Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇത് കണ്ണില്ലാത്ത ക്രൂരത..! വിദ്യാർത്ഥി കേണപേക്ഷിച്ചിട്ടും അദ്ധ്യാപികയുടെ മനസ്സലിഞ്ഞില്ല; ഗതികെട്ട് പരീക്ഷാഹാളിൽ മലമൂത്രവിസർജനം നടത്തി എസ്എസ്എൽസി വിദ്യാർത്ഥി;കടയ്ക്കലിൽ അദ്ധ്യാപികയ്‌ക്കെതിരെ പരാതി നൽകി രക്ഷിതാക്കൾ

ഇത് കണ്ണില്ലാത്ത ക്രൂരത..! വിദ്യാർത്ഥി കേണപേക്ഷിച്ചിട്ടും അദ്ധ്യാപികയുടെ മനസ്സലിഞ്ഞില്ല; ഗതികെട്ട് പരീക്ഷാഹാളിൽ മലമൂത്രവിസർജനം നടത്തി എസ്എസ്എൽസി വിദ്യാർത്ഥി;കടയ്ക്കലിൽ അദ്ധ്യാപികയ്‌ക്കെതിരെ പരാതി നൽകി രക്ഷിതാക്കൾ

മറുനാടൻ ഡെസ്‌ക്‌

കടയ്ക്കൽ: ഇത് കണ്ണില്ലാത്ത ക്രൂരത. വിദ്യാർത്ഥിയുടെ സംഘടങ്ങൾ കേട്ട് മനസിലാക്കി അതിന് വേണ്ട പരിഹാരം നിർദ്ദേശിക്കുന്നവരാകണം അദ്ധ്യാപകർ. അല്ലാതെ അവരെ മാനസിക സംഘർഷങ്ങളിലേക്കും കടുത്ത പ്രതിസന്ധിയിലേക്കും തള്ളിവിടുന്നവരാകരുത്. എന്നാൽ അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ കടയ്ക്കലിൽ നിന്ന് പുറത്തുവരുന്നത്.

വിദ്യാർത്ഥി കേണപേക്ഷിച്ചിട്ടും അദ്ധ്യാപികയുടെ മനസ്സലിഞ്ഞില്ല. പരീക്ഷാഹാളിൽ ഗതികെട്ട് വിദ്യാർത്ഥിക്ക് മലമൂത്രവിസർജനം നടത്തേണ്ടിവന്നു. കടയ്ക്കൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ എസ്.എസ്.എൽ.സി. പരീക്ഷയ്ക്കിടെ ചൊവ്വാഴ്ചയായിരുന്നു സംഭവം.

രസതന്ത്രം പരീക്ഷ എഴുതുന്നതിനിടെ വിദ്യാർത്ഥിക്ക് അസഹ്യമായ വയറുവേദന അനുഭവപ്പെട്ടു. തുടർന്ന് പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അദ്ധ്യാപികയോട് ശൗചാലയത്തിൽ പോകാൻ അനുവദിക്കണമെന്ന് അപേക്ഷിച്ചെങ്കിലും അനുവദിച്ചില്ല. വേദന അസഹ്യമായതോടെ ഗത്യന്തരമില്ലാതെ വിദ്യാർത്ഥി മലമൂത്രവിസർജനം നടത്തുകയായിരുന്നു.

പരീക്ഷാ ചീഫ് സൂപ്രണ്ടിനെയോ ഡെപ്യൂട്ടി സൂപ്രണ്ടുമാരെയോ കാര്യം അറിയിക്കാനും അദ്ധ്യാപിക തയ്യാറായില്ല. തുടർന്ന് പരീക്ഷയെഴുതാൻ കഴിയാത്തവിധം അവശനായ വിദ്യാർത്ഥി പരീക്ഷാഹാളിൽ മലമൂത്രവിസർജനം നടത്തി. പരീക്ഷാസമയം കഴിഞ്ഞശേഷമാണ് വിവരം സ്‌കൂൾ അധികൃതർ അറിയുന്നത്. തുടർന്ന് കുട്ടിയെ വീട്ടിലേക്ക് അയയ്ക്കുകയായിരുന്നു.

എന്നാൽ വിദ്യാർത്ഥി രക്ഷാകർത്താക്കളോട് വിവരം പറഞ്ഞില്ല. ബുധനാഴ്ച വിവരമറിഞ്ഞ രക്ഷിതാക്കൾ അദ്ധ്യാപികയ്‌ക്കെതിരേ കടയ്ക്കൽ പൊലീസിൽ പരാതി നൽകി. അദ്ധ്യാപികയുടെ നിലപാടുമൂലം പരീക്ഷാഹാളിൽ കടുത്ത മാനസികസംഘർഷമനുഭവിച്ച മകന് വേണ്ടവിധം പരീക്ഷയെഴുതാനായില്ലെന്നും മികച്ച വിജയം നഷ്ടപ്പെടുത്തിയ അദ്ധ്യാപികയ്‌ക്കെതിരേ നടപടിയെടുക്കണമെന്നും പരാതിയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP