Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ചൗകീദാർ ചോർ ഹെ' പ്രയോഗം കോൺഗ്രസിന് എതിരെ തന്നെ തിരിച്ചുവിട്ട് മോദി; കാവൽക്കാരെ അധിക്ഷേപിച്ച് നടക്കുന്ന പ്രചരണത്തിൽ എല്ലാ കാവൽക്കാരോടും ക്ഷമ ചോദിക്കുന്നുവെന്ന് പ്രധാനമന്ത്രി; രാജ്യത്ത് വിവിധ മേഖലയിൽ ഉള്ള കാവൽക്കാരുടെ ആത്മസമർപ്പണത്തെ കോൺഗ്രസ് അവഹേളിക്കുന്നുവെന്നും മോദി

'ചൗകീദാർ ചോർ ഹെ' പ്രയോഗം കോൺഗ്രസിന് എതിരെ തന്നെ തിരിച്ചുവിട്ട് മോദി; കാവൽക്കാരെ അധിക്ഷേപിച്ച് നടക്കുന്ന പ്രചരണത്തിൽ എല്ലാ കാവൽക്കാരോടും ക്ഷമ ചോദിക്കുന്നുവെന്ന് പ്രധാനമന്ത്രി; രാജ്യത്ത് വിവിധ മേഖലയിൽ ഉള്ള കാവൽക്കാരുടെ ആത്മസമർപ്പണത്തെ കോൺഗ്രസ് അവഹേളിക്കുന്നുവെന്നും മോദി

ന്യൂഡൽഹി: 'ചൗകീദാർ ചോർ ഹെ' എന്ന രാഹുലിന്റെ പ്രയോഗത്തെ കോൺഗ്രസിന് എതിരെ തന്നെ തിരിച്ചുവിടാൻ തന്ത്രം മെനഞ്ഞ് മോദിയും ബിജെപിയും. ഇതിന്റെ ഭാഗമായി ഇന്ന് രാജ്യത്തെ വിവിധ മേഖലകളിൽ പണിയെടുക്കുന്ന 25 ലക്ഷം സെക്യൂരിറ്റി ജീവനക്കാരുമായി മോദി വീഡിയോ കോൺഫറൻസിംഗിലൂടെ സംവദിച്ചു.

കാവൽക്കാരെ അധിക്ഷേപിച്ച് കൊണ്ടുള്ള പ്രചാരണങ്ങളിൽ രാജ്യത്തെ എല്ലാ കാവൽക്കാരോടും താൻ ക്ഷമ ചോദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കാവൽക്കാർ കള്ളന്മാരെന്ന് വിശേഷിപ്പിക്കപ്പെട്ടത് നിർഭാഗ്യകരമാണ്. രാജ്യത്ത് വിവിധ മേഖലകളിലായി ജോലിയെടുക്കുന്ന കാവൽക്കാരുടെ ആത്മസമർപ്പണത്തെ അവഹേളിക്കുന്നതാണ് 'കാവൽക്കാരൻ കള്ളനാണ്' എന്ന പ്രചാരണം. ചിലരുടെ സ്വാർത്ഥ താത്പര്യങ്ങൾക്കായി രാജ്യത്തിന്റെ കാവൽക്കാർ അധിക്ഷേപിക്കപ്പെട്ടതിന് താൻ മാപ്പ് പറയുന്നുവെന്നും പ്രധാനമന്ത്രി ഓഡിയോ കോൺഫറൻസിംഗിലൂടെ പറഞ്ഞു.

താൻ രാജ്യത്തിന്റെ കാവൽക്കാരൻ ആണെന്നും താനുള്ളപ്പോൾ രാജ്യം സുരക്ഷിതമാണെന്നും മോദി പറഞ്ഞിരുന്നു. ഇതിന് മറുപടിയെന്ന മട്ടിലാണ് 'കാവൽക്കാരൻ കള്ളനാണ്' എന്ന ആരോപണവുമായി റാഫേൽ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് രാഹുൽ രംഗത്തെത്തിയത്.

ഈ തിരഞ്ഞെടുപ്പിലും ഇത് വലിയ വിഷയമായി കോൺഗ്രസ് ഉയർത്തിക്കൊണ്ടുവരുന്നു. അതിനാൽ തന്നെ ഇതിനെ പ്രതിരോധിക്കേണ്ടത് വലിയ ആവശ്യമാണ് ബിജെപിക്ക്. ഇതിന് വേണ്ടി നേരത്തെ തന്നെ ബിജെപി ശ്രമം തുടങ്ങിയിരുന്നു. സെക്യൂരിറ്റി ജീവനക്കാർക്ക് എതിരെയാണ് കോൺഗ്രസിന്റെ പ്രചരണമെന്ന് വരുത്താനാണ് ബിജെപി ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇന്ന് മോദിയും രാജ്യത്തെ സെക്യൂരിറ്റി ജീവനക്കാരും തമ്മിലുള്ള ആശയവിനിമയത്തിനും ബിജെപി അവസരം ഒരുക്കിയത്.

ചൗകീദാർ ചോർ ഹെ (കാവൽക്കാരൻ കള്ളനാണ്) എന്ന മുദ്രവാക്യവുമായാണ് രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാൽ രാഹുൽ ഗാന്ധിയുടെ 'ചൗകീദാർ ചോർ ഹേ' മുദ്രാവാക്യത്തിന് മറുപടിയുമായി ബിജെപി 'ഹം ഭീ ചൗകീദാർ' ഹാഷ്ടാഗ് പ്രചാരണവും തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി തന്റെ ട്വിറ്റർ അക്കൗണ്ടിന്റെ പേര് 'ചൗകീദാർ നരേന്ദ്ര മോദി' എന്ന് മാറ്റിയിരുന്നു. പ്രധാനമന്ത്രിക്ക് പുറമെ ബിജെപി അധ്യക്ഷൻ അമിത് ഷായും, പിയൂഷ് ഗോയലടക്കമുള്ള കേന്ദ്രമന്ത്രിമാരും സീനിയർ ബിജെപി നേതാക്കളുമെല്ലാം സമാന രീതിയിൽ ട്വിറ്റർ അക്കൗണ്ടുകളിൽ പേരിന് മുമ്പ് ചൗകീദാർ എന്ന വാക്ക് ചേർത്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP