Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാർട്ടി ഗ്രാമങ്ങളിലെ ഗുണ്ടായിസം കൊണ്ട് ജനവിധി അട്ടിമറിക്കാൻ സിപിഎമ്മിന് കഴിയില്ല; അനായാസം വിജയിക്കുന്ന വയനാടിനേക്കാൾ ഇഷ്ടം വടകര തന്നെ; ശക്തമായ മണ്ഡലത്തിൽ മത്സരിക്കാനുള്ള ചാലഞ്ച് പാർട്ടി തന്ന അംഗീകാരം; ബിജെപിക്ക് ആകെയുള്ളത് ഒരു കുമ്മനം മാത്രം; 20 സ്ഥാനാർത്ഥികളില്ലാത്ത ബിജെപിയെ പൂട്ടിക്കെട്ടാൻ ശ്രീധരൻ പിള്ളയ്ക്ക് രണ്ട് വർഷം കൂടി മതി! വടകരയിലേക്ക് പോകുന്നത് വിജയിച്ച് എംപിയാകാൻ; കടത്തനാടൻ മണ്ണിൽ അങ്കം കുറിക്കാൻ ഇറങ്ങിയ കെ മുരളീധരൻ മറുനാടൻ മലയാളിയോട് മനസു തുറന്നത് ഇങ്ങനെ

പാർട്ടി ഗ്രാമങ്ങളിലെ ഗുണ്ടായിസം കൊണ്ട് ജനവിധി അട്ടിമറിക്കാൻ സിപിഎമ്മിന് കഴിയില്ല; അനായാസം വിജയിക്കുന്ന വയനാടിനേക്കാൾ ഇഷ്ടം വടകര തന്നെ; ശക്തമായ മണ്ഡലത്തിൽ മത്സരിക്കാനുള്ള ചാലഞ്ച് പാർട്ടി തന്ന അംഗീകാരം; ബിജെപിക്ക് ആകെയുള്ളത് ഒരു കുമ്മനം മാത്രം; 20 സ്ഥാനാർത്ഥികളില്ലാത്ത ബിജെപിയെ പൂട്ടിക്കെട്ടാൻ ശ്രീധരൻ പിള്ളയ്ക്ക് രണ്ട് വർഷം കൂടി മതി! വടകരയിലേക്ക് പോകുന്നത് വിജയിച്ച് എംപിയാകാൻ; കടത്തനാടൻ മണ്ണിൽ അങ്കം കുറിക്കാൻ ഇറങ്ങിയ കെ മുരളീധരൻ മറുനാടൻ മലയാളിയോട് മനസു തുറന്നത് ഇങ്ങനെ

അരുൺ ജയകുമാർ

തിരുവനന്തപുരം: വടകരയിൽ കെ മുരളീധരന്റെ സ്ഥാനാർത്ഥിത്വം യുഡിഎഫ് പ്രവർത്തകരെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. ശക്തനായ സ്ഥാനാർത്ഥിക്ക് വേണ്ടിയുള്ള മുറവിളിക്കൊടുവിലാണ് മുരളീധരൻ വടകരയിൽ സ്ഥാനാർത്ഥിത്വം ഏറ്റെടുത്തത്. ഇതൊരും വെല്ലുവിളിയാണെന്ന ഉത്തമബോധ്യം മുരളീധരനുണ്ട്. പാർട്ടി ഗ്രാമങ്ങൾക്കും അക്രമ രാഷ്ട്രീയത്തിനും ഇനി കേരളത്തിൽ ഇടമില്ലെന്ന് മെയ് 23ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ വ്യക്തമാകുമെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. പാർട്ടി നേതൃത്വവും ഹൈകമാൻഡും ആഗ്രഹിച്ചതുകൊണ്ട് തന്നെയാണ് താൻ മത്സരിക്കുന്നതെന്ന് അദ്ദേഹം മറുനാടനോട് പറഞ്ഞു.

 

അക്രമ രാഷ്ട്രീയം കൊണ്ട് ജനവിധിയെ അട്ടിമറിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.സിറ്റിങ് എംഎൽഎ ആയ താൻ വയനാട്ടിൽ മത്സരിക്കാൻ ആഗ്രഹിച്ചില്ലെന്നും പൊളിറ്റിക്കൽ ഫൈറ്റ് നടക്കുന്ന വടകരയിൽ തന്നെ മത്സരിക്കാൻ തീരുമാനിക്കുകയും വെല്ലുവിളി ഏറ്റെടുക്കുകയുമായിരുന്നുവെന്ന് അദ്ദേഹം മറുനാടനോട് പറഞ്ഞു. അത്തരത്തിലൊരു വെല്ലുവിളി നിറഞ്ഞ മണ്ഡലം തന്നെ ഏൽപ്പിച്ചത് പാർട്ടി നൽകിയ അംഗീകാരമായി കാണുന്നുവെന്നും മുരളി പറയുന്നു

കേരളത്തിലെ 20 മണ്ഡലങ്ങളിലും രാഷ്ട്രീയ പോരാട്ടം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്നും എന്നാൽ ഇതിൽ ഭൂരിഭാഗം സീറ്റുകളും വിജയിക്കാൻ പോകുന്നത് യുഡിഎഫ് ആണെന്നും മുരളീധരൻ പറഞ്ഞു. ബിജെപിക്ക് കേരളത്തിൽ 20 സ്ഥാനാർത്ഥികളെ തെരഞ്ഞെടുപ്പിന് മുൻപ് കണ്ടെത്താൻ കഴിയുമോ എന്ന് സംശയമാണെന്നും ആകെ ഒരു കുമ്മനം മാത്രമാണ് ഉള്ളതെന്നും മുരളീധരൻ പരിഹസിക്കുന്നു. ബിജെപിയുടെ ഇന്നത്തെ അവസ്ഥയിൽ വലിയ പങ്ക് ശ്രീധരൻ പിള്ളയ്ക്ക് ആണെന്നും ഒരു രണ്ട് വർഷം കൂടി അദ്ദേഹം ആ കസേരയിൽ ഇരുന്നാൽ ബിജെപി എന്ന പ്രസ്ഥാനം പൂട്ടക്കിട്ടുമെന്നും അതുകൊണ്ട് അദ്ദേഹം അവിടചെ ഇരിക്കണം എന്നാണ് ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിനും കോൺഗ്രസിനും ഏറ്റവും വലിയ തലവേദന സൃഷ്ടിച്ച മണ്ഡലമാണ് വടകര. സിറ്റിങ് എംപിയും കെപിസിസി അധ്യക്ഷനുമായ മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരരംഗത്ത് നിന്ന് പിന്മാറിയതും ശക്തനായ പി ജയരാജനെ ഇടത്പക്ഷം രംഗത്ത് ഇറക്കുകയും ചെയ്തതോടെ പ്രതിസന്ധിയിലായത് യുഡിഎഫ്. പ്രാദേശികരായ ചില സ്ഥാനാർത്ഥികളെ നിർത്തി പി ജയരാജന് വാക്കോവർ സമ്മാനിക്കാനുള്ള നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത് വന്നു. ഒടുവിൽ ശക്തനായ സ്ഥാനാർത്ഥിയെ തന്നെ രംഗത്ത് ഇറക്കണം എന്ന് ഹൈക്കമാൻഡും തീരുമാനിച്ചതോടെയാണ് മുൻ കെപിസിസി അധ്യക്ഷനും വട്ടിയൂർക്കാവ് എംഎൽഎയുമായ കെ മുരളീധരനെ തന്നെ രംഗത്തിറക്കിയതോടെ വടകരയുടെ ചിത്രം അപ്പാടെ മാറുകയാണ്. മറുനാടൻ മലയാളിക്ക് കെ മുരളീധരൻ അനുവദിച്ച പ്രത്യേക അഭിമുഖത്തിലേക്ക്

  • സിറ്റിങ് എംഎൽഎ ആയ താങ്കൾ വടകരയിലേക്ക് മത്സരിക്കാനുണ്ടായ സാഹചര്യം

പാർട്ടി അങ്ങനെ ഒരു ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടു. കെപിസിസി അധ്യക്ഷന് തന്റെ മണ്ഡലത്തിൽ നിന്ന് ഒരു പ്രത്യേക സാഹചര്യത്തിൽ മാറി നിൽക്കേണ്ടി വന്നു പ്രത്യേകിച്ച് വടകരയിൽ നിന്ന് മുല്ലപ്പള്ളി മാറി നിൽക്കുമ്പോൾ ശക്തനായ സ്ഥാനാർത്ഥിയെ തന്നെ രംഗത്ത് ഇറക്കേണ്ടി വന്നു. പ്രത്യേകിച്ചും അക്രമ രാഷ്ട്രീയത്തിന് എതിരെയുള്ള ഒരു വികാരം ആ മണ്ണിൽ എന്ന് മാത്രമല്ല കേരളത്തിൽ മുഴുവൻ നിലനിൽക്കുന്നുണ്ട്. ശക്തമായ ജനവികാരം അക്രമത്തിന് എതിരെയുള്ളപ്പോൾ സ്ഥാനാർത്ഥിയായി എത്തിയത് കടുത്ത മത്സരത്തിന് മികച്ച സ്ഥാനാർത്ഥി തന്നെ വേണം എന്നാണ് വികാരമാണ് തന്റെ സ്ഥാനാർത്ഥ്യത്തിലേക്ക് എത്തിച്ചത്. അങ്ങനെ ഹൈക്കമാൻഡ് തീരുമാനിച്ചത്കൊണ്ടാണ് താൻ മത്സരത്തിന് എത്തിയത് എന്നും മുരളി പറയുന്നു

  • സ്ഥാനാർത്ഥിയായി മത്സരിക്കാൻ എന്തെങ്കിലും തരത്തിലുള്ള സമ്മർദ്ദം താങ്കൾക്ക് മേൽ ഉണ്ടായിരുന്നോ?

സമ്മർദ്ദം എന്ന് പറയാൻ കഴിയില്ല. പാർട്ടിക്ക് ാണ് തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം ഉള്ളത്. അവർ അത് കൃത്യമായി ചെയ്യും. ശക്തമായ ഒരു മത്സരമാണല്ലോ അപ്പോൾ അങ്ങനെയൊരു മണ്ഡലത്തിൽ പാർട്ടിയുടെ സജീവ സാന്നിധ്യം തന്നെ വേണം എന്ന തീരുമാനമാണ് ഹൈക്കമാൻഡ് കൈക്കൊണ്ടത്. അതിനെ ഒരിക്കലും സമ്മർദ്ദം എന്ന് പറയാൻ കഴിയില്ല. അങ്ങനെ പാർട്ടി കൈക്കൊണ്ട് ഒരു തീരുമാനം ശ്രീ രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരിലൂടെ എന്നെ അറിയിച്ചു. അത്തരത്തിലൊരു തീരുമാനം കൈക്കൊണ്ട ശേഷം ചുമതല എന്നെ ഏൽപ്പിക്കുമ്പോൾ ഉത്തരവാദിത്വം ഉള്ള പ്രവർത്തകൻ എന്ന രീതിയിൽ അത് അനുസരിക്കാൻ ഞാൻ ബാധ്യസ്ഥനാണ്.

  • കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സമ്മർദ്ദം താങ്കൾക്ക് മേൽ ഉണ്ടായിരുന്നോ?

തീർച്ചയായും കേരളത്തിൽ എന്നല്ല ഇന്ത്യയിൽ തന്നെ ഏതൊരു മണ്ഡലത്തിൽ ആര് മത്സരിക്കണം എന്ന കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുന്നത് ശ്രീ രാഹുൽ ഗാന്ധിയാണല്ലോ. അദ്ദേഹത്തിന്റെ ആഗ്രഹം തന്നെയാണ് സംസ്ഥാന നേതാക്കളിലൂടെ എന്നെ അറിയിച്ചത്. എന്നെപ്പോലെ ഒരു സാധാരണ പ്രവർത്തകനെ ഒന്നും വിളിക്കേണ്ട കാര്യം കോൺഗ്രസ് അധ്യക്ഷന് ഇല്ല. അദ്ദേഹം തീരുമാനിച്ച് അറിയിച്ചാൽ അനുസരിക്കാൻ ബാധ്യസ്ഥനാണ്. ഇന്ന് രാവിലെ ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിച്ച് നിൽക്കവെയാണ് ഇക്കാര്യം അരിയുന്നത്. സംസ്ഥാന നേതാക്കൾ തന്നെയാണ് ഇത് വിളിച്ച് അറിയിച്ചു.

  • ആഗ്രഹിച്ചത് വയനാട് മത്സരിക്കാൻ...കിട്ടിയത് വടകര...എന്ത് തോന്നുന്നു?

വയനാട് പോലൊരു മണ്ഡലത്തിൽ മത്സരിക്കാൻ ആഗ്രഹിച്ചിട്ടില്ല. അവിടേക്ക് എന്റെ പേര് പരിഗണിച്ചിരുന്നു എന്നത് ശരിയാണ്. എന്നാൽ പാർട്ടിയുടെ ശക്തികേന്ദ്രമായ ആർക്കും മത്സരിച്ച് വിജയിക്കാൻ കഴിയുന്ന ഒരു മണ്ഡലത്തിലേക്ക് ഒരു എംഎൽഎ തന്നെ മത്സരിക്കേണ്ടതില്ല. അവിടെ മറ്റ് സ്ഥാനാർത്ഥികളെ നിർത്തിയാലും വിജയിക്കും വലിയ ഭൂരിപക്ഷത്തിൽ തന്നെ. അപ്പൊ അവിടെ മത്സരിക്കേണ്ട കാര്യമില്ല. എ്നനാൽ വടകരയിൽ അതല്ല സ്ഥിതി. പൊളിറ്റിക്കൽ ഫൈറ്റാണ് നടക്കുന്നത്.

  • പല പ്രമുഖരും പിന്മാറിയിട്ടും എന്ത്കൊണ്ടാണ് ഈ ചാലഞ്ച് ഏറ്റെടുത്തത്?

ഒരു പാർട്ടിക്കും നൂറ് ശതമാനം വിജയിക്കാൻ പറ്റുന്ന സീറ്റ് ഇല്ല. എല്ലാ സീറ്റും ചാലഞ്ച് തന്നെയാണ്. ഈ വടകര പോലും 10 വർഷം മുൻപ് വരെ ഇടത് കോട്ടയായിരുന്നു. അത്തരത്തിലൊരു മണ്ഡലമാണ് ഇടത്പക്ഷത്തിൽ നിന്ന് മുല്ലപ്പള്ളി പിടിച്ചടക്കിയത്. ആ മണ്ഡലം നിലനിർത്തുക എന്നത് ഒരു ചാലഞ്ചാണ്. അത്തരത്തിലൊരും ചാലഞ്ച് എനിക്ക് കിട്ടിയത് എനിക്ക് കിട്ടിയ ഒരു അംഗീകാരമായിട്ടാണ് ഞാൻ കാണുന്നത്.

  • സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയത് എന്തെങ്കിലും തരത്തിൽ തിരിച്ചടിയാകുമെന്ന് കരുതുന്നുണ്ടോ? സിപിഎം സംഘടന സംവിധാനത്തോട് മുട്ടി നിൽക്കാൻ കഴിയുമോ?

ഒരു കാരണവശാലും അതൊരു തിരിച്ചടിയാണ് എന്ന പറയാൻ കഴിയില്ല. മാത്രമല്ല സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയിട്ടുമില്ല. ഇനിയും 32 ദിവസത്തോളം ബാക്കിയുണ്ട്. പിന്നെ ഈ സാഹചര്യത്തോട് പൊരുതി തന്നെയാണ് മുല്ലപ്പള്ളി അവിടെ രണ്ട് തവണ വിജയിച്ചത്. പിന്നെ പഴയകാലമൊന്നും അല്ല ഇത്. പാർട്ടി ഗ്രാമവും അക്രമ രാഷ്ട്രീയവും ഒക്കെ മുന്നിൽ വെച്ച് ാർക്കും ഇവിടെ പിടിച്ച് നിൽക്കാൻ ഒന്നും കഴിയില്ല. പാർട്ടി ഗ്രാമങ്ങളെ ഒന്നും ഉപയോഗിച്ച് ആർക്കും ജനവികാരം അട്ടിമറിക്കാനൊന്നും കവിയില്ല.ഒരു സ്ഥലവും ആരും ഒരു പാർട്ടിക്ക് തീറെഴുതി കൊടുത്തിട്ടില്ല. ഇന്ത്യയിലും കേരളത്തിലും എല്ലാ പാർട്ടിക്കും ഒരുപോലെ ഈ മണ്ണിൽ അവകാശമുണ്ട്.

  • അക്രമ രാഷ്ട്രീയം എന്നത് വടകരയിൽ വ്യക്തിപരമായി സുരക്ഷയ്ക്ക് പ്രശ്നം സൃഷ്ടിക്കുമോ?

അങ്ങനെയുള്ള കാര്യത്തിൽ എനിക്ക് യാതൊരു ഭയവുമില്ല. ഒരു പൊതുപ്രവർത്തകൻ ഒരിക്കലും അങ്ങനെ ഭയപ്പെടാനും പാടില്ല. അങ്ങനെ ഭയപ്പെട്ട് ഓടുന്നവന് പൊതുപ്രവർത്തകനാകാൻ ഒരു യോഗ്യതയുമില്ല. വരുന്നിടത്ത് വെച്ച് കാണാം എന്ന് കരുതി തന്നെയാണ് ഞാൻ പോകുന്നത്. നേരത്തെ ഞാൻ പറഞ്ഞത് പോലെ ഈ മണ്ണിൽ ആർക്കും ഒരു അവകാശവും അങ്ങനെ പ്രത്യേകമായി പതിച്ച് കൊടുത്തിട്ടില്ല.

  • കേരളത്തിൽ ബിജെപിയുടെ സാധ്യത എങ്ങനെ?

കേരളത്തിൽ മത്സരം എൽഡിഫെും യുഡിഎഫും തമ്മിലാണ്. വലിയ ഭൂരിപക്ഷത്തിൽ വിജയിക്കാൻ പോകുന്നത് യുഡിഎഫ് തന്നെയാണ്. അതിൽ ഒന്നും ആർക്കും ഒരു സംശയവും വേണ്ട. വ്യക്തമായ മുൻതൂക്കം കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന യുഡിഎഫിന് ഉണ്ട്.പിന്നെ ബിജെപി ഇവിടെ ഒരു സാന്നിധ്യമേ അല്ല. ആദ്യം അവർക്ക് സ്ഥാനാർത്ഥികൾ ഉണ്ടാകുമോ എന്ന് നോക്കട്ടെ. അത് കഴിഞ്ഞ് ബാക്കി നോക്കാം. ആകെ ഒരു കുമ്മനം മാത്രം ഉണ്ട്. അല്ലാതെ വേറെ ആരും ഇല്ല. ഫുൾ ടൈം തമ്മിലടിയാണ്. അതിൽ ശ്രീധരൻ പിള്ളയ്ക്ക് വലിയ പങ്ക് തന്നെ ഉണ്ട്. ഒരു രണ്ട് വർഷം കൂടി അദ്ദേഹം പാർട്ടി അധ്യക്ഷ സ്ഥാനത്ത് തുടർന്നാൽ ബിജെപി എന്ന പ്രസ്ഥാനം തന്നെ കേരളത്തിൽ പൂട്ടിക്കിട്ടും.

  • തിരുവനന്തപുരത്ത് ആര് വിജയിക്കും?

തിരുവനന്തപുരത്ത് മത്സരം എൽഡിഎഫും യുഡിഫെും തമ്മിലാണ്. യുഡിഎഫ് വിജയിക്കും എന്ന കാര്യത്തിൽ ാർക്കും ഒരു സംശയവും വേണ്ട. പക്ഷേ പിണറായി വിജയൻ തന്നെ പറയുന്നത് അവിടെ പോരാട്ടം ഒരു സന്യാസിയും വിശ്വ പുരുഷനും തമ്മിലാണ് എന്നാണ്. പൊളിറ്റിക്കൽ ഫൈറ്റ് ഉണ്ടാകണം എന്നും ഇടത്പക്ഷത്തിന്റെ സ്ഥാനാർത്ഥി രണ്ടാമത് വരണം എന്നുമാണ് ആഗ്രഹിക്കുന്നത്. അക്രമ രാഷ്ട്രീയത്തിനെതിരെ വടകരയിലെ വോട്ടർമാർ വിധിയെഴുതും എന്നാണ് പ്രതീക്ഷിക്കുന്നത്. ഗുരുവായൂരപ്പന്റെ അനുഗ്രഹം വാങ്ങിക്കൊണ്ടാകും കടത്തനാടിന്റെ പോരാട്ടഭൂമിയിലേക്ക് എത്തുക എന്നും മുരളീധരൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP