Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മെയ് അഞ്ചിന് ക്രിസ്ത്യൻ ആചാരപ്രകാരവും എട്ടിന് ഹിന്ദു ആചാരപ്രകാരവും ചടങ്ങുകൾ; വിവാഹക്ഷണക്കത്ത് ആരാധകർക്ക് മുന്നിൽ ഔദ്യോഗികമായി പങ്ക് വച്ച് പേളിഷ് ദമ്പതികൾ; മേടത്തിൽ നടക്കുന്ന കല്യാണമേളം ആഘോഷമാക്കാൻ ആരാധകരും

മെയ് അഞ്ചിന് ക്രിസ്ത്യൻ ആചാരപ്രകാരവും എട്ടിന് ഹിന്ദു ആചാരപ്രകാരവും ചടങ്ങുകൾ; വിവാഹക്ഷണക്കത്ത് ആരാധകർക്ക് മുന്നിൽ ഔദ്യോഗികമായി പങ്ക് വച്ച് പേളിഷ് ദമ്പതികൾ; മേടത്തിൽ നടക്കുന്ന കല്യാണമേളം ആഘോഷമാക്കാൻ ആരാധകരും

ബിഗ് ബോസ് റിയാലിറ്റി ഷോയിലെ ഏറ്റവും ചൂടേറിയ ചർച്ചാ വിഷയമായി മാറിയതാണ് പേളി-ശ്രീനിഷ് പ്രണയം.ബിഗ് ബോസിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ പേളിഷ് ജോഡികൾ മെയ് മാസത്തിൽ ഒന്നാവുമെന്ന കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്.

മേട മാസത്തിൽ പേളി ശ്രീനിഷിന് സ്വന്തമാവും. വിവാഹ ക്ഷണക്കത്ത് പ്രേക്ഷകർക്കായി സോഷ്യൽ മീഡിയയിൽ ഇവർ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ജനുവരി 19നായിരുന്നു പേളിയുടെയും ശ്രീനിഷിന്റെയും വിവാഹ നിശ്ചയം.

മെയ് അഞ്ച്, എട്ട് തിയ്യതികളിൽ ആണ് വിവാഹം. അഞ്ചിന് ക്രിസ്ത്യൻ ആചാരപ്രകാരവും എട്ടിന് ഹിന്ദു ആചാരം അനുസരിച്ചുമായിരിക്കും വിവാഹം.വിവാഹ നിശ്ചയവും നേരത്തെ കഴിഞ്ഞിരുന്നു. പേളിയാണ് സോഷ്യൽ മീഡിയയിലൂടെ വിവാഹ തിയ്യതി അറിയിച്ചത്.ഇത്രയും നാൾ തങ്ങളുടെ യാത്രയുടെ കൂടെ നിന്നവരെല്ലാം വിവാഹത്തേയും അനുഗ്രഹിക്കണമെന്ന് പേളി ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചു.

ഇരുവരുടേയും പ്രണയം കപടമാണെന്നും പരിപാടിയുടെ വിജയത്തിനു വേണ്ടി പ്രേക്ഷകരെ പറ്റിക്കുകയാണെന്നുമെല്ലാം ആരോപണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ബിഗ് ബോസ് ഹൗസിൽ തുടങ്ങിയ പ്രണയം പുറത്തും തുടരുമെന്ന് ഇരുവരും അറിയിച്ചിരുന്നു.

വിവാഹനിശ്ചയവും ഒന്നിച്ചുള്ള നിമിഷങ്ങളും എപ്പോഴും ആരാധകരുമായി പങ്കുവച്ചിരുന്ന താരങ്ങൾ ഒന്നിച്ച് ഒരു വെബ് സീരീസും അടുത്തിടെ ചെയ്തിരുന്നു. പേർളിഷ് എന്ന പേരിൽ പുറത്തുവന്ന വെബ്‌സീരീസ് ഏറെ ശ്രദ്ധനേടിയിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP