Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മുഖ്യനടക്കമുള്ള വിഐപികൾ അടിയന്തരമായി പറക്കുമ്പോൾ ധൂർത്തെന്ന് വിളിച്ചവർക്ക് വായടയ്ക്കാം; സ്ഥിരമായി ഹെലികോപ്ടർ വാടകയ്ക്ക് എടുക്കാൻ ആലോചന; വി എസ് സർക്കാർ തള്ളിയ ശുപാർശ വീണ്ടും മുന്നോട്ട് വച്ചത് ഡിജിപി; ടെൻഡറിൽ പങ്കെടുക്കാൻ രണ്ടു കമ്പനികൾ; സ്ഥിരമായി കോപ്ടർ വാടകയ്ക്ക് എടുത്താൽ എല്ലാ മാസവും ഖജനാവിൽ നിന്നുപണം ചോരുന്നതിൽ കുഴപ്പമില്ലേയെന്നും വിമർശനം

മുഖ്യനടക്കമുള്ള വിഐപികൾ അടിയന്തരമായി പറക്കുമ്പോൾ ധൂർത്തെന്ന് വിളിച്ചവർക്ക് വായടയ്ക്കാം; സ്ഥിരമായി ഹെലികോപ്ടർ വാടകയ്ക്ക് എടുക്കാൻ ആലോചന; വി എസ് സർക്കാർ തള്ളിയ ശുപാർശ വീണ്ടും മുന്നോട്ട് വച്ചത് ഡിജിപി; ടെൻഡറിൽ പങ്കെടുക്കാൻ രണ്ടു കമ്പനികൾ; സ്ഥിരമായി കോപ്ടർ വാടകയ്ക്ക് എടുത്താൽ എല്ലാ മാസവും ഖജനാവിൽ നിന്നുപണം ചോരുന്നതിൽ കുഴപ്പമില്ലേയെന്നും വിമർശനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 'മുഖ്യമന്ത്രിമാരാകുമ്പോൾ അടിയന്തരഘട്ടത്തിൽ ചിലപ്പോൾ ഹെലികോപ്ടർ യാത്രയൊക്കെ വേണ്ടി വരും. അതിൽ ക്ഷോഭിച്ചിട്ട് കാര്യമില്ല. കോപ്ടർ യാത്രയുടെ കണക്ക് നോക്കേണ്ട ചുമതലയും മുഖ്യമന്ത്രിക്കല്ല. തൃശൂർ സിപിഎം ജില്ലാ സമ്മേളന വേദിയിൽ നിന്ന് തിരുവനന്തപുരത്ത് കേന്ദ്രസംഘവുമായി കൂടിക്കാഴ്ച നടത്താൻ ഹെലികോപ്ടർ ഉപയോഗിച്ചപ്പോൾ പിണറായി വിജയൻ പറഞ്ഞ ന്യായീകരണമാണിത്. ഏതായാലും സംസ്ഥാന സർക്കാർ ഹെലികോപ്ടർ സ്ഥിരമായി വാടകയ്ക്ക് എടുക്കാൻ ഒരുങ്ങുകയാണ്. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാനാണ് ഹെലികോപ്ടർ വാടകയ്ക്ക് എടുക്കുന്നത്. അടിയന്തര സാഹചര്യങ്ങളിൽ ആവശ്യാനുസരണം വാടകയ്ക്ക് എടുക്കുന്നതാണ് ഇപ്പോഴത്തെ പതിവ്. ഇതിന് പകരം ഹെലികോപ്ടർ സ്ഥിരമായി വാടകയ്ക്ക് എടുക്കാനാണ് ആലോചന.

വി എസ് സർക്കാരിന്റെ കാലത്ത് ഇക്കാര്യം ആലോചിച്ച ശേഷം ശുപാർശ തള്ളിയിരുന്നു. ഇതാണ് വീണ്ടും ചൂടുപിടിച്ചത്. ഇതു സംബന്ധിച്ച് ചർച്ചകൾക്കായി നാളെ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേരും. ഡിജിപിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ അടിയന്തര സാഹചര്യങ്ങളിൽ ഉൾപ്പെടെ ഉപയോഗപ്പെടുത്താനായി ഹെലികോപ്ടർ വാടകയ്ക്കെടുക്കുന്നത് പരിഗണിക്കുന്നത്.

മാവോയിസ്റ്റ് വിരുദ്ധ പോരാട്ടത്തിനും, പ്രകൃതിക്ഷോഭങ്ങളുണ്ടാകുമ്പോൾ അടിയന്തര സേവനങ്ങളെത്തിക്കാനും ഹെലികോപ്ടർ വാടകയ്ക്കെടുക്കുകയോ, വാങ്ങുകയോ ചെയ്യണമെന്നായിരുന്നു ഡിജിപിയുടെ ശുപാർശ. ചിപ്സൺ, പവൻഹാസൻസ് കോർപറേഷൻ എന്നീ രണ്ടു കമ്പനികൾ പൊലീസിനെ സമീപിച്ചതോടെ ഒരു കമ്പനിക്ക് കരാർ നൽകണമെന്ന പൊലീസ് ആസ്ഥാനത്തെ ശുപാർശ ആഭ്യന്തര വകുപ്പ് ആദ്യം നിരാകരിച്ചിരുന്നു ഇതേതുടർന്ന് കരാർ, സാമ്പത്തിക കാര്യങ്ങൾ എന്നിവയിൽ തീരുമാനമെടുക്കാൻ ചീഫ് സെക്രട്ടറിതല യോഗം വിളിക്കാൻ തീരുമാനിക്കുകയായിരുന്നു.

നാളെ നടക്കുന്ന യോഗത്തിൽ ചീഫ് സെക്രട്ടറിയെ കൂടാതെ ആഭ്യന്തര സെക്രട്ടറി, ഡിജിപി, പൊതുഭരണ സെക്രട്ടറി, വ്യോമയാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ എന്നിവരും പങ്കെടുക്കും. വി എസ് സർക്കാരിന്റെ കാലത്ത് തള്ളിക്കളഞ്ഞ ശുപാർശയാണ് ഇപ്പോൾ വീണ്ടും പരിഗണിക്കുന്നത്. ഇടയ്ക്ക് പുതിയ ഹെലികോപ്ടർ വാങ്ങാനും ആലോചിച്ചിരുന്നു. 60 കോടിരൂപയാണു വില. വാടകയ്‌ക്കെടുത്താൽ ഒരു വർഷം എട്ടുകോടി രൂപ നൽകണം. അറ്റകുറ്റപ്പണികൾക്കു പ്രതിമാസം 12 ലക്ഷംരൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്. വിമാനത്താവളത്തിലെ തറവാടകയിനത്തിൽ പ്രതിമാസം 10 ലക്ഷംരൂപയോളം നൽകണം. ഇതിനുപുറമേ നാലു െപെലറ്റുമാരും ഗ്രൗണ്ട് സ്റ്റാഫും വേണം. ഇതെല്ലാം കാരണം തീരുമാനം നടൃപ്പായില്ല. കെ.പി. രാജേന്ദ്രൻ റവന്യൂമന്ത്രി ആയിരുന്നപ്പോൾ ദുരന്ത നിവാരണ അഥോറിറ്റിക്ക് ഹെലികോപ്ടർ വാങ്ങാൻ പദ്ധതിയുണ്ടായിരുന്നു. പിന്നീട് തുടർനടപടിയൊന്നുമുണ്ടായില്ല. ഇതിനാണ് വീണ്ടും ജീവൻ വച്ചിരിക്കുന്നത്. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കു നിലവിൽ വ്യോമ, നാവിക സേനകൾ, തീരരക്ഷാസേന, മറ്റു സ്വകാര്യ കമ്പനികളുടെ ഹെലികോപ്ടറുകളെയാണ്‌സംസ്ഥാനം ആശ്രയിക്കുന്നത്.

ദുരന്ത മേഖലകളിൽ സന്ദർശനം നടത്താൻ കെ. കരുണാകരൻ, എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി തുടങ്ങിയവർ മുഖ്യമന്ത്രിമാരായിരുന്നപ്പോഴും വൻതുക മുടക്കി ഹെലികോപ്ടർ വാടകയ്‌ക്കെടുത്തിരുന്നു. തുടർന്നാണ് സ്വന്തം കോപ്ടറെന്ന ആശയം ഉദിച്ചത്. എന്നാൽ ഭാരിച്ച സാമ്പത്തിക ബാധ്യത സംസ്ഥാനത്തിന് താങ്ങാനാകില്ലെന്ന ഉദ്യോഗസ്ഥ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പദ്ധതി ഫയലുകളിലൊതുങ്ങുകയായിരുന്നു. സ്ഥിരമായി കോപ്ടർ വാടകയ്ക്ക് എടുക്കുമ്പോൾ, എല്ലാ മാസവും സർക്കാർ നിശ്ചിത തുക വാടകയായി നൽകേണ്ടി വരും. ഇതുസാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നും ആരോപണമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP