Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യത്ത് ബിജെപി നേരിടാൻ പോകുന്നത് കനത്ത പരാജയമോ? കോൺഗ്രസ് മുക്ത് ഭാരത് മുദ്രാവാക്യമുയർത്തി വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ പിടിച്ചതിൽ അഭിമാനിച്ച ബിജെപിക്ക് വലിയ തിരിച്ചടി; ഒറ്റയടിക്ക് 25 നേതാക്കൾ ബിജെപിവിട്ട് മറുകണ്ടം ചാടി; ദേശീയ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അടിതെറ്റുമെന്നതിന്റെ സൂചനയെന്ന് പൊതുവെ വിലയിരുത്തൽ; അരുണാചലിൽ മാത്രം മന്ത്രി ഉൾപ്പെടെ 18 നേതാക്കൾ പോയത് എൻ പി പിയിലേക്ക്

രാജ്യത്ത് ബിജെപി നേരിടാൻ പോകുന്നത് കനത്ത പരാജയമോ? കോൺഗ്രസ് മുക്ത് ഭാരത് മുദ്രാവാക്യമുയർത്തി വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ പിടിച്ചതിൽ അഭിമാനിച്ച ബിജെപിക്ക് വലിയ തിരിച്ചടി; ഒറ്റയടിക്ക് 25 നേതാക്കൾ ബിജെപിവിട്ട് മറുകണ്ടം ചാടി; ദേശീയ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അടിതെറ്റുമെന്നതിന്റെ സൂചനയെന്ന് പൊതുവെ വിലയിരുത്തൽ; അരുണാചലിൽ മാത്രം മന്ത്രി ഉൾപ്പെടെ 18 നേതാക്കൾ പോയത് എൻ പി പിയിലേക്ക്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് രാജ്യം അടുക്കുന്നതിനിടെ ബിജെപിക്ക് വലിയ തിരിച്ചടി. രാജ്യത്തെ കോൺഗ്രസ് മുക്തമാക്കുമെന്ന് പ്രഖ്യാപിച്ച് ബിജെപി സർവ തന്ത്രവും പയറ്റി അധികാരം പിടിച്ച വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ 25 നേതാക്കൾ ഒറ്റയടിക്ക് ബിജെപി വിട്ടിരിക്കുകയാണ്. ഇത് വലിയ ക്ഷീണമാണ് ബിജെപിക്കെന്നാണ് വിലയിരുത്തൽ.

രാജ്യത്ത് ആര് ഭരണത്തിലേറും എന്ന ധാരണയുടെ അടിസ്ഥാനത്തിൽ പാർട്ടി മാറുന്ന സാഹചര്യമാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ. കഴിഞ്ഞതവണ കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ എത്തിയതിന്റെ ബലത്തിലാണ് അമിത്ഷായുടെ നീക്കങ്ങളിൽ പാർട്ടി പല സഖ്യങ്ങളുണ്ടാക്കി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിനെ നിഷ്പ്രഭമാക്കി അധികാരം ഓരോയിടത്തായി നേടിയെടുക്കുന്നത്.

ഇപ്പോൾ കേന്ദ്രത്തിൽ ഇക്കുറി ഭരണം മാറുമെന്ന പ്രചാരണം ശക്തമാകുന്നതിനിടെയാണ് കോൺഗ്രസിൽ നിന്നും മറ്റു പാർട്ടികളിൽ നിന്നും കാലുമാറി ബിജെപിയിൽ എത്തിയവർ തിരികെ പഴയ ലാവണങ്ങളിലേക്ക് പോകുന്നത്. സ്ഥാനാർത്ഥി നിർണയത്തിന് പിന്നാലെയാണ് 25 നേതാക്കൾ ബിജെപി വിടുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അരുണാചൽ പ്രദേശിൽ മാത്രം ഇന്ന് 18 നേതാക്കളാണ് ബിജെപി വിട്ട് നാഷണൽ പീപ്പിൾസ് പാർട്ടിയിൽ (എൻ.പി.പി) ചേർന്നത്. പാർട്ടി ജനറൽ സെക്രട്ടറി ജർപും ഗംഭീൻ, ആഭ്യന്തരമന്ത്രി കുമാർ വായി, ടൂറിസം മന്ത്രി ജർകാർ ഗാംലിൻ എന്നിവരും ആറ് എംഎ‍ൽഎമാരും ഇതിൽ ഉൾപ്പെടും.

എൻ.ഡി.എയെ പിന്തുണക്കുന്ന നോർത്ത് ഈസ്റ്റ് അലയൻസിലെ അംഗമായിരുന്ന എൻ.പി.പി പിന്നീട് പിന്നീട് ബിജെപിയുമായുള്ള സഖ്യം വിട്ടിരുന്നു. 60 അംഗ നിയമസഭയിൽ 30-40 സീറ്റുകളിൽ മത്സരിക്കാനാണ് എൻ.പി.പിയുടെ ഇപ്പോഴത്തെ തീരുമാനം.

കോൺഗ്രസിലെ കുടുംബവാഴ്ചയെ പരിഹസിക്കുന്ന ബിജെപി നടപ്പാക്കുന്നത് അതേ രാഷ്ട്രീയം തന്നെയാണെന്ന് ആഭ്യന്തരമന്ത്രി കുമാർ വായി ആരോപിച്ചു. രാജ്യമാണ് പ്രധാനം, രണ്ടാമത് പാർട്ടി, വ്യക്തികൾ പിന്നീടേ വരൂ എന്നു പഞ്ഞ ബിജെപി യഥാർഥത്തിൽ പ്രവർത്തിക്കുന്നത് അതിന് വിപരീതമായാണെന്നാണ് ആക്ഷേപം ഉന്നയിക്കുന്നത്. മുഖ്യമന്ത്രി പെമ ഖണ്ഡുവിന്റെ മൂന്ന് ബന്ധുക്കൾക്കാണ് തിരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നൽകിയത്. ഇതാണ് ചർച്ചയായിരിക്കുന്നത്.

ബിജെപി ടിക്കറ്റ് നൽകില്ലെന്ന് നേരത്തേ അറിയിച്ചതിനെ തുടർന്നാണ് എൻ.പി.പി.യിൽ ചേരാൻ തീരുമാനിച്ചതെന്ന് ടൂറിസം മന്ത്രി ഗാംലിൻ പറഞ്ഞു. പാർട്ടി വേണോ അതോ തന്നെ പിന്തുണക്കുന്ന ജനങ്ങൾ വേണോ എന്ന ചിന്തയിൽ നിന്നാണ് താൻ പാർട്ടി വിട്ടതെന്നാണ് ഗാംലിൻ പറയുന്നത്. തിരഞ്ഞെടുപ്പിൽ ജനങ്ങൾക്കാണ് പ്രാധാന്യമെന്നും പ്രവർത്തകരുടെ വികാരം മാനിച്ചാണ് ബിജെപി വിട്ടതെന്നും അദ്ദേഹം പറഞ്ഞു. മേഖലയിൽ ന്ിന്നുള്ള ഏക കേന്ദ്രമന്ത്രി കിരൺ റിജിജുവിനാണ് ഇവിടെ സ്ഥാനാർത്ഥി നിർണയ ചുമതല. അതേസമയം, പാർട്ടി സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത് കേന്ദ്ര നേതൃത്വമാണ് എന്നാണ് ബിജെപി നേതാവ് കിരൺ റിജിജു വ്യക്തമാക്കിയത്. ഇതുവരെ 54 സ്ഥാനാർത്ഥികളെ തീരുമാനിച്ചിട്ടുണ്ട് ബിജെപി. ലിസ്റ്റ് ഇന്നോ നാളെയോ പുറത്തുവന്നേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP