Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ജനാധിപത്യ ഇന്ത്യ എന്നത് അൻപത്തിയാറ് ഇഞ്ചിന്റെ വീതിയിൽ നിൽക്കുന്ന പരസ്യപ്പലകയല്ല; ഇന്ത്യ ഇന്ന് നേരിടുന്നത് ജനാധിപത്യത്തെ ദുർബലമാക്കാനും തങ്ങളുടെ രാജ്യമുണ്ടാക്കാനും ജനാധിപത്യത്തെ തന്നെ കൂട്ട് പിടിച്ച ആർഎസ്എസിനെയാണ്'; കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ജനാധിപത്യവാദിയായ ഒരാളില്ലെന്നും ഓർമ്മിച്ചിപ്പ് ശാരദക്കുട്ടിയുടെ പോസ്റ്റിന് മറുപടിയുമായി എഴുത്തുകാരൻ കരുൺ ഇളംപുലവിൽ

'ജനാധിപത്യ ഇന്ത്യ എന്നത് അൻപത്തിയാറ് ഇഞ്ചിന്റെ വീതിയിൽ നിൽക്കുന്ന പരസ്യപ്പലകയല്ല; ഇന്ത്യ ഇന്ന് നേരിടുന്നത് ജനാധിപത്യത്തെ ദുർബലമാക്കാനും തങ്ങളുടെ രാജ്യമുണ്ടാക്കാനും ജനാധിപത്യത്തെ തന്നെ കൂട്ട് പിടിച്ച ആർഎസ്എസിനെയാണ്'; കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ജനാധിപത്യവാദിയായ ഒരാളില്ലെന്നും ഓർമ്മിച്ചിപ്പ് ശാരദക്കുട്ടിയുടെ പോസ്റ്റിന് മറുപടിയുമായി എഴുത്തുകാരൻ കരുൺ ഇളംപുലവിൽ

മറുനാടൻ ഡെസ്‌ക്‌

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കവേ സമൂഹ മാധ്യമത്തിലടക്കം നിറയുന്നത് സ്ഥാനാർത്ഥികളെ പറ്റിയുള്ള അഭിപ്രായവും പാർട്ടികൾ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി നടത്തുന്ന ഓട്ടപ്പാച്ചിലുമാണ്. വടകരടയക്കമുള്ള മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് പോര് മുറുകിയിരിക്കവേ സാംസ്‌കാരിക നായകർ അടക്കമുള്ളവർ അഭിപ്രായവുമായ രംഗത്തെത്തി. ഈ അവസരത്തിലാണ് അഭിപ്രായം തുറന്ന് പറഞ്ഞ് എഴുത്തുകാരൻ കരുൺ ഇളംപുലവിൽ രംഗത്തെത്തിയത്.

ജനാധിപത്യ ഇന്ത്യ എന്നത് അൻപത്തിയാറ് ഇഞ്ചിന്റെ വീതിയിൽ നിൽക്കുന്ന പരസ്യപ്പലകയല്ല; ഇന്ത്യ ഇന്ന് നേരിടുന്നത് ജനാധിപത്യത്തെ ദുർബലമാക്കാനും തങ്ങളുടെ രാജ്യമുണ്ടാക്കാനും ജനാധിപത്യത്തെ തന്നെ കൂട്ട് പിടിച്ച ആർഎസ്എസിനെയാണെന്നും കരുൺ ഇളം പുലവിൽ തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ പറയുന്നു. എഴുത്തുകാരി ശാരദക്കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന് മറുപടിയെന്നവണ്ണമാണ് കരുൺ കുറിപ്പെഴുതിയത്.

കരുൺ ഇളംപുലവിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മുരളീധരനുവേണ്ടി വോട്ടു ചോദിക്കാൻ രമ പോകുമ്പോൾ ശാരദക്കുട്ടി പിറകിൽ നിന്ന് വിളിച്ചു ചോദിക്കും രാജനെ കൊന്ന നേതാവിനെ ഓർമ്മയില്ലേ ഇയാൾ അയാളുടെ മകനല്ലേ എന്ന്. അതായത്, കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തിലെ മുഖ്യസംഘാടകരായ, അതിൽ കുറ്റവിചാരണ നേരിടുന്ന, ഒരു പിടി പാർട്ടി നേതാക്കളിൽ ഒരാളാണ് തന്റെ സ്ഥാനാർത്ഥി എന്ന് ശാരദക്കുട്ടി മറച്ചു വെയ്ക്കും, ടി പി ചന്ദ്രശേഖരൻ മരിച്ചത് രാജന്റെ കൂടെ കക്കയം കേമ്പിലായിരുന്നു എന്ന വിധത്തിൽ സ്വന്തം ഓർമ്മയെ തലയുടെ പിന്നിലേക്ക് എറിയും.

സാഹിത്യം ഒരു സാഹിത്യമെഴുത്തുകാരനും/സാഹിത്യമെഴുത്തുകാരിക്കും അവരുടെ മാറിനു കവചമായി വിശേഷിച്ച് ഒരു ഇരുമ്പു ചട്ടയും വെയ്ക്കുന്നില്ല. ശാരദക്കുട്ടിക്ക് സമകാലീന രാഷ്ട്രീയം പിണറായി വിജയന്റെ കാൽച്ചോട്ടിൽ ഇരിക്കുന്ന ഒരു വിശുദ്ധതളികപോലെയാണ്, കാണിക്ക ഇടാനും പറ്റിയ കാണിക്ക എടുത്ത് കണ്ണിൽ വെയ്ക്കാനും. ആ ഊഴം ഇനിയും ഉണ്ടാകും, പക്ഷെ ഇന്ത്യ ഇന്ന് നേരിടുന്നത് ജനാധിപത്യത്തെ ദുർബലമാക്കാനും തങ്ങളുടെ രാജ്യം ഉണ്ടാക്കാനും ജനാധിപത്യത്തെത്തന്നെ കൂട്ട് പിടിച്ച ആർഎസ്എസിനെയാണ്. അവരെ അധികാരത്തിൽ നിന്നും അകറ്റി നിർത്തുക എന്നാണ് കോൺഗ്രസ്സും സിപിഎമ്മും കേരളത്തിൽ ആഗ്രഹിക്കുന്നത് എങ്കിൽ തങ്ങളുടെ പാർട്ടിയിലെ ജനാധിപത്യവാദികളായ രാഷ്ട്രീയ പ്രവർത്തകരെ ബിജെപിക്കും ആർഎസ്എസിനും എതിരെ നിർത്തുമായിരുന്നു, വടകരയിൽ മുരളിയെ നേരിടാൻ ജനാധിപത്യവാദിയായ ഒരാളെ കണ്ടുപിടിക്കുമായിരുന്നു, ആ പാർട്ടിയിൽ അങ്ങനെയുള്ളവർ ഇല്ല എന്നത് ആ പാർട്ടിയുടെ മാത്രമല്ല കേരളത്തിന്റെയും രാഷ്ട്രീയ പ്രതിസന്ധിയാണ്. കാരണം, ഒരു നല്ലകാലം മുഴുവൻ നമ്മുടെ വലതും ഇടതും നമ്മളും കമ്മ്യുണിസ്റ്റ് മനോഘടനയ്ക്ക് അകത്തായിരുന്നു ജനാധിപത്യത്തിന്റെ പ്രാക്ടീസ് പറഞ്ഞത്, ശാരദക്കുട്ടിയൊക്കെ ഇപ്പോഴും പറയുന്നപോലെ.

ഇന്ന് ഇന്ത്യയിൽ രാഷ്ട്രീയ പാർട്ടികളെക്കാൾ ജനാധിപത്യത്തെ തങ്ങളുടെ ജീവന്മരണ ആവശ്യമാക്കുന്നത് പൊതുസമൂഹമാണ്, ഒപ്പം അതിവേഗം രാഷ്ട്രീയവൽക്കരിക്കപ്പെടുന്ന ഒരു യുവത്വം ഇന്ന് ഇന്ത്യ മുഴുവനുമുണ്ട്, ലോകം മുഴുവനും ഉണ്ട്. അതുകൊണ്ടാണ്, അടുത്ത തിരഞ്ഞെടുപ്പിലും ആർഎസ്എസ് ജയിച്ചു വരുന്നുവെങ്കിൽ ഇനി ഒരു പൊതുതിരഞ്ഞെടുപ്പ് ഉണ്ടാവില്ല എന്ന് പറയുന്നതിനെ രാഷ്ട്രീയമായിത്തന്നെ എതിർക്കേണ്ടി വരുന്നത്. അത് പാർട്ടി നേതാക്കളുടെ വാദമാണ്. മറിച്ച്, ആർഎസ്എസിനെതിരെയുള്ള ജനാധിപത്യ ഇന്ത്യയുടെ പ്രതിരോധം കൂടുതൽ ശക്തിയാർജ്ജിക്കുകയെ ഉള്ളൂ. കാരണം ജനാധിപത്യ ഇന്ത്യ എന്നത് അൻപത്തി ആറു ഇന്ജിന്റെ വീതിയിൽ നിൽക്കുന്ന ഒരു പരസ്യപ്പലകയല്ല, ഇന്ത്യക്കാരുടെ ജീവിതമാണ്. അവരുടെ ആവശ്യമാണ്. അതിനാൽ, ആർ എസ് എസിനെ തോൽപ്പിക്കു മാം, ജനാധിപത്യത്തിൽ വിശ്വസിക്കാൻ ശീലിക്കു ഈ അവസരം അതിനാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP