Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭരണഘടനയെയും സുപ്രീംകോടതിയെയുമൊന്നും സാർ അംഗീകരിക്കുന്നില്ലേ എന്ന് ബിന്ദു അമ്മിണി; ജനവികാരത്തിനും ഭൂരിപക്ഷ സമൂഹത്തിനും എതിരായ ഒരു വിധിയും നാട് സ്വീകരിക്കില്ലെന്നും ജല്ലിക്കട്ട് നിരോധിച്ചപ്പോൾ ഒരു നാട് ഇളകിയെന്നും കെ സുധാകരൻ; മനുഷ്യർക്ക് മാത്രമേ മൗലിക അവകാശം ബാധകമാവൂ എന്ന ബിന്ദുവിന്റെ മറുപടിക്ക് കൈയടിച്ച് കുട്ടികൾ; വോട്ട് അഭ്യർത്ഥിക്കാൻ പാലയാട് ക്യാമ്പസിലെത്തിയ സുധാകരനും ശബരിമല ദർശന വിവാദ നായികയായ ബിന്ദു അമ്മിണിയും തമ്മിൽ പൊരിഞ്ഞ പോര്

ഭരണഘടനയെയും സുപ്രീംകോടതിയെയുമൊന്നും സാർ അംഗീകരിക്കുന്നില്ലേ എന്ന് ബിന്ദു അമ്മിണി; ജനവികാരത്തിനും ഭൂരിപക്ഷ സമൂഹത്തിനും എതിരായ ഒരു വിധിയും നാട് സ്വീകരിക്കില്ലെന്നും ജല്ലിക്കട്ട് നിരോധിച്ചപ്പോൾ ഒരു നാട് ഇളകിയെന്നും കെ സുധാകരൻ;  മനുഷ്യർക്ക് മാത്രമേ മൗലിക അവകാശം ബാധകമാവൂ എന്ന ബിന്ദുവിന്റെ മറുപടിക്ക് കൈയടിച്ച് കുട്ടികൾ; വോട്ട് അഭ്യർത്ഥിക്കാൻ പാലയാട് ക്യാമ്പസിലെത്തിയ സുധാകരനും ശബരിമല ദർശന വിവാദ നായികയായ ബിന്ദു അമ്മിണിയും തമ്മിൽ പൊരിഞ്ഞ പോര്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന ഇലക്ഷൻ കമ്മീഷന്റെ നിർദ്ദേശൃ നിലനിൽക്കേ, കാമ്പസിൽ വോട്ടുപിടിക്കാനെത്തിയ കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരനും, ശബരിമലയിൽ ദർശനം നടത്തിയതിലുടെ വിവാദ നായികയായ ബിന്ദു അമ്മിണിയും തമ്മിൽ ഈ വിഷയത്തിൽ വാക്ക്പോര്. കണ്ണൂർ പാലയാട് ക്യാമ്പസിൽ വിദ്യാർത്ഥികളോട് വോട്ടഭ്യർത്ഥിക്കുന്ന കെ സുധാകരനെ ഇവിടുത്തെ അദ്ധ്യാപികയായ ബിന്ദു അമ്മിണി ചോദ്യങ്ങളുയർത്തി ശരിക്കും നേരിട്ടു. ജല്ലിക്കട്ട് വധി ശബരിമല വിധി മറികടക്കുന്നതിന് ഉദാഹരണമായി സുധാകരൻ ചൂണ്ടിക്കാട്ടിയപ്പോൾ, അത് മനുഷ്യനല്ലല്ലോ, മനുഷ്യന് മാത്രമേ മൗലിക അവകാശങ്ങൾ ഉള്ളൂ എന്ന ബിന്ദുവിന്റെ മറുപടിക്ക് വലിയ കൈയടിയാണ് കുട്ടികളിൽനിന്ന് കിട്ടിയത്.

കാമ്പസിലെത്തിയ സുധാകരന് കെഎസ്‌യുക്കാർ സ്വീകരണം ഒരുക്കിയിരുന്നു. തുടർന്ന് ക്ലാസുകളിലെത്തി വിദ്യാർത്ഥികളോട് നേരിട്ട് സംവദിക്കവേയാണ് സുധാകരൻ ബിന്ദു പഠിപ്പിക്കുന്ന ക്ലാസിലും എത്തിയത്. സുധാകരന്റെ പ്രസംഗം ഇങ്ങനെയായിരുന്നു.'ഹിന്ദുമത വിശ്വാസ പ്രകാരം ഈ പ്രതിഷ്ഠയുടെ ഭാവം അനുസരിച്ചാണ്് ആചാരം. ശബരിമല അയ്യപ്പന് നാല് ഭാവങ്ങൾ ഉണ്ട്. അതിലൊന്നാണ് നൈഷ്ഠിക ബ്രഹ്മചര്യം. ശബരിമലയിലെ പ്രതിഷ്ഠ ഈ രീതിയിലാണ്.അവിടെ മാത്രമേ ഈ ആചാരമുള്ളൂ. അതും പത്തുവയസ്സുമുതൽ 50 വയസുവരെ. അതിനുതാഴെയും മേളിലുമുള്ള എല്ലാ സ്ത്രീകൾക്കും അവിടെ പ്രവേശനമുണ്ട്. അപ്പോൾ എങ്ങനെയാണ് ജെൻഡൻ ഇൻ ഈക്വാലിറ്റി എന്ന് പറയുക. കേരളത്തിലെ മറ്റ് അയ്യപ്പ ക്ഷേത്രങ്ങളിൽ ആർക്കും പോകാം. ഈ നൈഷ്ഠിക ബ്രഹ്മചാരിയെന്ന് പറയുന്ന പ്രതിഷ്ഠക്കുമാത്രമേ, ഈ ആചാരമുള്ളൂ.'- ഇവിടെയാണ് ബിന്ദു അമ്മിണി ഇടപെട്ടത്ത്. അപ്പോൾ സാർ ഭരണഘടനയും സുപ്രീം കോടതിയെയുമൊന്നും സാർ അംഗീകരിക്കുന്നില്ലേ എന്ന ബിന്ദുവിന്റെ ചോദ്യത്തിന് ജനവികാരത്തിനും ഭൂരിപക്ഷ സമൂഹത്തിനും എതിരായ ഒരു വിധിയും നാട് സ്വീകരിക്കില്ല എന്ന വിവാദ പരമാർശമാണ് സുധാകരന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.

ചെന്നൈയിൽ ജല്ലിക്കട്ട് വധി ഉദാഹരണം. അത് നിരോധിച്ചപ്പോൾ ഒരു നാട് ഇളകിയെന്നും സുധാകരൻ പറഞ്ഞു. അപ്പോഴാണ് ബിന്ദുവിന്റെ മാസ് മറുപടി വന്നത്. 'അത് മനുഷ്യനല്ലല്ലോ, മനുഷ്യന് മാത്രമോ ഫണ്ടമന്റർ റൈറ്റ് ഉള്ളത്. ഇന്ത്യൻ സിററി സൺസിന് മാത്രമേ ഫണ്ടമെന്റൽ റൈറ്റ് ഉള്ളു. ജല്ലിക്കട്ടിലെ കക്ഷികൾക്ക് അത് ബാധകമല്ല.'- കുട്ടികൾ വീണ്ടും ഹർഷാരവം ഉയർത്തിയാണ് ബിന്ദുവിന്റെ മറുപടി സ്വീകരിച്ചത്. എന്നാൽ സുധാകരനും വിട്ടുകൊടുക്കാൻ തയ്യാറായില്ല. 'സുപ്രീം കോടതി വിധി മറികടന്ന ഒരുപാട് അവസരങ്ങൾ രാജ്യത്ത് ഉണ്ടായിട്ടുണ്ട്. അതിന് അർഥം എന്താണ്്. സുപ്രീം കോടതിയല്ല സുപ്രീം പാർലിമെന്റാണ്. വിധികൾ മറികടക്കാൻ ഭരണഘടനയിൽ പ്രൊവിഷനുണ്ട്. എന്തു പറഞ്ഞാലും ടീച്ചർ സംവാദം സംഘടിപ്പിച്ചാൽ എവിടെ വരാനും ഞാൻ തയറാണ്.' ഇതോടെ കെഎസ്‌യു കുട്ടികുളും കൈയടിച്ചു. തുടർന്ന് കുട്ടികൾക്കൊപ്പം സെൽഫിയുമെടുത്താണ സുധാകരൻ മടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP