Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൈസയില്ലെന്ന് അമ്മ പറയുന്നത് പച്ചക്കള്ളം; അമ്മയ്ക്ക് ഇപ്പോൾ സിനിമയിൽ അഭിനയിക്കേണ്ട യാതൊരു ആവശ്യവുമില്ല; മകൾ പോയി മൂന്നുവർഷം തികയുംമുമ്പേ ഇങ്ങനെ ചെയ്യുന്നത് ശരിയല്ല; എനിക്കും കുഞ്ഞിനും നയാപൈസ തന്നിട്ടില്ല; സർക്കാർ പണിതുതന്ന വീട്ടിൽ അമ്മ അടങ്ങിയൊതുങ്ങി ജീവിക്കുകയാണ് വേണ്ടത്; ചികിത്സയ്ക്ക് പണമില്ലാതെ വന്നതോടെ സിനിമയിൽ അഭിനയിക്കുന്നുവെന്ന ജിഷയുടെ അമ്മ രാജേശ്വരിയുടെ തീരുമാനത്തിനെതിരെ പ്രതികരിച്ച് മകൾ ദീപ

പൈസയില്ലെന്ന് അമ്മ പറയുന്നത് പച്ചക്കള്ളം; അമ്മയ്ക്ക് ഇപ്പോൾ സിനിമയിൽ അഭിനയിക്കേണ്ട യാതൊരു ആവശ്യവുമില്ല; മകൾ പോയി മൂന്നുവർഷം തികയുംമുമ്പേ ഇങ്ങനെ ചെയ്യുന്നത് ശരിയല്ല; എനിക്കും കുഞ്ഞിനും നയാപൈസ തന്നിട്ടില്ല; സർക്കാർ പണിതുതന്ന വീട്ടിൽ അമ്മ അടങ്ങിയൊതുങ്ങി ജീവിക്കുകയാണ് വേണ്ടത്; ചികിത്സയ്ക്ക് പണമില്ലാതെ വന്നതോടെ സിനിമയിൽ അഭിനയിക്കുന്നുവെന്ന ജിഷയുടെ അമ്മ രാജേശ്വരിയുടെ തീരുമാനത്തിനെതിരെ പ്രതികരിച്ച് മകൾ ദീപ

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: പൈസയില്ലെന്ന് പറഞ്ഞ് അമ്മ സിനിമയിൽ അഭിനയിക്കാൻ പോകുന്നു എന്ന് പറയുന്നതിൽ ഒരു സത്യവുമില്ലെന്ന് ജിഷയുടെ സഹോദരി ദീപ. തന്റെ കൈയിൽ ഒരു പൈസപോലും ഇല്ലെന്നും അതിനാൽ സിനിമയിൽ അഭിനയിക്കാൻ പോകുകയാണെന്നും പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ അമ്മ രാജേശ്വരി കഴിഞ്ഞദിവസം മറുനാടനോട് വെളിപ്പെടുത്തിയിരുന്നു. ഇന്ന് രാവിലെ സിനിമാ പ്രവർത്തകരുമായി ചർച്ച നടത്തുമെന്നായിരുന്നു രാജേശ്വരി പറഞ്ഞത്. ഇതിന്റെ വിവരങ്ങളായി ഇവരുടെ വീട്ടിൽ എത്തിയപ്പോഴാണ് മകൾ അമ്മയ്ക്ക് പൈസയ്ക്ക് ഒരു കുറവുമില്ലെന്ന് മറുനാടനോട് പ്രതികരിച്ചത്.

25 ലക്ഷത്തിലേറെ സഹായമായി അമ്മയ്ക്ക് കിട്ടിയിട്ടുണ്ടെന്നും അതിൽ ഒരു പൈസപോലും തനിക്ക് തന്നിട്ടില്ലെന്നുമാണ് ദീപ പ്രതികരിച്ചത്. അമ്മ സിനിമയിൽ അഭിനയിക്കാൻ പോകുന്നു എന്ന കാര്യം മാധ്യമ വാർത്തകളിലൂടെയാണ് അറിഞ്ഞതെന്നും ദീപ പറയുന്നു. 'അമ്മയ്ക്ക് ഇതിന്റെ യാതൊരു ആവശ്യവുമില്ല. എന്റെ സഹോദരി മരിച്ചതിന് പിന്നാലെ എല്ലാ വിധ ആനുകൂല്യങ്ങളും മറ്റൊരു വ്യക്തിക്കും കിട്ടാത്ത വിധം സർക്കാരിൽ നിന്ന് എന്റെ അമ്മയ്ക്ക് കിട്ടി. പെൻഷൻ ഉൾപ്പെടെയുണ്ട്. ഒരു ജോലിക്ക് പുറത്ത് പോകേണ്ടാത്ത രീതിയിൽ തന്നെ പണം കിട്ടിയിട്ടുണ്ട്. കളക്ടറുടെ ജോയിന്റ് അക്കൗണ്ടിൽ ധാരാളം പണം കിട്ടി. സുധീരൻ സാറിന്റെ പക്കൽ നിന്ന് 15 ലക്ഷം കിട്ടി. എനിക്ക് സർക്കാർ ജോലിയുമുണ്ട്. ഒരു വിധത്തിലും അമ്മയ്ക്ക് പുറത്തുപോകേണ്ട സാഹചര്യമില്ല. ഒരു ബുദ്ധിമുട്ടുമില്ല.' - ദീപ പറയുന്നു.

സിനിമയിൽ അഭിനയിക്കാൻ അമ്മ പോകുന്നതിനോട് എനിക്ക് യാതൊരു താത്പര്യവുമില്ല. ചികിത്സയ്ക്ക് പണമില്ല, ആഹാരത്തിന് പണമില്ല എന്നൊക്കെയാണ് പറയുന്നത്. ഈ കിട്ടിയ പൈസ മുഴുവൻ അവർ എന്താണ് ചെയ്തതെന്ന് എനിക്കറിയില്ല. ഇതുവരെ എനിക്കും എന്റെ കുഞ്ഞിനും പത്തുരൂപപോലും ത്ന്നിട്ടില്ല. മക്കളുടെ വീതമൊന്നും തന്നിട്ടില്ല. എന്റെ ജോലിയിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ് ഞാനും എന്റെ കുഞ്ഞും ജീവിക്കുന്നത്. അമ്മയോട് ഇതുവരെ ഒരു രൂപപോലും വാങ്ങിയിട്ടില്ല.

അമ്മയെ മുൻനിർത്തി സിനിമ പിടിക്കുന്നത് അവർക്ക് എന്തെങ്കിലും സാമ്പത്തിക ലാഭത്തിന് വേണ്ടി ആയിരിക്കും. അല്ലെങ്കിൽ അമ്മ മനപ്പൂർവം എന്നെ നാണം കെടുത്തുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. സാധാരണ സ്ത്രീയായി പാവപ്പെട്ട രീതിയിൽ ജീവിച്ച ആളാണ് അമ്മ. മകൾ മരിച്ച് മൂന്നുവർഷം തികയാൻ പോകുന്നേയുള്ളൂ. ഇതിനകം തന്നെ അമ്മ ഈ കാണിച്ചുകൂട്ടുന്നതൊന്നും ശരിയല്ല. സർക്കാർ പണിതുതന്ന ഈ വീട്ടിൽ സ്വസ്ഥമായി ജീവിച്ചാൽ പോരേ- ദീപ ചോദിക്കുന്നു.

ഇപ്പോൾ എല്ലായ്‌പോഴും അസുഖമാണെന്നും പനിയും ഷുഗറുമൊക്കെ ആണെന്നുമെല്ലാം ആണ് ജിഷയുടെ മാതാവ് രാജേശ്വരി കഴിഞ്ഞദിവസം പറഞ്ഞത്. ചികിത്സിക്കാൻ പൈസയ്ക്ക് വേണ്ടിയാണ് സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചതെന്നും പണമെല്ലാം തീർന്നുവെന്നും ആയിരുന്നു രാജേശ്വരി കഴിഞ്ഞദിവസം പ്രതികരിച്ചത്. ഇന്നലെയാണ് താൻ സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ച കാര്യം ഇവർ അടുപ്പക്കാരുമായി പങ്കിട്ടത്.

നാട്ടുകാർ നൽകിയ പണം പലവഴിക്ക് ചെലവായി എന്നായിരുന്നു രാജേശ്വരി പറഞ്ഞത്. വീട്ടിൽ പൈപ്പ് വെള്ളമായിരുന്നു കിട്ടിയിരുന്നത്. അതും ചോരക്കളറിൽ. അതുകൊണ്ട് ഒരു കിണർകുഴിച്ചു. അതിൽ വെള്ളം കിട്ടിയില്ല. രണ്ടാമത് ഒരു കിണർകൂടി കൂഴിച്ചു. ഇപ്പോൾ ഈ കിണറ്റിലെ വെള്ളമാണ് ഉപയോഗയിക്കുന്നത്. ഇതിന് ഒരു കൊച്ചിനെ കെട്ടിച്ചുവിടാനുള്ള പണം അവർ വാങ്ങി. വീട്ടിൽ വളർത്തിയിരുന്ന മുയലുകളെയും പ്രാവുകളെയും ആരോ വിഷം വച്ച് കൊന്നു. ഇതിന് ശേഷം കൊച്ചിനെ കൊന്നപോലെ എന്നേയും കൊല്ലാൻ ആരൊക്കെയോ ശ്രമിക്കുന്നുണ്ടെന്ന് സംശയമായി.

അതുകൊണ്ട് വീടിന് ചുറ്റും കാമറ സ്ഥാപിച്ചു. ജിഷയുടെ വലിയ ആഗ്രഹമായിരുന്നു ചെറിയൊരു ജിമിക്കി കമ്മൽ വാങ്ങിക്കണമെന്ന്. അതുകൊണ്ട് പൈസ്സ ഉണ്ടായപ്പോൾ ഞാനത് വാങ്ങി. ദീപമോൾക്കും കൊച്ചിനും എനിക്കും കുറച്ച് സ്വർണം വാങ്ങി. പണം ആവശ്യമുള്ള കാര്യങ്ങൾക്ക് മാത്രമേ ചെലവാക്കാവു എന്ന് സാറന്മാർ പറഞ്ഞിരുന്നു. അതുകൊണ്ടാണ് ഇതൊക്കെ വാങ്ങിയത്. രാജമാണിക്യം സാർ എസ് ബി ഐ യിൽ നിക്ഷേപിച്ച ,നാട്ടുകാർ നൽകിയ പണത്തിൽ നിന്നാണ് ഇതൊക്കെ ചെയ്തത്. ആശുപത്രിയിൽ കിടന്നപ്പോഴും ഒരുപാട് കാശ് ചെലവായി. കുറച്ചു പണം കൂടി പണം കൂടി വേണമെന്ന് പറഞ്ഞപ്പോൾ ബാങ്കിലെ മേഡം പറഞ്ഞു പണംമൊക്കെ തീരാറായി എന്ന്. ഇതിലെന്തോ തിരിമറയുണ്ടെന്നാണ് എനിക്ക് തോന്നത്. - ഇതായിരുന്നു രാജേശ്വരിയുടെ പ്രതികരണം.

ആക്കൗണ്ടിൽ നിന്നും 25,00,000 രൂപ ( ഇരുപത്തിയഞ്ച് ലക്ഷം രൂപ )തിരിമറി നടന്നെന്നും പറഞ്ഞ് ഞാൻ കാറിൽ പഴനിയക്ക് പോകുമ്പോൾ മൂവാറ്റുപുഴ ഭാഗത്ത് വച്ച് പൊലീസുകാർ തടഞ്ഞു നിർത്തി ചോദിച്ചു.എനിക്കൊന്നുമറിയില്ലെന്നും പറഞ്ഞു. ഉമ്മൻ ചാണ്ടി സാർ മുഖ്യ മന്ത്രിയായിരുന്നപ്പോൾ കോൺഗ്രസ്സുകാർ കൊണ്ടുതന്ന 15 ലക്ഷം 10 വർഷം കഴിഞ്ഞിട്ടേ കിട്ടു എന്നാണ് അർബൻ ബാങ്കുകാർ പറയുന്നേ.അതീന്ന കുറച്ച് കാശെങ്കിലും തരാമോന്ന് എൽദോസ്സ് കുന്നപ്പിള്ളി എം എൽ എയെ കണ്ട് ചോദിച്ചു.അപേക്ഷ എഴുതി താട്ടേ നോക്കാമെന്ന പറഞ്ഞു. എഴുതിക്കൊടുക്കുകയും ചെയ്തു.- രാജേശ്വരി മറുനാടനോട് പറഞ്ഞത് ഇങ്ങനെയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP