Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രചരണത്തിനിടെ മെഗാ സ്റ്റാറിന്റെ വീട് സന്ദർശിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി പി. രാജീവ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഓർമ്മിപ്പിച്ചതിന് പിന്നാലെ വിജയാശംസകളും നേർന്ന് മമ്മൂട്ടി; അഞ്ച് വർഷം കൂടുമ്പോൾ കിട്ടുന്ന അധികാരമാണ് വോട്ടവകാശമെന്നും ആർക്കായാലും വോട്ട് ചെയ്യണമെന്നും പ്രിയതാരം

പ്രചരണത്തിനിടെ മെഗാ സ്റ്റാറിന്റെ വീട് സന്ദർശിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി പി. രാജീവ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഓർമ്മിപ്പിച്ചതിന് പിന്നാലെ വിജയാശംസകളും നേർന്ന് മമ്മൂട്ടി; അഞ്ച് വർഷം കൂടുമ്പോൾ കിട്ടുന്ന അധികാരമാണ് വോട്ടവകാശമെന്നും ആർക്കായാലും വോട്ട് ചെയ്യണമെന്നും പ്രിയതാരം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തിരഞ്ഞെടുപ്പ് പ്രചരണം അതിശക്തമായി വരവേ സിനിമാ താരങ്ങളും സ്ഥാനാർത്ഥികൾക്കായി ജനങ്ങളെ 'ഓർമ്മിപ്പിക്കാനും' ആരംഭിച്ചിരിക്കുകയാണ്. എറണാകുളം നിയോജകമണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി. രാജീവ് മെഗാതാരം മമ്മൂട്ടിയെ സന്ദർശിച്ചതാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. പ്രചാരണത്തിനിടെ മമ്മൂട്ടിയുടെ വീട്ടിലെത്തിയതായിരുന്നു പി. രാജീവ്. എല്ലാവരും രാജീവിന് വോട്ട് ചെയ്യണമെന്ന് ഓർമ്മിപ്പിച്ച മമ്മൂട്ടി അദ്ദേഹത്തിന് വിജയാശംസകളും നേർന്നു.

അഞ്ച് വർഷം കൂടുമ്പോൾ കിട്ടുന്ന അധികാരമാണ് വോട്ടവകാശം. അത് എല്ലാവരും വിനിയോഗിക്കണം. ആർക്കായാലും വോട്ട് ചെയ്യണം. വോട്ട് ചെയ്യാതിരിക്കുക എന്നത് ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാതിരിക്കലാണെന്നും മമ്മൂട്ടി ഓർമ്മിപ്പിച്ചു. ഹൈബി ഈഡനും പ്രചരണം കടുപ്പിച്ചിരിക്കുകയാണ്. കണ്ണമാലി ,മഞ്ഞുമൽ പള്ളികളിലെത്തി വോട്ടഭ്യർഥിച്ച ഹൈബിക്കൊപ്പം ഭാര്യ അന്നയുമുണ്ട്. ഇടവക പള്ളിയിലെ നേർച്ചസദ്യയുണ്ട് വീണ്ടും കൊടുചൂടിലെ പ്രചാരണത്തിരക്കിലേക്ക് ഓടുന്നത് മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP