Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹോം ഓഫീസിലും ഡ്രൈവിങ് ലൈസൻസ് ഏജൻസിയിലും പൊലീസിലും ഓരോ ഇന്ത്യൻ പാസ്‌പോർട്ട്; യുഎഇയിലെയും സിംഗപ്പൂരിലെയും റെസിഡൻസി പെർമിറ്റ്; നീരവ് മോദിയുടെ രേഖകൾ കണ്ട് ഞെട്ടി മെട്രൊപൊളിറ്റൻ പൊലീസ്; വിജയ് മല്യയ്ക്കുണ്ടായ ഭാഗ്യം എന്തുകൊണ്ടാണ് നീരവ് മോദിക്ക് ലഭിച്ചില്ല എന്ന ചോദ്യവും ചർച്ചയാകുന്നു

ഹോം ഓഫീസിലും ഡ്രൈവിങ് ലൈസൻസ് ഏജൻസിയിലും പൊലീസിലും ഓരോ ഇന്ത്യൻ പാസ്‌പോർട്ട്; യുഎഇയിലെയും സിംഗപ്പൂരിലെയും റെസിഡൻസി പെർമിറ്റ്; നീരവ് മോദിയുടെ രേഖകൾ കണ്ട് ഞെട്ടി മെട്രൊപൊളിറ്റൻ പൊലീസ്; വിജയ് മല്യയ്ക്കുണ്ടായ ഭാഗ്യം എന്തുകൊണ്ടാണ് നീരവ് മോദിക്ക് ലഭിച്ചില്ല എന്ന ചോദ്യവും ചർച്ചയാകുന്നു

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഇന്ത്യയിൽ നിന്നും കോടികൾ തട്ടിയെടുത്ത് യുകെയിലേക്ക് മുങ്ങുകയും ചൊവ്വാഴ്ച ലണ്ടനിൽ വച്ച് അറസ്റ്റിലാവുകയും ചെയ്ത വിവാദ വജ്രവ്യാപാരി നീരവ് മോദിക്ക് വ്യത്യസ്തമായ മൂന്ന് പാസ്പോർട്ടുകളുണ്ടെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. ഇത് പ്രകാരം അദ്ദേഹത്തിന് ഹോം ഓഫീസിലും ഡ്രൈവിങ് ലൈസൻസ് ഏജൻസിയിലും പൊലീസിലും ഓരോ ഇന്ത്യൻ പാസ്പോർട്ടുണ്ടെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.യുഎഇയിലെയും സിംഗപ്പൂരിലെയും റെസിഡൻസി പെർമിറ്റ് നീരവ് മോദിയുടെ രേഖകൾ കണ്ട് ഞെട്ടിയിരിക്കുകയാണ് മെട്രൊപൊളിറ്റൻ പൊലീസ്. വിജയ് മല്യയ്ക്കുണ്ടായ ഭാഗ്യം എന്തുകൊണ്ടാണ് നീരവ് മോദിക്ക് ലഭിച്ചില്ല എന്ന ചോദ്യവും ഇതിനിടെ ചർച്ചയാകുന്നുണ്ട്.

ബുധനാഴ്ച വെസ്റ്റ് മിൻസ്റ്റേർസ് കോടതിയിൽ മോദിയെ ഹാജരാക്കിയപ്പോഴാണ് ഇക്കാര്യം വെളിപ്പെട്ടിരിക്കുന്നത്. 48കാരനായ ബാരിസ്റ്റർ ജോർജ് ഹെപ്ബേൺ സ്‌കോട്ട് നയിക്കുന്ന മോദിയുടെ ഡിഫെൻസ് ടീമാണ് ഇത്തരത്തിൽ മോദിക്ക് മൂന്ന് ട്രാവൽ ഡോക്യുമെന്റുകളുണ്ടെന്ന കാര്യം കോടതിയിൽ ബോധിപ്പിച്ചിരിക്കുന്നത്. മോദി ജാമ്യത്തിനായി അപേക്ഷിച്ചപ്പോഴായിരുന്നു ഈ വെളിപ്പെടുത്തലുണ്ടായത്. എന്നാൽ ഡിസ്ട്രിക്ട് ജഡ്ജ് മേരി മാല്ലൻ ഈ ജാമ്യം നിഷേധിക്കുകയും ചെയ്തിരുന്നു. എന്നാൽ മോദിയുടെ നിയമാനുസൃത പാസ്പോർട്ട് ഇന്ത്യൻ അധികൃതർ നേരത്തെ നിഷേധിച്ചിരുന്നു.

ഇതിപ്പോൾ മെട്രൊപൊളിറ്റൻ പൊലീസിന്റെ കസ്റ്റഡിയിലാണുള്ളത്. കാലഹരണപ്പെട്ട രണ്ടാമത്തെ പാസ്പോർട്ട് ഹോം ഓഫീസിന്റെ പക്കലാണുള്ളത്. മൂന്നാമത്തെ പാസ്പോർട്ട് യുകെയിലെ ഡ്രൈവിങ് ആൻഡ് വെഹിക്കിൾ ലൈസൻസിങ് അഥോറിറ്റി (ഡിവിഎൽഎ)യുടെ കൈവശമാണുള്ളതെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഈ പാസ്പോർട്ടുകൾക്ക് പുറമെ മോദിക്ക് ഒന്നിലധികം റെസിഡൻസി കാർഡുകളുണ്ടെന്നും കോടതിയിൽ ബോധിപ്പിക്കപ്പെട്ടിരുന്നു. ഇവയിൽ ചിലത് കാലഹരണപ്പെട്ടതാണ്. യുഎഇ, സിംഗപ്പൂർ ഹോംഗ് കോംഗ് എന്നിവയെ പോലുള്ള റീജിയണുകളിലേക്കുള്ള റെസിഡൻസി കാർഡുകളും ഇതിലുൾപ്പെടുന്നു.

മോദി അറസ്റ്റിലായതോടെ അദ്ദേഹത്തെ നിയമപരമായ വിചാരണക്കായി വിട്ട് നൽകാൻ യുകെയ്ക്ക് മേലുള്ള സമ്മർദം ശക്തമാക്കാൻ ഇന്ത്യ ഒരുങ്ങുന്നുവെന്ന് സൂചനയുണ്ട്. ഇക്കാര്യത്തിൽ മുമ്പ് വിജയ് മല്യയുടെ കേസിൽ പുലർത്തിയതിനേക്കാൾ കൂടുതൽ തിരക്ക് ഇന്ത്യാഗവൺമെന്റ് പുലർത്തുന്നതെന്തിനാണെന്ന ചോദ്യമാണ് ഇതിനെ തുടർന്ന് അന്താരാഷ്ട്ര തലത്തിൽ ഉയർന്നിരിക്കുന്നത്. മല്യയുടെ കാര്യത്തിലേതിനേക്കാൾ മോദിയുടെ എക്സ്ട്രാഡിഷൻ വേഗത്തിലും അനായാസമായും നടക്കുമെന്നാണ് സിബിഐയിലെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെയും ഒഫീഷ്യലുകൾ പ്രതീക്ഷ പ്രകടിപ്പിക്കുന്നത്.

ചതി, പണം തട്ടിപ്പ് തുടങ്ങിയ കേസുകളിൽ മോദിക്ക് മേലുള്ള തെളിവുകൾ കൂടുതൽ ശക്തമാണെന്നതാണ് ഇതിന് കാരണമായി അവർ എടുത്ത് കാട്ടുന്നത്. സിബിഐയും ഇഡിയും മോദിക്കെതിരെയുള്ള വ്യക്തമായ തെളിവുകൾ നേരത്തെ തന്നെ ഫയൽ ചെയ്തിട്ടുണ്ട്. യുകെ അടക്കമുള്ള 15 രാജ്യങ്ങളിൽ മോദി പണം പൂഴ്‌ത്തിയെന്നതിനും തെളിവ് നൽകപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP