Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാറിൽ കൊണ്ടു പോയി മാറിടത്തിൽ സ്പർശിച്ചു! പീഡന കൗണ്ടറിൽ ആൽവിൻ ആന്റണിയുടെ മകനെ കുടുക്കാൻ റോഷൻ ആൻഡ്രൂസ്; വീടാക്രമണക്കേസ് പിൻവലിച്ചില്ലെങ്കിൽ മകനെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന ഭീഷണിയുമായി പൊലീസും; ഇവിടം സ്വർഗമാണ് കാലത്തെ രാഷ്ട്രീയ പരിചയം കരുത്താക്കി നിർമ്മാതാവിനെ കുടുക്കി പുതിയ ട്വിസ്റ്റ്; അറസ്റ്റ് ഒഴിവാക്കാൻ ഇടക്കാല ജാമ്യം നേടി കായംകുളം കൊച്ചുണ്ണിയുടെ സംവിധായകൻ; സിനിമാ ലോകം ഒന്നടങ്കം തള്ളി പറഞ്ഞിട്ടും റോഷനെ കൈവിടാതെ പിണറായി പൊലീസ്‌

കാറിൽ കൊണ്ടു പോയി മാറിടത്തിൽ സ്പർശിച്ചു! പീഡന കൗണ്ടറിൽ ആൽവിൻ ആന്റണിയുടെ മകനെ കുടുക്കാൻ റോഷൻ ആൻഡ്രൂസ്; വീടാക്രമണക്കേസ് പിൻവലിച്ചില്ലെങ്കിൽ മകനെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന ഭീഷണിയുമായി പൊലീസും; ഇവിടം സ്വർഗമാണ് കാലത്തെ രാഷ്ട്രീയ പരിചയം കരുത്താക്കി നിർമ്മാതാവിനെ കുടുക്കി പുതിയ ട്വിസ്റ്റ്; അറസ്റ്റ് ഒഴിവാക്കാൻ ഇടക്കാല ജാമ്യം നേടി കായംകുളം കൊച്ചുണ്ണിയുടെ സംവിധായകൻ; സിനിമാ ലോകം ഒന്നടങ്കം തള്ളി പറഞ്ഞിട്ടും റോഷനെ കൈവിടാതെ പിണറായി പൊലീസ്‌

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നിർമ്മാതാവ് ആൽവിൻ ആന്റണിയുടെ വീട് കയറി ആക്രമിച്ച കേസിൽ പൊലീസ് നിലപാട് പ്രതിക്ക് അനുകൂലം. വീട്ടിൽ കയറി നിർമ്മാതാവിന്റെ ഭാര്യയേയും മകന്റെ കൂട്ടുകാരനേയും അതിക്രൂരമായാണ് സംവിധായകനായ റോഷൻ ആൻഡ്രൂസും കൂട്ടുകാരും തല്ലി ചതച്ച്. പൊലീസിന് കേസ് കൊടുത്തുവെങ്കിലും നടപടിയൊന്നും എടുത്തില്ല. ഇതിനിടെ തന്നെ മർദ്ദിച്ചുവെന്ന് കാട്ടി റോഷൻ കൗണ്ടർ കേസും നൽകി. എന്നാൽ അടിപടി നടന്നത് ആൽവിന്റെ വീട്ടിലായതുകൊണ്ട് മാത്രം കേസ് നിലനിൽക്കാത്ത അവസ്ഥയുണ്ടായി. ഇതിനിടെ സിനിമാ ലോകം ഒന്നടങ്കം ആൽവിന് പിന്തുണയുമായെത്തി. ഇതിനെ മറികടക്കാൻ ആൽവിന്റെ മകനെതിരെ റോഷൻ പീഡനക്കേസ് കൊടുത്തു. എല്ലാ കേസും ഒത്തുതീർപ്പുണ്ടാക്കിയില്ലെങ്കിൽ ആൽവിന്റെ മകനെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് പൊലീസ് സിനിമാക്കാരെ അറിയിച്ചു കഴിഞ്ഞു. 

റോഷൻ ആൻഡ്രൂസിന്റെ ഇവിടെ സ്വർഗ്ഗമാണ് എന്ന ചിത്രത്തിന് സമാനമായ അവസ്ഥകൾ സംവിധായകന്റെ ജീവിതത്തിലും ഉണ്ടായിരുന്നു. അച്ഛന്റെ അറസ്റ്റും മറ്റും നടക്കുന്ന സ്ഥിതിയും വന്നു. ഈ സാഹചര്യത്തിൽ രക്ഷിക്കാനെത്തിയ രാഷ്ട്രീയ നേതാവുമായി റോഷൻ അടുപ്പം സ്ഥാപിച്ചിരുന്നു. അദ്ദേഹത്തിന്റെ വീട്ടിലും മറ്റും പോയി ആതിഥ്യം സ്വീകരിക്കുകയും ചെയ്തു. ഇന്ന് കേരള രാഷ്ട്രീയത്തിലെ നിർണ്ണായക വ്യക്തിത്വമാണ് ഈ നേതാവ്. അതുകൊണ്ട് തന്നെ തന്നെ ഒരു ചുക്കും ചെയ്യാനാകില്ലെന്ന് ആൽവിൻ ആന്റണിയുടെ വീട് ആക്രമിച്ച കേസ് വിവാദമായപ്പോൾ റോഷൻ പറഞ്ഞിരുന്നു. ഇതിന് സമാനമായ കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്. സാഹചര്യ തെളിവുകളും പൾസർ സുനിയുടെ മൊഴിയും അടിസ്ഥാനമാക്കിയാണ് നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ പൊലീസ് പ്രതിയാക്കിയത്. എന്നാൽ വിഡിയോ തെളിവു വരെ ഉണ്ടായിട്ടും വീടാക്രമണക്കേസിൽ പൊലീസ് റോഷനെ തൊടുന്നുമില്ല. ഇതിൽ സിനിമയ്ക്കുള്ളിൽ പ്രതിഷേധം വ്യാപകമാണ്. ആൽവിൻ ആന്റണിയുടെ മകനും റോഷൻ ആൻഡ്രൂസിന്റെ സഹസംവിധായകനുമായ ആൽവിൻ ജോൺ ആന്റണിയുമായുള്ള പ്രശ്‌നമാണ് അക്രമത്തിൽ കലാശിച്ചത്.

ഇന്നലെ നാടകീയ നീക്കങ്ങളാണ് നടന്നത്. സിനിമയിലെ സഹ സംവിധായികയുമായുള്ള പ്രശ്‌നമാണ് വീടാക്രമണത്തിൽ കലാശിച്ചത്. റോഷന്റെ പെൺ സുഹൃത്തുമായി സംവിധായിക സഹായിയായ ആൽവിൻ ആന്റണിയുടെ മകൻ അടുപ്പം പുലർത്തുന്നവെന്ന സംശയമാണ് റോഷനെ പ്രകോപിപ്പിച്ചത്. നേരത്തെ ഈ പെൺകുട്ടിയുമായി ബന്ധപ്പെട്ട് പല രഹസ്യങ്ങളും റോഷനോട് ആൽവിൻ ആന്റണിയുടെ മകൻ പങ്കുവച്ചിരുന്നു. ഇത് പിന്നീട് കോൾ കോൺഫറൻസിലൂടെ പെൺകുട്ടിയെ റോഷൻ കേൾപ്പിക്കുകയും ചെയ്തു. ഇതോടെയാണ് യുവതിയും ആൽവിൻ ആന്റണിയുടെ മകനും തെറ്റുന്നത്. ഇത് മുതലെടുത്ത് ഈ പെൺകുട്ടിയെ കൊണ്ട് ഡിജിപിക്ക് പീഡന പരാതി കൊടുക്കുകയാണ് റോഷൻ ചെയ്തത്. കുറച്ചു നാൾ മുമ്പ് ആൽവിൻ ആന്റണിയുടെ മകൻ കാറിൽ കയറ്റി കൊണ്ടു പോയി യുവതിയെ വേണ്ടാത്തിടത്ത് പിടിച്ചുവെന്നാണ് ഡിജിപിക്ക് നൽകിയ പരാതി. ഇത് കിട്ടിയതോടെ പൊലീസ് ഉണർന്നു.

ആൽവിൻ ആന്റണിയേയും നിർമ്മാതാക്കളേയും പൊലീസ് ബന്ധപ്പെട്ടു. ആൽവിന്റെ മകനെതിരെ പീഡന കേസ് കിട്ടിയിട്ടുണ്ടെന്നും റോഷനുമായുള്ള കേസ് ഒത്തുതീർപ്പായില്ലെങ്കിൽ യുവാവിനെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നുമാണ് പൊലീസിന്റെ നിലപാട്. അതിനിടെ വീടാക്രമണ കേസിൽ പ്രതിയായ റോഷനും ജാമ്യമില്ലാ കേസിൽ പ്രതിയാണ്. റോഷനൊപ്പം എത്തിയാണ് യുവതി ഡിജിപിക്ക് പരാതി കൊടുത്തതെന്ന വാദവും സജീവമാണ്. എന്നാൽ അത്തരത്തിലൊന്ന് നടന്നിട്ടില്ലെന്നാണ് മറുനാടന് ലഭിക്കുന്ന സൂചന. എന്നാൽ യുവതിയെ കൊണ്ട് പരാതി കൊടുപ്പിച്ചതിന് പിന്നിൽ റോഷൻ ആൻഡ്രൂസാണെന്ന് സിനിമാ ലോകം ഒന്നടങ്കം വിശ്വസിക്കുന്നു. ഇതോടെ വിവാദങ്ങൾ പുതിയ തലത്തിലെത്തുകയാണ്. ക്രിമിനൽ കേസ് സമ്മർദ്ദത്തിലൂടെ ആൽവിൻ ആന്റണിയെ കൊണ്ട് പിൻവലിപ്പിച്ചാലും റോഷനെതിരായ വിലക്ക് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തുടരും.

സംവിധായകൻ റോഷൻ ആൻഡ്രൂസിനെതിരായ പരാതി പിൻവലിപ്പിക്കാൻ സമ്മർദമെന്ന് ആൽവിൻ ആന്റണിയുടെ കുടുംബം ആരോപിച്ചിരുന്നു. സിനിമാ മേഖലയിലെ സുഹൃത്തുക്കളെ ഉപയോഗിച്ച് കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നു എന്നാണ് ആരോപണം. എന്നാൽ കേസുമായി ശക്തമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം എന്ന് ആൽവിൻ ആന്റണിയുടെ കുടുംബം ആവർത്തിച്ചു. ഇതിനിടെയാണ് മകനെതിരെ പീഡന കേസ് വരുന്നത്. മകന്റെ ഭാവി ഓർത്ത് കേസ് പിൻവലിക്കുമെന്ന സൂചന ആൽവിൻ ആന്റണിയും സിനിമയിലെ പ്രമുഖർക്ക് നൽകി കഴിഞ്ഞു. നിർമ്മാതാക്കളുടെ സംഘടന റോഷൻ ആൻഡ്രൂസിന് വിലക്കേർപ്പെടുത്തിയതിന് പിന്നാലെയാണ് പരാതി പിൻവലിക്കാൻ കടുത്ത സമ്മർദ്ദം ഉണ്ടായത്. ഇത് ഫലിക്കാതെ വന്നപ്പോഴായിരുന്നു പീഡന കേസ് എത്തിയത്. റോഷൻ ആൻഡ്രൂസും പല തവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും തങ്ങള് പ്രതികരിച്ചില്ല. ഒത്തുതീർപ്പിന് വഴങ്ങാത്ത സാഹചര്യത്തിൽ മകനെതിരെ കള്ളക്കേസ് നൽകാനുള്ള ശ്രമമുണ്ടെന്നും കുടുംബം ആരോപിച്ചിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് ഇപ്പോൾ കാര്യങ്ങൾ പുരോഗമിക്കുന്നത്.

നിർമ്മാതാവ് ആൽവിൻ ആന്റണിയുടെ വീട്ടിൽ ഗുണ്ടകളുമായെത്തി ആക്രമിച്ചെന്ന പരാതിയിൽ അറസ്റ്റ് വൈകിക്കുന്നതും ഒത്തുതീർപ്പിലൂടെ കേസ് അട്ടിമറിക്കാനായിരുന്നു. സംഭവത്തിൽ ആൽവിൻ ആന്റണി തന്നെ മർദ്ദിച്ചെന്ന് കാട്ടി റോഷൻ ആൻഡ്രൂസും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇരുവരെയും വീണ്ടും ചോദ്യം ചെയ്ത ശേഷം നടപടിയെടുക്കാനാണ് പൊലീസ് തീരുമാനിച്ചിട്ടുള്ളത്. സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ആൽവിൻ ആന്റണി ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. ആൽവിൽ ആന്റണിയും ഭാര്യ ഏയ്ഞ്ചലീനയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹികളും തിരുവനന്തപുരത്തെത്തിയാണ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ നേരിൽ കണ്ട് പരാതി നൽകിയത്. കഴിഞ്ഞദിവസം എറണാകുളം പനമ്പള്ളിനഗറിലുള്ള ആൽവിന്റെ വസതിയിൽ രാത്രി പന്ത്രണ്ടരയോടെ എത്തിയ റോഷൻ അക്രമം അഴിച്ചുവിട്ടെന്നാണ് പരാതി.

ആൽവിൻ ആന്റണിയുടെ മകൻ ആൽവിൻ ജോൺ ആന്റണിയുമായുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ. റോഷന്റെ പെൺസുഹൃത്തുമായി മകൻ സൗഹൃദത്തിലായിരുന്നു. റോഷൻ മോശമായി പെരുമാറുന്നുവെന്ന് പെൺകുട്ടി മകനെ ധരിപ്പിച്ചിരുന്നു. വേറെ ആർക്കെങ്കിലും ഒപ്പം പ്രവർത്തിക്കാൻ നിർദ്ദേശിച്ചു. ഇക്കാര്യം റോഷൻ അറിഞ്ഞതാണ് പ്രശ്‌നത്തിന് കാരണമെന്ന് മാതാവ് എയ്ഞ്ചൽ പറഞ്ഞു.
വീട്ടിലെത്തി മകനുമായി സംസാരിക്കണമെന്ന് നിർബന്ധം പിടിച്ച റോഷൻ ഗുണ്ടകളുമായാണ് എത്തിയത്. ആദ്യം സംയമനത്തോടെ സംസാരിച്ച റോഷൻ പ്രകോപിതനായി പുറത്തുകാത്തുനിന്ന 25 ലധികം പേരെ വിളിച്ചു വരുത്തി. വീട്ടിലുണ്ടായിരുന്ന സുഹൃത്തായ ഡോക്ടറോട് ആൽവിൻ ജോൺ എവിടെയുണ്ടെന്ന് ചോദിച്ചെങ്കിലും അതിന് കൂട്ടാക്കാതെ വന്നതോടെ ഗുണ്ടകളെ ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു.

റോഷൻ വീട്ടിൽ വന്നതിന്റെയും സംസാരിക്കുന്നതിന്റെയും ദൃശ്യങ്ങൾ തങ്ങളുടെ കൈയിലുണ്ടെന്നും എയ്ഞ്ചൽ പറഞ്ഞു. സംഭവത്തിന് പിന്നാലെ റോഷൻ ആൻഡ്രൂസിന് നിർമ്മാതാക്കളുടെ സംഘടന വിലക്കേർപ്പെടുത്തി. ഇനി സഹകരിക്കില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. റോഷൻ ആൻഡ്രൂസുമായി സിനിമ ചെയ്യുന്ന നിർമ്മാതാക്കൾ ഇനി അക്കാര്യം അസോസിയേഷനെ അറിയിക്കണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP