Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഞ്ചിടങ്ങളിൽ കോൺഗ്രസ്-ബിജെപി അവിശുദ്ധ കൂട്ടുകെട്ട്; കെ മുരളീധരനെ വടകരയിൽ സ്ഥാനാർത്ഥിയാക്കിയത് ആർഎസ്എസ് ധാരണ പ്രകാരം; വടകര കൂടാതെ കൊല്ലം, കണ്ണൂർ, എറണാകുളം, കോഴിക്കോട് മണ്ഡലങ്ങളിൽ ബിജെപി നിർത്തുക ദുർബല സ്ഥാനാർത്ഥികളെ; മണ്ഡലങ്ങൾ എണ്ണിപ്പറഞ്ഞ് ആരോപണവുമായി കോടിയേരി ബാലകൃഷ്ണൻ; വടകരയിൽ ആർഎസ്എസ് വോട്ട് വേണ്ടെന്ന് പറഞ്ഞ് കെ മുരളീധരൻ; പറയാൻ ഭരണനേട്ടം ഇല്ലാത്തതിനാൽ പഴകി തുരുമ്പിച്ച ആരോപണം എൽഡിഎഫ് പുറത്തെടുക്കുന്നെന്ന് യുഡിഎഫ് സ്ഥാനാർത്ഥി

അഞ്ചിടങ്ങളിൽ കോൺഗ്രസ്-ബിജെപി അവിശുദ്ധ കൂട്ടുകെട്ട്; കെ മുരളീധരനെ വടകരയിൽ സ്ഥാനാർത്ഥിയാക്കിയത് ആർഎസ്എസ് ധാരണ പ്രകാരം; വടകര കൂടാതെ കൊല്ലം, കണ്ണൂർ, എറണാകുളം, കോഴിക്കോട് മണ്ഡലങ്ങളിൽ ബിജെപി നിർത്തുക ദുർബല സ്ഥാനാർത്ഥികളെ; മണ്ഡലങ്ങൾ എണ്ണിപ്പറഞ്ഞ് ആരോപണവുമായി കോടിയേരി ബാലകൃഷ്ണൻ; വടകരയിൽ ആർഎസ്എസ് വോട്ട് വേണ്ടെന്ന് പറഞ്ഞ് കെ മുരളീധരൻ; പറയാൻ ഭരണനേട്ടം ഇല്ലാത്തതിനാൽ പഴകി തുരുമ്പിച്ച ആരോപണം എൽഡിഎഫ് പുറത്തെടുക്കുന്നെന്ന് യുഡിഎഫ് സ്ഥാനാർത്ഥി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വടകരയിലെ സ്ഥാനാർത്ഥി നിർണയത്തോടെ യുഡിഎഫ് വലിയ ആത്മവിശ്വാസത്തിലാണ്. തുടത്തിൽ തന്നെ സ്ഥാനാർത്ഥികളെ നിശ്ചിയിച്ച പ്രചരണം തുടങ്ങിയ ഇടതു മുന്നണിക്ക് ആശങ്കപപെടാനും ഏറെയാണ്. ഇതോടെ യുഡിഎഫിനെതിരെ ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി. സംസ്ഥാനത്ത് കോൺഗ്രസും ബിജെപിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്നാണ് കോടിയേരിയുടെ ആരോപണം. വടകരയിൽ കെ മുരളീധരനെ പിന്തുണയ്ക്കാനാണ് ആർഎസ്എസിന്റെ തീരുമാനം. ദുർബല സ്ഥാനാർത്ഥിയെ നിർത്താൻ ആർഎസ്എസ് നിർദ്ദേശിച്ചു. പ്രത്യുപകാരമായി യുഡിഎഫ് ബിജെപിയെ സഹായിക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

യുഡിഎഫും എസ്ഡിപിഐയും മാത്രമല്ല, യുഡിഎഫും ആർഎസ്എസും തമ്മിലും അവിശുദ്ധ കൂട്ടുകെട്ടുണ്ട്. എൻഡിഎ വടകരയിൽ മുന്നോട്ടുവെയ്ക്കാൻ പോകുന്നത് ദുർബലനായ സ്ഥാനാർത്ഥിയെയായിരിക്കും. ബിജെപിയുടെ വോട്ടുകൾ മുരളീധരന് ലഭിക്കുന്നതിന് വേണ്ടിയാണ് അത്തരത്തിലൊരു തീരുമാനം. വടകരയെ കൂടാതെ നാല് മണ്ഡലങ്ങളിൽ കൂടി ദുർബല സ്ഥാനാർത്ഥികളെ നിർത്താൻ ആർഎസ്എസ് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മണ്ഡലങ്ങൾ എണ്ണിപ്പറഞ്ഞു കൊണ്ട് കോടിയേരി ആരോപിച്ചു.

കൊല്ലം, കണ്ണൂർ, എറണാകുളം, കോഴിക്കോട് മണ്ഡലങ്ങളിൽ ദുർബല സ്ഥാനാർത്ഥികളെ നിർത്താനാണ് നിർദ്ദേശം. പകരം തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാകുന്ന കുമ്മനം രാജശേഖരനെ പിന്തുണയ്ക്കണമെന്ന് യുഡിഎഫിനോട് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. അതിന്റെ ഭാഗമായാണ് വട്ടിയൂർക്കാവ് എംഎൽഎ മുരളീധരനെ വടകരയിൽ സ്ഥാനാർത്ഥിയാക്കിയത്. ഇക്കാര്യം ജനങ്ങൾ മനസിലാക്കണം. കോൺഗ്രസ് നേമത്ത് സഹായിച്ചതുകൊണ്ടാണ് ബിജെപി സംസ്ഥാനത്ത് അക്കൗണ്ട് തുറന്നതെന്നും കോടിയേരി പറഞ്ഞു.

കോൺഗ്രസ്-ബിജെപി അവിശുദ്ധ കൂട്ടുകെട്ട് എൽഡിഎഫിനെ ബാധിക്കില്ല. മുൻപും ഇത്തരത്തിൽ കോലീബി സഖ്യം ഉണ്ടായിട്ടുണ്ട്. 1991 ലായിരുന്നു അത്. വടകരയിൽ ഇടത് മുന്നണി വരുന്നതിൽ ഭയമില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി തരംഗമുണ്ടാകുമെന്നും കോടിയേരി ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു. ഇടത് തരംഗം ഉറപ്പായതോടെയാണ് ഈ നീക്കമെന്നാണ് കോടിയേരി പറയുന്നത്. എറണാകുളത്ത് ടോം വടക്കനെയും വടകരയിൽ സജീവനെയും ആലപ്പുഴയിൽ കെ എസ് രാധാകൃഷ്ണനെയും നിർത്തുന്നതും ഇതിന് ഉദാഹരണമാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

അതേസമയം വടകരയിൽ എൽഡിഎഫിനെ എതിർക്കുന്നവരെല്ലാം ഒന്നിക്കാൻ സാധ്യതയുണ്ടെന്നും 91 ലെ കോലീബി സഖ്യം ആവർത്തിച്ചേക്കുമെന്നും പി ജയരാജൻ നേരത്തെ ആരോപിക്കുകയുണ്ടായി. എൽഡിഎഫ് അതെല്ലാം നേരിടുമെന്നും ജയരാജൻ കൂട്ടിച്ചേർത്തു. വടകരയിൽ മത്സരിക്കാൻ കോൺഗ്രസ് കെ മുരളീധരനെ തെരഞ്ഞെടുത്ത പശ്ചാത്തലത്തിലായിരുന്നു ജയരാജന്റെ പ്രതികരണം. യുഡിഎഫിനും എൻഡിഎയ്ക്കും ഒരു സ്ഥാനാർത്ഥി ഉണ്ടാവുക എന്നത് സ്വാഭാവികമാണ്. വടകരയിൽ എതിർ സ്ഥാനാർത്ഥി ആരെന്നതിന് പ്രസക്തിയില്ലെന്നും ജയരാജൻ പറഞ്ഞു.

വടകരയിൽ ആർഎസ്എസ് വോട്ട് വേണ്ടെന്ന് യുഡിഎഫ് സ്ഥാനാർത്ഥിയും കോൺഗ്രസ് നേതാവുമായ കെ മുരളീധരൻ. 'കോലീബീ ആരോപണം' തുരുമ്പിച്ച് പഴകിയതാണ്. എല്ലാ മതേതര വോട്ടും തനിക്ക് ലഭിക്കും പി ജയരാജനെ തോൽപിക്കാൻ കെ മുരളീധരൻ ബിജെപിയുമായി രഹസ്യധാരണയിലെത്തുമെന്ന് ഇടതുപക്ഷ അനുഭാവികൾ ആരോപണമുയർത്തിയിരുന്നു. നിലവിൽ വട്ടിയൂർകാവ് എംഎൽഎ ആയ മുരളീധരൻ വടകരയിൽ ബിജെപിയുടെ രഹസ്യ പിന്തുണയോടെ ജയിച്ചേക്കുമെന്നും പകരമായി വട്ടിയൂർകാവിൽ ബിജെപിക്ക് വോട്ട് മറിച്ചു നൽകുമെന്നുമായിരുന്നു ആരോപണം.

2014ലെ തെരഞ്ഞെടുപ്പിൽ വടകരയിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും സിപിഎം സ്ഥാനാർത്ഥി എ എൻ ഷംസീറും തമ്മിലായിരുന്നു പ്രധാനമത്സരം. 3,306 വോട്ടുകൾക്കാണ് മുല്ലപ്പള്ളി (416, 479) ഷംസീറിനെ (413, 173) തോൽപിച്ചത്. ബിജെപി സ്ഥാനാർത്ഥി വി കെ സജീവൻ 76,313 വോട്ടുകൾ നേടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP