Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രചാരണത്തിൽ ഇടതുമുന്നണിയുടെ സതീഷ് ചന്ദ്രൻ ബഹുദൂരം മുന്നിൽ; വോട്ടർമാരെ നേരിൽ കണ്ടു വോട്ട് തേടൽ; രാജ്‌മോഹൻ ഉണ്ണിത്താൻ കൂടി എത്തിയതോടെ കാസർകോട് ലോക്‌സഭാ മണ്ഡലം സജീവമാകുന്നു; ബിജെപി സ്ഥാനാർത്ഥി കൂടി വരുന്നതോടെ മത്സരം കടുക്കും

പ്രചാരണത്തിൽ ഇടതുമുന്നണിയുടെ സതീഷ് ചന്ദ്രൻ ബഹുദൂരം മുന്നിൽ; വോട്ടർമാരെ  നേരിൽ കണ്ടു വോട്ട് തേടൽ; രാജ്‌മോഹൻ ഉണ്ണിത്താൻ കൂടി എത്തിയതോടെ കാസർകോട് ലോക്‌സഭാ മണ്ഡലം സജീവമാകുന്നു; ബിജെപി സ്ഥാനാർത്ഥി കൂടി വരുന്നതോടെ മത്സരം കടുക്കും

മറുനാടൻ ഡെസ്‌ക്‌

കാസർകോട്: കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ തരംഗം സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് ഇടതുജനാധിപത്യമുന്നണി സ്ഥാനാർത്ഥി കെ.പി.സതീഷ് ചന്ദ്രൻ. സ്ഥാനാർത്ഥിയുടെ ആദ്യ ഘട്ട പ്രചാരണ പരിപാടികൾ സതീഷ് ചന്ദ്രൻ ആരംഭിച്ചു കഴിഞ്ഞു. കോളേജുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചാണ് പ്രചാരണം പുരോഗമിക്കുന്നത്. പ്രചാരണത്തിൽ ബഹുദൂരം മുന്നിൽ തന്നെയാണ് സതീഷ് ചന്ദ്രൻ. പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർഥിക്കുകയാണ് ചെയ്യുന്നത്. ശക്തമായ പ്രചാരണം തന്നെ സതീഷ് ചന്ദ്രൻ നടത്തുന്നുണ്ട്. കല്യാശേരി, പയ്യന്നൂർ നിയമസഭ മണ്ഡലങ്ങളിലും കാസർകോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലും പര്യടനം പൂർത്തിയാക്കിയിട്ടുണ്ട്. . യുഡിഎഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ കൂടി എത്തിയതോടെ മണ്ഡലത്തിൽ ഇപ്പോൾ പ്രചാരണച്ചൂടേറുകയാണ്.

1991 മുതൽ കാസർകോട് ലോക്‌സഭാ മണ്ഡലം സിപിഎമ്മിന് ഒപ്പമാണ്. സിപിഎമ്മിനായി ടി.ഗോവിന്ദൻ ഹാട്രിക് വിജയം നേടിയ ശേഷം കഴിഞ്ഞ രണ്ടു തവണ കാസർകോട് നിന്ന് വിജയം പി.കരുണാകരന് ഒപ്പമായിരുന്നു. ഹാട്രിക് വിജയത്തിന്റെ സാധ്യതകൾ പി.കരുണാകരന് മുന്നിൽ അവശേഷിക്കുമ്പോൾ തന്നെയാണ് കാസർകോട് സിപിഎം സതീഷ് ചന്ദ്രനെ അവതരിപ്പിക്കുന്നത്. സിപിഎമ്മിന്റെ ഉറച്ച മണ്ഡലങ്ങളിലൊന്നായി സ്ഥിതി ചെയ്യുമ്പോഴും എതിർ സ്ഥാനാർത്ഥി യുഡിഎഫിന്റെ രാജ്‌മോഹൻ ഉണ്ണിത്താന്റെ സാധ്യതകളും സിപിഎം വിശകലനം ചെയ്യുന്നുണ്ട്.

അതുകൊണ്ട് തന്നെ സിപിഎമ്മിന്റെ ഉറച്ച മണ്ഡലമായ കാസർകോട് ശക്തമായ പോരാട്ടത്തിനാണ് അരങ്ങൊരുങ്ങുന്നത്. ഒപ്പം ബിജെപി സ്ഥാനാർത്ഥി കൂടി എത്തുന്നതോടെ മത്സരം കുറച്ചു കൂടി കടുക്കും. നാടും നഗരവും ഇളക്കി മറിച്ചുള്ള പ്രചാരണത്തിനാണ് സിപിഎം ഒരുങ്ങുന്നത്. ഇടതുമുന്നണി കാസർകോട് ജില്ലാ കൺവീനറും സിപിഎം.

സംസ്ഥാനകമ്മിറ്റിയംഗവും മുൻ ജില്ലാ സെക്രട്ടറിയുമാണ് സതീഷ് ചന്ദ്രൻ. നീലേശ്വരം സ്വദേശിയായ സതീഷ് ചന്ദ്രൻ തൃക്കരിപ്പൂരിൽനിന്നുള്ള മുൻ നിയമസഭാംഗമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP