Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംഝോത എക്‌സപ്രസ് സ്‌ഫോടനക്കേസ് : നാലു പ്രതികളേയും വെറുതെ വിടാൻ ഉത്തരവിട്ട് പഞ്ച്കുള എൻഐഎ പ്രത്യേക കോടതി; ഗുജറാത്തിലേയും ജമ്മുവിലേയും വാരണാസിയിലേയും ക്ഷേത്രങ്ങളിൽ സ്‌ഫോടനം നടന്നതിന്റെ പ്രതികാരമാണ് കൃത്യത്തിന് പിന്നിലെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും കോടതി

സംഝോത എക്‌സപ്രസ് സ്‌ഫോടനക്കേസ് : നാലു പ്രതികളേയും വെറുതെ വിടാൻ ഉത്തരവിട്ട് പഞ്ച്കുള എൻഐഎ പ്രത്യേക കോടതി; ഗുജറാത്തിലേയും ജമ്മുവിലേയും വാരണാസിയിലേയും ക്ഷേത്രങ്ങളിൽ സ്‌ഫോടനം നടന്നതിന്റെ പ്രതികാരമാണ് കൃത്യത്തിന് പിന്നിലെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും കോടതി

മറുനാടൻ ഡെസ്‌ക്‌

പഞ്ച്കുള: രാജ്യത്തെ ഞെട്ടിച്ച സംഝോത എക്‌സപ്രസ് സ്‌ഫോടന കേസിലെ പ്രതികളെ വെറുതെ വിടാൻ ഉത്തരവിട്ട് പഞ്ച്കുളയിലെ എൻഐഎ പ്രത്യേക കോടതി. കേസിലെ നാലു പ്രതികളായ സ്വാമി അസീമാനന്ദ, ലോകേഷ് ശർമ്മ, കമൽ ചൗഹാൻ, രജീന്ദർ ചൗധരി എന്നിവരെയാണ് വെറുതെ വിട്ടത്. ഗുജറാത്തിലെ അക്ഷർധാം, ജമ്മുവിലെ രഘുനാഥ് മന്ദിർ, വാരണാസിയിലെ സങ്കേത് മോച്ചൻ മന്ദിർ തുടങ്ങിയ ക്ഷേത്രങ്ങളിൽ നടന്ന സ്‌ഫോടനങ്ങൾ പ്രതികാരമെന്നവണ്ണം സംഝോത എകസ്പ്രസിൽ ഇവർ സ്‌ഫോടനം നടത്തിയെന്നാണ് എൻ.ഐ.എ കുറ്റപത്രത്തിൽ വിശദീകരിക്കുന്നത്.

എന്നാൽ ഇത് തെളിയിക്കാൻ പ്രേസിക്യൂഷന് സാധിച്ചിട്ടില്ലെന്നാണ് കോടതി ചൂണ്ടക്കാട്ടിയത്. സ്വാമി അസീമാനന്ദ സ്‌ഫോടനം നടത്താൻ സഹായിച്ചുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഇവർ നാലു പേർക്കെതിരെയും കൊലപാതകം, ക്രിമിനൽ ഗൂഢാലോചന, ആയുധ നിയമം, റെയിൽവേ നിയമം എന്നീ വകുപ്പുകൾ ഉപയോഗിച്ചാണ് കേസെടുത്തിരുന്നത്. 2010ലാണ് എൻ.ഐ.എ കേസിന്റെ അന്വേഷണം ഏറ്റെടുക്കുന്നത്. 2007 ഫെബ്രുവരി 18ന് ഹരിയാനക്ക് സമീപത്തെ പാനിപത്ത് സ്‌റ്റേഷനിൽ സംഝോത എകസ്പ്രസിലെ രണ്ട് കോച്ചുകളിലാണ് സ്‌ഫോടനം നടന്നത്.

അമൃത്‌സറിലെ അറ്റാരി റെയിൽവേ സ്‌റ്റേഷനിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. രണ്ട് കോച്ചുകളിൽ സ്‌ഫോടനത്തിൽ 68 പേരാണ് മരിച്ചത്. മരിച്ചവരിൽ ഭൂരിപക്ഷവും പാക്കിസ്ഥാൻ പൗരന്മാരായിരുന്നു. ഡൽഹിയിൽ നിന്ന് ലാഹോറിലേക്ക് സർവീസ് നടത്തുന്ന സൗഹൃദ തീവണ്ടിയാണ് സംഝോത എകസ്പ്രസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP