Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒപ്പം നിന്ന് സെൽഫിയെടുക്കാൻ ശ്രമിക്കവേ യുവാവിനെ തൂക്കിയെടുത്തെറിഞ്ഞ് ആന; ആലപ്പുഴയിൽ ക്ഷേത്രത്തിൽ എഴുന്നള്ളത്തിനെത്തിച്ച ആനയുടെ കുത്തേറ്റതിന് പിന്നാലെ 43കാരനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി; പുന്നപ്ര അറവുകാട് ശ്രീദേവി ക്ഷേത്രത്തിൽ വച്ച് നടന്ന സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ

ഒപ്പം നിന്ന് സെൽഫിയെടുക്കാൻ ശ്രമിക്കവേ യുവാവിനെ തൂക്കിയെടുത്തെറിഞ്ഞ് ആന; ആലപ്പുഴയിൽ ക്ഷേത്രത്തിൽ എഴുന്നള്ളത്തിനെത്തിച്ച ആനയുടെ കുത്തേറ്റതിന് പിന്നാലെ 43കാരനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി; പുന്നപ്ര അറവുകാട് ശ്രീദേവി ക്ഷേത്രത്തിൽ വച്ച് നടന്ന സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: ക്ഷേത്രത്തിൽ എഴുന്നള്ളത്തിനായി കൊണ്ടുവന്ന ആനയ്‌ക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിനെ ആന തൂക്കിയെടുത്തെറിഞ്ഞു. ആനയുടെ കുത്തേറ്റതിന് പിന്നാലെ 43കാരനെ അടിയന്ത ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പുന്നപ്ര കണ്ണമ്പള്ളിക്കൽ വീട്ടിൽ ജിനേഷിനാണ്(43) വയറിന് കുത്തേറ്റത്. ഗുരുതരമായി പരുക്ക് പറ്റിയ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിനേഷിനെ ആന കൊമ്പിൽ കോർത്ത് എറിയുന്നതിന്റെ വീഡിയോ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

ജിനേഷിന് ആഴത്തിൽ മുറിവേറ്റതിനാൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പുന്നപ്ര അറവുകാട് ശ്രീദേവി ക്ഷേത്രത്തിന് കിഴക്കേ പറമ്പിൽ ഇന്നലെ വൈകീട്ടാണ് സംഭവം. തളച്ചിരുന്ന ആനകളുടെ സമീപം എത്തിയ ജിനേഷ് ആനയ്ക്ക് മുന്നിൽ നിന്ന് സെൽഫി എടുക്കുമ്പോഴാണ് കുത്തേറ്റത്. നാട്ടുകാരും പൊലീസും ചേർന്നാണ് ജിനേഷിനെ ആശുപത്രിയിൽ എത്തിച്ചത്. ആനയെ പിന്നീട് എഴുന്നള്ളത്തിൽ നിന്നും മാറ്റി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP