Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഗോദായിൽ പോരിനിറങ്ങുന്നില്ലെന്നറിയിച്ച് യുപിയുടെ മുൻ നായിക; ബിഎസ്‌പി-എസ്‌പി സഖ്യ സ്ഥാനാർത്ഥികൾക്ക് വേണ്ടി യുപിയിലാകെ പ്രചരണത്തിന് ഇറങ്ങുമെന്നും ബിഎസ്‌പി അധ്യക്ഷ മായാവതി; തന്റെ തീരുമാനം പാർട്ടിക്ക് മനസിലാകുമെന്നും ആഗ്രഹം തോന്നിയാൽ ഭാവിയിൽ മത്സരിക്കുമെന്നും നേതാവ്

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഗോദായിൽ പോരിനിറങ്ങുന്നില്ലെന്നറിയിച്ച് യുപിയുടെ മുൻ നായിക; ബിഎസ്‌പി-എസ്‌പി സഖ്യ സ്ഥാനാർത്ഥികൾക്ക് വേണ്ടി യുപിയിലാകെ പ്രചരണത്തിന് ഇറങ്ങുമെന്നും ബിഎസ്‌പി അധ്യക്ഷ മായാവതി; തന്റെ തീരുമാനം പാർട്ടിക്ക് മനസിലാകുമെന്നും ആഗ്രഹം തോന്നിയാൽ ഭാവിയിൽ മത്സരിക്കുമെന്നും നേതാവ്

മറുനാടൻ ഡെസ്‌ക്‌

ലഖ്‌നോ: രാജ്യത്താകെ തിരഞ്ഞെടുപ്പ് ചൂട് ശക്തമായിരിക്കവേ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നറിയിച്ച് ബിഎസ്‌പി അധ്യക്ഷ മായാവതി. താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും തന്റെ തീരുമാനം പാർട്ടിക്ക് മനസിലാകുമെന്നുമാണ് നേതാവ് അറിയിച്ചത്. ബിഎസ്‌പി-എസ്‌പി സഖ്യ സ്ഥാനാർത്ഥികൾക്ക് വേണ്ടി താൻ ഉത്തർപ്രദേശിൽ പ്രചാരണത്തിന് ഇറങ്ങുമെന്നും മായാവതി അറിയിച്ചു. തനിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് താൽപര്യം തോന്നിയാൽ പിന്നീട് മത്സരിക്കുമെന്നും മായാവതി കൂട്ടിച്ചേർത്തു.

തന്റെ തീരുമാനം പാർട്ടി അംഗീകരിക്കുമെന്ന ആത്മവിശ്വാസമുണ്ട്. ഭാവിയിൽ മത്സരിക്കണമെന്ന് തോന്നിയാൽ ഒരു സീറ്റ് കണ്ടെത്താൻ സാധിക്കുമെന്നുമാണ് മായാവതി പ്രത്യാശ പ്രകടിപ്പിച്ചത്. ഉത്തർപ്രദേശിൽ ബിജെപിയെ നേരിടാൻ ബിഎസ്‌പിയും സമാജ്വാദി പാർട്ടിയും ഇത്തവണ സഖ്യമായാണ് മത്സരിക്കുന്നത്. സഖ്യത്തിന് പരമാവധി സീറ്റുകളിൽ വിജയം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മായവതിയും അഖിലേഷ് യാദവും നേരത്തെ വ്യക്തമാക്കിയിരുന്നു.

2014 ലെ തിരഞ്ഞെടുപ്പിൽ ബിഎസ്‌പിക്ക് ഉത്തർപ്രദേശിലെ ഒരുസീറ്റിൽ പോലും വിജയിക്കാൻ സാധിച്ചിരുന്നില്ല. 20 ശതമാനം വോട്ട് മാത്രമാണ് പാർട്ടിക്ക് നേടാനായത്. മിക്ക സീറ്റുകളിലും പാർട്ടിയുടെ സ്ഥാനാർത്ഥികൾ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് പോകുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിലാണ് ഇത്തവണ സമാജ്വാദി പാർട്ടിയുമായി സഖ്യമുണ്ടാക്കി മത്സരിക്കാൻ തീരുമാനിച്ചത്. എന്നാൽ സഖ്യത്തിൽ അർഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന് കാട്ടി കോൺഗ്രസ് വിട്ടുനിൽക്കുന്നത് പ്രതിപക്ഷ വോട്ടുകൾ ഭിന്നിക്കാൻ ഇടയാക്കുമെന്നാണ് കരുതപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP