Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഷാനിമോൾ ആലപ്പുഴയിൽ മത്സരിക്കുന്നത് അറിഞ്ഞ് കുഞ്ഞാപ്പു'; നാണംകെട്ട രീതിയിൽ കൊച്ചു കുട്ടിയുടെ പടവും വച്ച് ഷാനിമോൾക്കെതിരെ സ്ത്രീവിരുദ്ധ പ്രചരണവുമായി സിപിഎം; കരുനാഗപ്പള്ളി ഏരിയാ സെക്രട്ടറിയുടെ ദ്വയാർത്ഥ പ്രയോഗത്തിനെതിരെ ശക്തമായി പ്രതികരിച്ച് കോൺഗ്രസ് നേതാക്കൾ; ഷാനിമോളെ പേടിയുണ്ടെങ്കിൽ അതു പറഞ്ഞാൽ പോരേ എന്നും ആഭാസ പോസ്റ്റ് എന്തിനെന്നും തിരിച്ചടിച്ച് കോൺഗ്രസുകാർ

'ഷാനിമോൾ ആലപ്പുഴയിൽ മത്സരിക്കുന്നത് അറിഞ്ഞ് കുഞ്ഞാപ്പു'; നാണംകെട്ട രീതിയിൽ കൊച്ചു കുട്ടിയുടെ പടവും വച്ച് ഷാനിമോൾക്കെതിരെ സ്ത്രീവിരുദ്ധ പ്രചരണവുമായി സിപിഎം; കരുനാഗപ്പള്ളി ഏരിയാ സെക്രട്ടറിയുടെ ദ്വയാർത്ഥ പ്രയോഗത്തിനെതിരെ ശക്തമായി പ്രതികരിച്ച് കോൺഗ്രസ് നേതാക്കൾ; ഷാനിമോളെ പേടിയുണ്ടെങ്കിൽ അതു പറഞ്ഞാൽ പോരേ എന്നും ആഭാസ പോസ്റ്റ് എന്തിനെന്നും തിരിച്ചടിച്ച് കോൺഗ്രസുകാർ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ഡിവൈഎഫ്‌ഐ മുൻ സംസ്ഥാന പ്രസിഡന്റും സിപിഎം കരുനാഗപ്പള്ളി ഏരിയാ കമ്മറ്റി സെക്രട്ടറിയുമായ പി.ആർ.വസന്തനെതിരെ ആലപ്പുഴ കോൺഗ്രസ് നേതൃത്വം. ആലപ്പുഴ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെതിരെയുള്ള വസന്തന്റെ സോഷ്യൽ മീഡിയാ പോസ്റ്റാണ് കോൺഗ്രസിനെ പ്രകോപിപ്പിച്ചത്. ഷാനിമോൾ ഉസ്മാനെ സ്ഥാനാർത്ഥിയാക്കിയതിനെതിരെ വസന്തന്റെ പോസ്റ്റ് വൈറൽ ആയി മാറിയതോടെയാണ് കോൺഗ്രസ് രംഗത്തു വന്നത്. ഒരു കൊച്ചു കുട്ടിയുടെ ആംഗ്യം ഉൾപ്പെടുത്തിയുള്ള വസന്തന്റെ പോസ്റ്റ് ആഭാസകരമാണെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് നേതൃത്വം. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിലും പരാതി നൽകാൻ ഒരുങ്ങുകയാണ് ആലപ്പുഴ ഡിസിസി നേതൃത്വം.

ഷാനിമോൾ ഉസ്മാന്റെ സ്ഥാനാർത്ഥിത്വം അവരെ ഭയപ്പെടുത്തുന്നുണ്ട്. സിപിഎം നേതൃത്വത്തിന്റെ നിലവാരവും ഇത്രയേയുള്ളൂ - ഡിസിസി പ്രസിഡന്റ് എം.ലിജു മറുനാടൻ മലയാളിയോട് പറഞ്ഞു. അങ്ങേയറ്റം സ്ത്രീ വിരുദ്ധതയാണ് സിപിഎമ്മിനുള്ളത്. കോൺഗ്രസിന്റെ സിറ്റിങ് സീറ്റ് ആണിത്. വലിയ ഭൂരിപക്ഷത്തിൽ കോൺഗ്രസ് രണ്ടാമതും ഇത്തവണയും വിജയിക്കാൻ പോവുകയാണ്. ഷാനിമോൾ സിപിഎമ്മിനെ ഭയപ്പെടുത്തുന്നു. പൊലീസിനും തിരഞ്ഞെടുപ്പ് കമ്മീഷനും ഉള്ള പരാതികൾ ഉടൻ കോൺഗ്രസ് നൽകും-ലിജു പറയുന്നു.

ഫെയ്സ് ബുക്കിൽ ശക്തമായ അഭിപ്രായവും ഈ വിഷയത്തിൽ ലിജു രേഖപ്പെടുത്തിയിട്ടുണ്ട്. .ആലപ്പുഴ പാർലമെന്റിലെ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി ശ്രീമതി ഷാനി മോൾ ഉസ്മാനെ പ്രഖ്യപിച്ചതിനെ കുറിച്ച് മുൻ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റും കരുനാഗപ്പള്ളിസിപിഎം ഏരിയ സെക്രട്ടറിയുമായ ശ്രീ പി.ആർ. വസന്തന്റെ പ്രതികരണമാണിത്. എത്ര നിന്ദ്യമായ സ്ത്രീ വിരുദ്ധതയും അസഹിഷ്ണുതയുമാണ് ഇതിൽ വ്യക്തമാകുന്നത്.

ഒരു യുവജനപ്രസ്ഥാനത്തെ സംസ്ഥാന തലത്തിൽ നയിച്ച ഒരു നേതാവിന്റെ നിലവാരമാണിത്. ഈ സമീപനത്തെ സിപിഎം അംഗീകരിക്കുന്നുണ്ടോ ? ഇല്ലെങ്കിൽ ഇദ്ദേഹത്തെ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് മാറ്റി നിർത്താൻ സിപിഎം തയ്യാറാകണം.ഈ തരം താണ പരാമർശനത്തിനെതിരെ നിയമ നടപടി സ്വീകരിക്കാനും ഇലക്ഷൻ കമ്മീഷനെ സമീപിക്കാനും കോൺഗ്രസ്സ് പാർട്ടി തീരുമാനിച്ചിട്ടുണ്ട്. ഫെയ്സ് ബുക്ക് കുറിപ്പിൽ ലിജു പറയുന്നു.

വസന്തന്റെ പോസ്റ്റിനെതിരെ കോൺഗ്രസ് വികാരം ശക്തമാണ്. യൂത്ത് കോൺഗ്രസ് നേതാവ് സി.ആർ.മഹേഷും വസന്തനെതിരെ രംഗത്ത് വന്നിട്ടുണ്ട്. നിലവാരം കുറഞ്ഞ പോസ്റ്റുകളുമായാണ് സിപിഎം ഇറങ്ങിയിരിക്കുന്നത്. വസന്തൻ പോസ്റ്റ് ചെയ്ത കുട്ടിയുടെ ഫോട്ടോയും ഷാനിമോൾ ഉസ്മാന്റെ ഫോട്ടോയും ഒപ്പം പോസ്റ്റ് ചെയ്ത് സി.ആർ.മഹേഷ് കുറിക്കുന്നു. ആലപ്പുഴ ലോകസഭാ മണ്ഡലം സ്ഥാനാർത്ഥി ഷാനി മോൾ ഉസ്മാൻ എന്ന് ഐക്യജനാധിപത്യ മുന്നണി പ്രഖ്യാപിച്ചതും കരുനാഗപ്പള്ളിയിലെ പ്രമുഖ സിപിഐ.എം നേതാക്കൾ എല്ലാം ഇറങ്ങിയിട്ടുണ്ട് നിലവാരം കുറഞ്ഞ പോസ്റ്റുകളുമായി.

വലിയ സംസ്ഥാന ഭാരവാഹികൾ ഒക്കെ ആയിരുന്നവർക്കെങ്കിലും സാമാന്യ ബോധവും, മര്യാദയും വേണ്ടേ? നവോത്ഥാനമെന്നത് എവിടെ എങ്കിലും ഇരുന്ന് തള്ളേണ്ടല്ല അവനവന്റെ പ്രവൃത്തിയിൽ ഉണ്ടാകേണ്ടതാണ്. ഏറ്റവും താഴേ തട്ടിൽ നിന്നും പടി പടിയായി പ്രവർത്തിച്ചുയർന്ന് വന്ന ഒരു സ്ത്രീ....ആലപ്പുഴ മുൻസിപ്പൽ ചെയർപേഴ്സൺ, മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ, മഹിളാ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി, കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ച, പൊതുപ്രവർത്തനത്തിൽ ഒരു തരം ആരോപണം പോലും ഏൽക്കാതെ സംശുദ്ധമായ രാഷ്ട്രീയ പ്രവർത്തനം നടത്തിയ ഒരു സ്ത്രീ മത്സര രംഗത്തേക്ക് വരുമ്പോൾ നിങ്ങൾ ഇത്തരത്തിൽ ബാലിശമായ പോസ്റ്ററുകളും ആയി ഇറങ്ങുന്നു എങ്കിൽ അത് രാഷ്ട്രീയ പാപ്പരത്വമാണ് സഖാക്കളെ. രാഷ്ട്രീയം പറയൂ, രാഷ്ട്രീയം ചർച്ച ചെയ്യൂ. ഇതാണ് കോൺ്ഗ്രസ് നേതാക്കളുടെ പ്രതികരണം.

നിങ്ങൾ ഭരണത്തിൽ ഏറി മൂന്ന് വർഷം കൊണ്ട് ഇവിടെ ഉണ്ടാക്കിയ മാറ്റങ്ങൾ പറയൂ. അതൊന്നും ഇല്ലാതെ ഇത്തരം തരം താണ പ്രചരണങ്ങളുമായി നവമാധ്യമ ഇടങ്ങളിൽ ഇറങ്ങിയാൽ ബോധമുള്ള ജനം തള്ളിക്കളയും. പുരോഗമനങ്ങൾ പൊതു ഇടങ്ങളിൽ തള്ളി മറിക്കുമ്പോഴും ഒരു സ്ത്രീയെ അംഗീകരിക്കാനും, ബഹുമാനിക്കാനും പറ്റാത്ത ഉള്ളിന്റെ ഉള്ളിലെ തികഞ്ഞ സ്ത്രീ വിരുദ്ധ മനോഭാവം ആണ് കപട നവോത്ഥാന നായകരെ പുറത്ത് ചാടി കൊണ്ടിരിക്കുന്നത്.

ഇത്തരം വിവരക്കേടുകൾക്ക് ജനം കണക്ക് പറയിക്കും. പ്രിയപ്പെട്ട അഡ്വ: ഷാനി മോൾ ഉസ്മാന് എല്ലാവിധ ആശംസകളും.....മഹേഷ് കുറിക്കുന്നു. എന്തായാലും ആലപ്പുഴ മുൻ നിർത്തി സോഷ്യൽ മീഡിയാ യുദ്ധം സിപിഎം ആരംഭിച്ചിട്ടുണ്ട്. വസന്തന്റെ പോസ്റ്റ് ഇതിനു തെളിവായി മാറുകയും ചെയ്യുന്നു. പക്ഷെ മണ്ഡലം കോൺഗ്രസിന്റെ കൈപ്പിടിയിൽ വഴുതി മാറുന്ന ദൃശ്യങ്ങൾ ഒന്നും തന്നെ മണ്ഡലത്തിൽ നിന്നും ഉയർന്നിട്ടില്ല. അതിനിടയിലാണ് സോഷ്യൽ മീഡിയാ വികാരം ഈ പോസ്റ്റിന്റെ പേരിൽ സിപിഎമ്മിനെതിരെ ജ്വലിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP