Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ യുവതി തിരമാലയിൽ പെട്ടു; അപകടം ഉണ്ടായത് പാറക്കെട്ടിന് മുകളിൽ കയറി കൈകൾ നിവർത്തി ഫോട്ടോയ്ക്ക് പോസ് ചെയ്തതോടെ; അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും ഇത്തരം അപകടങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന സന്ദേശവുമായി വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ യുവതി തിരമാലയിൽ പെട്ടു; അപകടം ഉണ്ടായത് പാറക്കെട്ടിന് മുകളിൽ കയറി കൈകൾ നിവർത്തി ഫോട്ടോയ്ക്ക് പോസ് ചെയ്തതോടെ; അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും ഇത്തരം അപകടങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന സന്ദേശവുമായി വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

ഇന്തോനേഷ്യ: കടൽത്തീരങ്ങളിലും മറ്റും തിരമാലകളുടെ പശ്ചാത്തലത്തിൽ ചിത്രം പകർത്താൻ പലരും മത്സരിക്കാറുണ്ട്. പാറക്കെട്ടുകളിലും മറ്റും കയറിയും സാഹസിക ചിത്രങ്ങളും വീഡിയോകളും പകർത്താനും പലരും ആവേശത്തോടെ ഇറങ്ങാറുമുണ്ട്. അത്തരത്തിൽ ഒരു പടത്തിനായി പോസ് ചെയ്ത യുവതിയെ തിരമാല അടിച്ചു തെറിപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

ഇന്തോനേഷ്യയിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ തിരലയിൽപ്പെടുകയയായിരുന്നു യുവതി. ചെറിയ പരിക്കുകളോടെ ഇവർ രക്ഷപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. ഇന്തോനേഷ്യയിലെ നുസ ലംബോൻഗൻ ദ്വീപിലാണ് സംഭവം. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനായി പാറക്കെട്ടിൽ കയറുകയായിരുന്നു യുവതി. ഇതിനിടെ പിന്നാലെ നിന്ന് ഉയർന്നുവന്ന ശക്തമായ തിരമാല യുവതിയെ അടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ട യുവതിക്ക് നിസ്സാരപരിക്കേറ്റുവെന്നാണ് റിപ്പോർട്ടുകൾ.

ദ്വീപിൽ ഒഴിവുസമയം ചെലവഴിക്കാനെത്തിയ യുവതി പാറക്കെട്ടിന് മുകളിൽ കൈകൾ നിവർത്തി ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു. അപ്രതീക്ഷിതമായി പിന്നിൽ നിന്നും ആഞ്ഞടിച്ച തിരമാല യുവതിയെ അടിച്ചുതെറിപ്പിച്ച വീഡിയോ വൈറലായിരിക്കുകയാണ് സമൂഹ മാധ്യമങ്ങളിൽ. കഴിഞ്ഞ വെള്ളിയാഴ്ചയോടെ ഫേസ്‌ബുക്ക് വഴി പ്രചരിച്ച വീഡിയോ അതിവേഗം വൈറലാവുകയായിരുന്നു.

ബാലിയിൽ നിന്നുള്ള ഇൻസ്റ്റഗ്രാം പേജിലും അപകടത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരമൊരു അപകടം ആവർത്തിക്കാതിരിക്കാൻ വീഡിയോ ആളുകൾ ഷെയർ ചെയ്യണമെന്നും ജാഗ്രത പുലർത്തണമെന്നും ഇൻസ്റ്റഗ്രാം കുറിപ്പിൽ പറയുന്നു. സമാന രീതിയിൽ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിച്ചാണ് ഫേസ്‌ബുക്കിലൂടെയും മറ്റും വീഡിയോ പ്രചരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP