൽ ആഴത്തിൽ വേരോട്ടമുള്ള നേതാക്കളിലൊരാളാണ് മുരളീധരൻ. പി. ജയരാജനെതിരെ ശക്തനായ സ്ഥാനാർത്ഥി വേണമെന്ന ആവശ്യമാണ് ഉയർന്നത്. കോഴിക്കോട് എംപി ആയിരുന്ന കാലത്ത് നടത്തിയ പ്രവർത്തനങ്ങളും ഗ്രൂപ്പിന് അതീതമായ ഇമേജും ഒടുവിൽ മുരളീധരന് ഗുണം ചെയ്തു. പട്ടികയിലും ഭാവനയിലും പോലും കെ.മുരളീധരൻ എന്ന പേര് വടകരയിൽ കേട്ടിരുന്നില്ല എന്നതും ഏറെ ശ്രദ്ധേയമാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രസംഗിച്ച് മുന്നേറുമ്പോഴെല്ലാം മുരളീധരൻ ഊന്നി പറഞ്ഞ വാചകം.

സിപിഎമ്മിന് നല്ല വേരോട്ടമുള്ള മണ്ണിൽ ടി.പി വധം മുൻപ് ഉണ്ടാക്കിയ ചലനം മുളീധരനെ പോലെ കടുത്ത സ്ഥാനാർത്ഥിയെത്തുമ്പോൾ വീണ്ടും സജീവമാകും. അകമഴിഞ്ഞ പിന്തുണ ആർഎംപിയും നൽകുന്നതോടെ സിപിഎമ്മിന് പാട്ടുംപാടി ജയിക്കാം എന്ന ധാരണ പൊളിക്കേണ്ടിവരും. ഗ്രൂപ്പ് പോരുകൾ ഒതുങ്ങുകയും മുസ്‌ലിം ലീഗിന്റെ വലിയ പിന്തുണ മുരളീധരൻ സ്വന്തമാക്കുകയും ചെയ്യും. ഇതോടെ വേറെ ആരു മൽസരത്തിന് വന്നാലും യുഡിഎഫിന് കിട്ടാത്ത പിന്തുണ മുരളി സ്വന്തമാക്കുമെന്ന് ഉറപ്പാണ്. എല്ലാ കോട്ടവും പരിഹസരിച്ചു കൊണ്ടുള്ള ഈ പ്രഖ്യാപനത്തിലൂടെ ഇതുവരെയുള്ള എല്ലാ വിവാദങ്ങളും കോൺഗ്രസ് മറികടക്കുകയാണ്.

വടകരയിലെ തീരുമാനം കേരളത്തിലാകെ യുഡിഎഫിനെ ക്ഷീണിപ്പിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകരും വിധിയെഴുതിയിരുന്നു. എന്നാൽ മുരളിയുടെ വരവോടെ കിടിലൻ നീക്കമായി മാറി്. വടകരയിൽ സ്ഥാനാർത്ഥിയെ തീരുമാനിക്കേണ്ടത് മുല്ലപ്പള്ളിയുടെ മാത്രം ബാധ്യതയായി മാറിയിരുന്നു. മുല്ലപ്പള്ളി നന്നേ വിയർത്തു. വടകരയിൽ മൽസരിക്കാൻ വീണ്ടും സമ്മർദ്ദമേറി. വി എം.സുധീരൻ അടക്കം പലർക്കും വിളി പോയി. ഒടുവിൽ മുല്ലപ്പള്ളിയെ വെട്ടിലാക്കിയെന്ന് കരുതിയ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും തന്നെ മുരളിയെ വിളിച്ചു. തുടർന്ന് രാഹുൽ ഗാന്ധിയുടെ അനുമതി തേടി. ഇതോടെയാണ് രാഷ്ട്രീയ അനിശ്ചിതത്വത്തിന് തീരുമാനമായത്.

ജയരാജന് തക്ക എതിരാളിക്കായുള്ള അന്വേഷണമാണ് മുല്ലപ്പള്ളിയെ കെ.മുരളീധരനിലെത്തിച്ചതെന്നാണ് വിവരം. മുതിർന്ന നേതാവുൾപ്പെടെ മൂന്നുപേരുടെ ലിസ്റ്റ് ഹൈക്കമാൻഡിനോട് കൈമാറിയിട്ടുണ്ടെന്നാണ് മുല്ലപ്പള്ളി ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇത് ആരൊക്കെയാണെന്നോ, പട്ടികയിൽ ഉൾപ്പെട്ട മുതിർന്ന നേതാവാരാണെന്നോ വ്യക്തമാക്കാൻ അദ്ദേഹം തയാറായില്ല. മുരളീധരൻ ഈ പട്ടികയിൽ ഉണ്ടെന്ന് ആരും കരുതിയുമില്ല. മുരളീധരന്റെ വിശ്വസ്തന്റെ പേരും പരിഗണിച്ചു. അതേസമയം കെപിസിസി സെക്രട്ടറി പ്രവീൺകുമാറിന്റെ പേരും അവസാന നിമിഷം വടകരയ്ക്കുവേണ്ടി സജീവമായി ഉയർന്നിരുന്നു. കണ്ണൂർ നാദാപുരം സ്വദേശിയായ പ്രവീൺകുമാർ കെ.മുരളീധരൻ എംഎ‍ൽഎയുടെ വിശ്വസ്തനാണ്. എന്നാൽപ്രവീൺകുമാറിനെ സ്ഥാനാർത്ഥിയാക്കുന്നത് ആത്മഹത്യാപരമാണെന്നായിരുന്നു പ്രവർത്തകരുടെ നിലപാട്. എന്നാൽ ഇതിന് തൊട്ടുപിന്നാലെയാണ് കെ.മുരളീധരന്റെ പേര് നാടകീയമായി പുറത്തുവരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP