Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിരുവനന്തപുരത്ത് കുമ്മനം; പത്തനംതിട്ടയിൽ സുരേന്ദ്രൻ; ആറ്റിങ്ങലിൽ ശോഭാ സുരേന്ദ്രൻ; എറണാകുളത്ത് കണ്ണന്താനം; പാലക്കാട് കൃഷ്ണകുമാർ; കാസർകോട് രവീശ തന്ത്രി; കണ്ണൂരിൽ സികെ പത്മനാഭൻ; തൃശൂരിൽ തുഷാറും കോട്ടയത്ത് തോമസും; ഒൻപത് സീറ്റിൽ വീറോടെ മത്സരിക്കാൻ എൻഡിഎ; ശ്രീധരൻ പിള്ളയ്ക്കും കൃഷ്ണദാസിനും മേൽനോട്ടം; കുമ്മനത്തിന്റെ ചുമതല എംടി രമേശിന് കൊടുത്തതിൽ അണികളിൽ നിരാശ; മുരളീധരപക്ഷത്തെ വെട്ടിനിരത്താൻ കരുനീക്കം സജീവം; തിരുവനന്തപുരത്തെ ഗ്രൂപ്പ് കളിയിൽ കുറവില്ല

തിരുവനന്തപുരത്ത് കുമ്മനം; പത്തനംതിട്ടയിൽ സുരേന്ദ്രൻ; ആറ്റിങ്ങലിൽ ശോഭാ സുരേന്ദ്രൻ; എറണാകുളത്ത് കണ്ണന്താനം; പാലക്കാട് കൃഷ്ണകുമാർ; കാസർകോട് രവീശ തന്ത്രി; കണ്ണൂരിൽ സികെ പത്മനാഭൻ; തൃശൂരിൽ തുഷാറും കോട്ടയത്ത് തോമസും; ഒൻപത് സീറ്റിൽ വീറോടെ മത്സരിക്കാൻ എൻഡിഎ; ശ്രീധരൻ പിള്ളയ്ക്കും കൃഷ്ണദാസിനും മേൽനോട്ടം; കുമ്മനത്തിന്റെ ചുമതല എംടി രമേശിന് കൊടുത്തതിൽ അണികളിൽ നിരാശ; മുരളീധരപക്ഷത്തെ വെട്ടിനിരത്താൻ കരുനീക്കം സജീവം; തിരുവനന്തപുരത്തെ ഗ്രൂപ്പ് കളിയിൽ കുറവില്ല

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : എറണാകുളത്തു കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും, പത്തനംതിട്ടയിൽ കെ. സുരേന്ദ്രനും, ആറ്റിങ്ങലിൽ ശോഭാ സുരേന്ദ്രനും ബിജെപി സ്ഥാനാർത്ഥികളാകും. പാർട്ടി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള, ജനറൽ സെക്രട്ടറി എം ടി. രമേശ്, ദേശീയ നിർവാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ് എന്നിവർ മത്സര രംഗത്തു നിന്നു പിന്മാറി. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ തന്നെ മത്സരിക്കും. ഇന്ന് സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇതിനിടെ തിരുവനന്തപുരം മണ്ഡലത്തിന്റെ പാർട്ടി ചുമതല എം ടി. രമേശിനു നൽകുമെന്നാണ് സൂചന. ഇതോടെ പാർട്ടിയിൽ ഗ്രൂപ്പിസവും തലപൊക്കുകയാണ്. വിജയസാധ്യതയുള്ള തിരുവനന്തപുരത്ത് എംടി രമേശിനെ നിയോഗിക്കുമ്പോൾ കുമ്മനത്തിന്റെ സാധ്യതകൾ അടയുമെന്ന വിലയിരുത്തൽ സജീവമാണ്. ഒരു പ്രത്യേക ഗ്രൂപ്പിന്റെ വക്താവാണ് രമേശ്. അതുകൊണ്ട് തന്നെ രമേശിനെ തിരുവനന്തപുരത്തേക്ക് നിയോഗിക്കുന്നത് ഏകോപനത്തിൽ പ്രശ്‌നമാകുമെന്നാണ് വിലയിരുത്തൽ.

പാർട്ടിയിൽ അതിശക്തമായ വിഭാഗിയതയുള്ള സ്ഥലമാണ് തിരുവനന്തപുരം. അതിന് പ്രധാന കാരണക്കാരൻ എംടി രമേശുമാണ്. പത്തനംതിട്ടയിൽ മത്സരിക്കാൻ കടുംപിടിത്തം പിടിച്ച രമേശിനെ ബിജെപി കേന്ദ്ര നേതൃത്വം വെട്ടിയൊതുക്കിയിരുന്നു. ഇതിൽ എംടി നിരാശനുമാണ്. ഈ നിരാശയുമായാണ് തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ഏകോപനത്തിന് എത്തുന്നത്. കെ സുരേന്ദ്രനെ വെട്ടിയൊതുക്കാൻ പല ശ്രമങ്ങളും രമേശ് നടത്തിയിരുന്നു. അവസാന ഘട്ടത്തിൽ ആർഎസ്എസ് ഇടപെടലുകളാണ് രമേശിന്റെ മോഹങ്ങളെ തകർത്തത്. കോഴിക്കോട്ടോ വടകരയിലോ മത്സരിക്കാനും നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് വേണ്ടെന്ന് വച്ചാണ് രമേശ് തിരുവനന്തപുരത്തേക്ക് വരുന്നത്. തിരുവനന്തപുരത്ത് വി മുരളീധര വിഭാഗം സജീവമാണ്. ഇതിനൊപ്പം പിപി മുകുന്ദൻ ഫാക്ടറുമുണ്ട്. ഇവർക്കൊന്നും രമേശിനെ താൽപ്പര്യമില്ല. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഒന്നുമറിയാത്ത രമേശിനെ തിരുവനന്തപുരത്തെ ചുമതല ഏൽപ്പിക്കുന്നതിനെതിരെ വികാരം ശക്തമാണ്.

കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം എറണാകുളത്ത് മത്സരിക്കുമെന്ന ധാരണയും ബിജെപിയിൽ ഉണ്ടായിട്ടുണ്ട്. പത്തനംതിട്ടയിൽ താൽപര്യം പ്രകടിപ്പിച്ചിരുന്ന കണ്ണന്താനം കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം നിലപാടു മാറ്റി. ശബരിമല പ്രക്ഷോഭത്തിന്റെ മുഖമായ കെ. സുരേന്ദ്രൻ തന്നെ പത്തനംതിട്ടയിൽ മത്സരിക്കണമെന്ന ആർഎസ്എസിന്റെ നിലപാടാണു നിർണായകമായത്. തർക്കമൊഴിവാക്കാനായി പത്തനംതിട്ടയിലുള്ള അവകാശവാദം ശ്രീധരൻപിള്ളയും ഉപേക്ഷിച്ചു. മറ്റൊരു മണ്ഡലത്തിൽ മത്സരിക്കുന്നതിനു പകരം സ്ഥാനാർത്ഥികളുടെ വിജയത്തിനു പ്രവർത്തിക്കാനാണു താൽപര്യമെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചു. ഇതോടെ ജനറൽ സെക്രട്ടറിമാരായ ശോഭാ സുരേന്ദ്രൻ (ആറ്റിങ്ങൽ), എ.എൻ. രാധാകൃഷ്ണൻ (ചാലക്കുടി) എന്നിവർ ഇതോടെ പട്ടികയിലെത്തി. ജയസാധ്യതയുള്ള മണ്ഡലങ്ങളിൽ ആർ എസ് എസാകും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. ഇതിനിടെയാണ് തിരുവനന്തപുരത്തെ പാർട്ടി ചുമതല എംടി രമേശ് വാങ്ങുന്നത്. തിരുവനന്തപുരത്തെ പാർട്ടി ഓഫീസിന്റെ ചുമതല നിർവ്വഹിക്കുമ്പോൾ ഗ്രൂപ്പിസം ആളികത്തിച്ച രമേശിന്റെ വരവ് മുരളീധര പക്ഷത്തെ പിണക്കാനാണെന്ന വാദം ശക്തമാണ്. അതുണ്ടായാൽ കുമ്മനത്തിന്റെ പ്രവർത്തനങ്ങളെ അത് പ്രതികൂലമായി ബാധിക്കും.

ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 14 സീറ്റിൽ ബിജെപിയും 5 സീറ്റിൽ ബിഡിജെഎസും മത്സരിക്കും. ഒരു സീറ്റ് കേരള കോൺഗ്രസിന്. തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ചാലക്കുടി, പാലക്കാട്, പൊന്നാനി, മലപ്പുറം, കോഴിക്കോട്, വടകര, കണ്ണൂർ, കാസർകോട് സീറ്റുകളിലാണു ബിജെപി മത്സരിക്കുന്നത്. തൃശൂർ, മാവേലിക്കര, ഇടുക്കി, ആലത്തൂർ, വയനാട് സീറ്റുകളിൽ ബിഡിജെഎസ് മത്സരിക്കും. പി.സി തോമസിന്റെ കേരള കോൺഗ്രസിനു നൽകിയ കോട്ടയം സീറ്റിൽ അദ്ദേഹം തന്നെയാണു സ്ഥാനാർത്ഥി. സീറ്റുകളുടെ കാര്യത്തിൽ ഏകദേശധാരണയായതോടെ, കേന്ദ്ര നേതൃത്വത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഏത് സമയവും ഉണ്ടാകും.

കഴിഞ്ഞ തവണ മത്സരിച്ച പാലക്കാട് മണ്ഡലത്തിൽ പരിഗണിക്കണമെന്നാണു ശോഭ സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നതെങ്കിലും ആറ്റിങ്ങലെന്ന കാര്യത്തിൽ പിന്നീട് ധാരണയായി. പുതുതായി പാർട്ടിയിലെത്തിയ ടോം വടക്കന് സ്വദേശമായ തൃശൂരിനോടായിരുന്നു താൽപര്യമെങ്കിലും സീറ്റ് വിഭജനത്തിൽ ഈ മണ്ഡലം ബിഡിജെഎസിനാണ്. അതിനാൽ അദ്ദേഹത്തെ കൊല്ലത്തേക്കു പരിഗണിക്കാൻ തീരുമാനിച്ചു. ചില ക്രിസ്ത്യൻ സഭാവിഭാഗങ്ങളുമായി ചർച്ച നടത്താനും ബിജെപി നീക്കമുണ്ട്. തുഷാർ മത്സരിക്കുമെന്നതും ഉറപ്പായിട്ടുണ്ട്.

എൻഡിഎ സാധ്യതാപട്ടിക

ബിജെപി
തിരുവനന്തപുരം: കുമ്മനം രാജശേഖരൻ
ആറ്റിങ്ങൽ: ശോഭാ സുരേന്ദ്രൻ
കൊല്ലം: സാബു വർഗീസ്, ടോം വടക്കൻ
പത്തനംതിട്ട: കെ. സുരേന്ദ്രൻ
ആലപ്പുഴ: കെ.എസ്. രാധാകൃഷ്ണൻ
എറണാകുളം: അൽഫോൻസ് കണ്ണന്താനം
ചാലക്കുടി: എ.എൻ. രാധാകൃഷ്ണൻ
പാലക്കാട്: സി. കൃഷ്ണകുമാർ
കോഴിക്കോട്: പ്രകാശ് ബാബു
മലപ്പുറം: വി. ഉണ്ണിക്കൃഷ്ണൻ
പൊന്നാനി: വി.ടി.രമ
വടകര: വി.കെ. സജീവൻ
കണ്ണൂർ: സി.കെ. പത്മനാഭൻ
കാസർകോട്: രവീശ തന്ത്രി

ബിഡിജെഎസ്
മാവേലിക്കര: തഴവ സഹദേവൻ
ഇടുക്കി: ബിജു കൃഷ്ണൻ
തൃശൂർ: തുഷാർ വെള്ളാപ്പള്ളി
ആലത്തൂർ: ടി.വി. ബാബു
വയനാട്: ആന്റോ അഗസ്റ്റിൻ.

കേരള കോൺഗ്രസ്
കോട്ടയം: പി.സി. തോമസ്‌

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP