Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എല്ലാവർക്കും പത്രക്കാരെ വേണം..അവർക്ക് വേണ്ടി നമ്മൾ എന്താണ് ചെയ്യുന്നത്? ജയിച്ചാൽ പത്രക്കാർക്ക് വേണ്ടി പല കാര്യങ്ങളും ഞാൻ ചെയ്യും; ഭർത്താവും ഭാര്യയും ഒരേ പാർട്ടിയിലാകണമെന്നുണ്ടോ? ഞാൻ മത്സരിക്കുന്നതുകൊണ്ട് ഭർത്താവിന് ഒരുബുദ്ധിമുട്ടുമുണ്ടാവുകയില്ല; മുസ്ലിം ലീഗ് ഭാരവാഹിയുടെ ഭാര്യയെങ്കിലും കോഴിക്കോട്ട് സ്വതന്ത്രസ്ഥാനാർത്ഥിയായി മാറ്റുരയ്ക്കുന്ന നുസ്രത്ത് ജഹാൻ പറയുന്നു എനിക്കും അത്ഭുതങ്ങൾ കാട്ടാനാവും

എല്ലാവർക്കും പത്രക്കാരെ വേണം..അവർക്ക് വേണ്ടി നമ്മൾ എന്താണ് ചെയ്യുന്നത്? ജയിച്ചാൽ പത്രക്കാർക്ക് വേണ്ടി പല കാര്യങ്ങളും ഞാൻ ചെയ്യും; ഭർത്താവും ഭാര്യയും ഒരേ പാർട്ടിയിലാകണമെന്നുണ്ടോ? ഞാൻ മത്സരിക്കുന്നതുകൊണ്ട് ഭർത്താവിന് ഒരുബുദ്ധിമുട്ടുമുണ്ടാവുകയില്ല; മുസ്ലിം ലീഗ് ഭാരവാഹിയുടെ ഭാര്യയെങ്കിലും കോഴിക്കോട്ട് സ്വതന്ത്രസ്ഥാനാർത്ഥിയായി മാറ്റുരയ്ക്കുന്ന നുസ്രത്ത് ജഹാൻ പറയുന്നു എനിക്കും അത്ഭുതങ്ങൾ കാട്ടാനാവും

കെ വി നിരഞ്ജൻ

കോഴിക്കോട്: തെരഞ്ഞെടുപ്പ് അടുത്താൽ മാധ്യമ പ്രവർത്തകർക്ക് പിടിപ്പത് പണിയാണ്. ചുട്ടുപൊള്ളുന്ന വെയിൽ വകവെയ്ക്കാതെ സ്ഥാനാർത്ഥിക്കൊപ്പം ഓടണം. സ്ഥാനാർത്ഥി പര്യടനം, മീറ്റ് ദ പ്രസ്, പത്ര സമ്മേളനങ്ങൾ തുടങ്ങി സ്ഥാനാർത്ഥിയേക്കാൾ വലിയ തിരക്കാവും പലർക്കും. എന്നാൽ എല്ലാവർക്കും വാഗ്ദാനങ്ങളെങ്കിലും വാരിക്കോരി കൊടുക്കുന്ന പാർട്ടികളും സ്ഥാനാർത്ഥികളും മാധ്യമ പ്രവർത്തകരുടെ സ്ഥിതി ആലോചിക്കാറില്ല. പത്രസ്ഥാപനങ്ങൾ പലതും അടച്ചു പൂട്ടപ്പെട്ടു കഴിഞ്ഞു. പലയിടത്തും മാസങ്ങളായി ശമ്പളം പോലും ലഭിക്കുന്നില്ല. ഇതൊന്നും ഒരു സ്ഥാനാർത്ഥിയും ഇത്രയും കാലം ശ്രദ്ധിച്ചിരുന്നില്ല. എന്നാലിതാ കോഴിക്കോട്ട് ഒരു വനിതാ സ്ഥാനാർത്ഥി മാധ്യമ പ്രവർത്തകരുടെ പ്രശ്‌നങ്ങൾ കാണുന്നു.

' കോഴിക്കോട് പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി നുസ്രത്ത് ജഹാനാണ് പത്രക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ അവർക്കൊപ്പം ഉണ്ടാവുമെന്ന് പ്രഖ്യാപിക്കുന്നത്. എല്ലാവർക്കും പത്രക്കാരെ വേണം. പക്ഷേ അവർക്കു വേണ്ടി നമ്മൾ എന്താണ് ചെയ്യുന്നതെന്ന് നുസ്രത്ത് ജഹാൻ ചോദിക്കുന്നു. പത്രമുതലാളിമാരും സർക്കാരും യാതൊരു ആനുകുല്യവും അവർക്ക് കൊടുക്കുന്നില്ല. എല്ലാവരുടെയും ചീത്ത വിളിയും പരാതികളും പരിഭവങ്ങളും കേട്ട് അവർ ജോലി ചെയ്യുന്നു. അവരുടെ ശബ്ദത്തിന് ശക്തി കൂടണമെങ്കിൽ അവർക്ക് ആനുകൂല്യങ്ങൾ നൽകണമെന്നും നുസ്രത്ത് ജഹാൻ പറയുന്നു. തമിഴ്‌നാട്ടിൽ ട്രെയിനിലും ബസിലുമെല്ലാം പത്രക്കാർക്ക് യാത്ര സൗജന്യമാണ്. നാലു സെന്റ് സ്ഥലവും വീടും വരെ കൊടുക്കുന്നു'. ജയിച്ചാൽ പത്രക്കാർക്ക് വേണ്ടി പല കാര്യങ്ങളും താൻ ചെയ്യുമെന്നും നുസ്രത്ത് ജഹാൻ പറയുന്നു.

മലബാർ ഡെവലപ്‌മെന്റ് ഫോറം ഉപാധ്യക്ഷ കൂടിയാണ് നുസ്രത്ത്. എന്നാൽ ഇവരുടെ സ്ഥാനാർത്ഥിത്വത്തോട് സംഘടനയ്ക്ക് താത്പര്യം ഇല്ല. ഇറാൻ പശ്ചാത്തലമായുള്ള ദി റിട്ടൺ, മരങ്ങൾ പാടുന്ന കുന്ന് എന്നീ സിനിമകൾ ചേർന്ന കഥയുള്ളൊരു പെണ്ണ് എന്ന സിനിമയിലെ നായികയും ആയിരുന്നു ഇവർ. എല്ലാ സ്ഥാനാർത്ഥികളേയും പോലെ എം ടി.വാസുദേവൻ നായരിൽ നിന്ന് അനുഗ്രഹവും വാങ്ങിയാണ് നുസ്രത്തും പര്യടനം ആരംഭിച്ചത്. എം ടി യുടെ അനുഗ്രഹാശിസ്സുകളോടെ സ്വതന്ത്ര സ്ഥാനാർത്ഥി നുസ്രത്ത് ജഹാൻ കോഴിക്കോട് മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ചു. നുസ്രത്ത് ജഹാനും ശൈഖ് ഷാഹിദും ബാബു അബ്ദുൽ ഗഫൂർ എന്നിവർ എംടിയുടെ അനുഗ്രഹങ്ങൾ ഏറ്റു വാങ്ങിയാണ് മണ്ഡലത്തിൽ പ്രചരണം തുടങ്ങിയത്.

സാധാരണക്കാരാണ് ലോകസഭയിലെക്ക് മത്സരിക്കൻ പ്രേരണനൽകിയത്. സാധാരണക്കാരുടെ ഏതു പ്രശ്‌നത്തിനു മുമ്പിലും താനുണ്ടാവും എന്ന് പറയുന്ന ഇവർ കോഴിക്കോടിന്റെ എല്ലാ ഭാഗത്തും തനിക്ക് ആഴത്തിൽ വേരോട്ടമുണ്ടെന്നും വ്യക്തമാക്കുന്നു. എത്രയോ സ്വതന്ത്ര സ്ഥാനാർത്ഥികൾ ലോക്‌സഭയിൽ എത്തിയിട്ടുണ്ടെന്നും തനിക്കും അദ്ഭുതങ്ങൾ കാട്ടാനാവുമെന്നും ഇവർ പറയുന്നു. സാധാരണക്കാരുടെ ശബ്ദം ലോകസഭയിലെത്തിക്കാൻ വോട്ടു ചെയ്യു എന്നാണ് അവരുടെ അഭ്യർത്ഥന.

മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിലെ സെക്രട്ടറിയുടെ ഭാര്യയാണ് നുസ്രത് ജഹാൻ. ചിഹ്നം കി്ട്ടും മുമ്പേ തന്നെ അവർ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ചില പ്രവാസി സംഘടനകളുടെ പിന്തുണയോടെയാണ് മത്സരിക്കുന്നത്. രാഷ്ട്രീയ പാർട്ടികൾ വികസനത്തോടെ മുഖം തിരിക്കുകയാണെന്നാണ് ഇവരുടെ ആരോപണം. പ്രവാസികൾ, സ്ത്രീകൾ, കുട്ടികൾ എന്നിവരുടെ ക്ഷേമമാണ് ലക്ഷ്യം. ലീഗ് കോഴിക്കോട് നോർത്ത് നിയോജക മണ്ഡലം ജന.സെക്രട്ടറി കൂടിയാണ് ഭർത്താവ് ഹംസ. എന്നാൽ, തനിക്ക് രാഷ്ട്രീയമില്ല, വികസനമാണ് തന്റെ രാഷ്ട്രീയമെന്ന് അവർ പറയുന്നു. ഭർത്താവിനൊരു ബുദ്ധിമുട്ടുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുമില്ല, ഉണ്ടാവുകയുമില്ല. കാരണം ഒരു രാഷ്ട്രീയ പാർട്ടിയുടെ ബൈലോയിലും ഭർത്താവും ഭാര്യയും ഒരേ പാർട്ടിയാകണമെന്നുണ്ടോ? അതിൽ ഞാൻ ശക്തമായി ഉറച്ചുനിൽക്കുന്നു. അതിൽ ഇനി എന്തുവന്നാലും മാറ്റമില്ല. 20 ഓളം സന്നദ്ധ സംഘടനകളുടെ സാരഥിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP