Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പാർട്ടികളിൽ കാലുമാറ്റക്കാലം; മുംബൈയിൽ കോൺഗ്രസിന് തിരിച്ചടി നൽകി പ്രതിപക്ഷ നേതാവ് തന്നെ ബിജെപിയിലേക്ക് ചേക്കേറി; കേരളത്തിൽ വടക്കന്റെ മറുകണ്ടം ചാടൽ ഉൾപ്പെടെ ദേശീയ തലത്തിൽ ചർച്ച; ഗുജറാത്തിൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറി എംഎൽഎമാർതന്നെ; ത്രിപുരയിൽ ബിജെപി വൈസ് പ്രസിഡന്റ് പാർട്ടിവിട്ട് കോൺഗ്രസിലേക്ക്

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പാർട്ടികളിൽ കാലുമാറ്റക്കാലം; മുംബൈയിൽ കോൺഗ്രസിന് തിരിച്ചടി നൽകി പ്രതിപക്ഷ നേതാവ് തന്നെ ബിജെപിയിലേക്ക് ചേക്കേറി; കേരളത്തിൽ വടക്കന്റെ മറുകണ്ടം ചാടൽ ഉൾപ്പെടെ ദേശീയ തലത്തിൽ ചർച്ച; ഗുജറാത്തിൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറി എംഎൽഎമാർതന്നെ; ത്രിപുരയിൽ ബിജെപി വൈസ് പ്രസിഡന്റ് പാർട്ടിവിട്ട് കോൺഗ്രസിലേക്ക്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: എല്ലാ തിരഞ്ഞെടുപ്പുകാലവും രാഷ്ട്രീയ ലോകത്ത് കാലുമാറ്റങ്ങളുടെ കാലമാണ്. ഇത്തവണ പക്ഷേ, എല്ലാ പാർട്ടികളിലും കാലുമാറ്റങ്ങൾ തുടരെത്തുടരെ നടക്ക്ുന്നു ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് മഹാരാഷ്ട്രയിൽ കോൺഗ്രസിനു കനത്ത തിരിച്ചടിയായി പ്രതിപക്ഷ നേതാവുതന്നെ ബിജെപിയിലേക്ക് ചേക്കേറുന്നതോടെ വലിയ ചർച്ചയാവുകയാണ് സ്ഥാനമാറ്റങ്ങൾ. മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖെ പാട്ടിൽ ആണ് ഇന്ന് കോൺഗ്രസ് പാർട്ടി വിടുന്നത്. ഇദ്ദേഹം ബിജെപിയിൽ ചേർന്നേക്കുമെന്നാണു സൂചന. വിഖെ പാട്ടീലിന്റെ മകൻ സുജയ് കഴിഞ്ഞ ദിവസം പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് അച്ഛനും കോൺഗ്രസ് വിടുന്നത്.

കരുത്തനായ മറാത്ത നേതാവായ രാധാകൃഷ്ണ വിഖെ വിട്ടു പോകുന്നത് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു കനത്ത പ്രഹരമാകുമെന്നാണ് വിലയിരുത്തൽ. വിഖെ പാർട്ടി നേതൃത്വത്തിനു രാജി കൈമാറി. മകൻ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതു മുതൽ തന്നെ വിഖെ പാട്ടീലും പാർട്ടി വിടുമെന്ന് അഭ്യൂഹം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് വിഖെയും കോൺഗ്രസ് വിടുന്നത്. കോൺഗ്രസ്-എൻസിപി സഖ്യത്തിന്റെ ഭാഗമായി അഹമ്മദ്നഗർ മണ്ഡലത്തിൽ ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി മൽസരിക്കാൻ തീരുമാനിച്ചതോടെയാണ് സുജയ് പാർട്ടി വിട്ടത്.

ഇവിടെ കോൺഗ്രസ് ടിക്കറ്റിൽ മൽസരിക്കാൻ കഴിയുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടതോടെയാണ് പാർട്ടിവിടാൻ തീരുമാനിക്കുന്നത്. കേരളത്തിൽ ടോം വടക്കൻ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത് കഴിഞ്ഞദിവസം വലിയ ചർച്ചയായിരുന്നു. എഐസിസി വക്താവായിരുന്നു അദ്ദേഹം. സമാന രീതിയിൽ ഗുജറാത്തിലും കോൺഗ്രസ് എംഎൽഎമാർ രാജിവച്ച് ബിജെപിയിൽ ചേർന്നിരുന്നു. എന്നാൽ ത്രിപുരയിൽ തിരിച്ചാണ് കാര്യങ്ങൾ ത്രിപുരയിൽ ബിജെപിയിലേക്ക് ചേക്കേറിയ ഭൗമിക് ഇപ്പോൾ ബിജെപി വിട്ട് കോൺഗ്രസിലേക്കാണ് കൂറുമാറുന്നത്.

മഹാരാഷ്ട്രയിലും സീറ്റ് തന്നെയാണ് വിഷയമായത്. മകൻ പാർട്ടി വിടാൻ പ്രധാന കാരണം പവാറാണെന്ന് വിഖെ പാട്ടീൽ ആരോപിച്ചിരുന്നു. എൻസിപിയുമായുള്ള ചർച്ചകളിൽ ചില സീറ്റുകൾ വച്ചുമാറുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. കൂടുതൽ സീറ്റുകളിൽ വിജയിക്കുക എന്നതായിരുന്നു ലക്ഷ്യം. അതുകൊണ്ടാണ് അഹമ്മദ്നഗർ സീറ്റ് ആവശ്യപ്പെട്ടത്. എന്നാൽ അന്തരിച്ച പിതാവിന്റെ പേരിലുള്ള പ്രശ്നങ്ങൾ കുത്തിപ്പൊക്കുകയാണ് പവാർ ചെയ്തത്. ഇതിനെതിരെയുള്ള പ്രതികരണമായിരുന്നു സുജയിന്റെ രാജി. ന്യൂറോ സർജനായ സുജയിനെ അഹമ്മദ്നഗറിൽ മൽസരിപ്പിക്കണമെന്ന് ബിജെപി നേതൃത്വത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

സമാന രീതിയിലാണ് ത്രിപുരയിൽ ബിജെപി വൈസ് പ്രസിഡന്റ് തന്നെ പാർട്ടി വിട്ട് കോൺഗ്രസിലേക്ക് പോകുന്നത്. സുബൽ ഭൗമുക് ആണ് കോൺഗ്രസിലേക്ക് ചേക്കേറുന്നത്. ഇന്നലെ പാതിരാത്രിയാണ് ഭൗമികും പിസിസി പ്രസിഡന്റ് കിഷോർ മാണിക്യയുമായി ചർച്ച നടന്നത്. വെസ്റ്റ് ത്രിപുര മണ്ഡലത്തിലേക്ക് ഭൗമികിനെ നിയോഗിക്കാൻ തീരുമാനം ആയിരുന്നു. എന്നാൽ പിന്നീടാണ് പൊടുന്നനെ സുബുൽ ഭൗമിക് തീരുമാനം മാറ്റുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP