Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പലയിടങ്ങളിലും ബിജെപി- കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം; പ്രിയങ്കയുടെ റാലികളിൽ ബിജെപി മുദ്രാവാക്യം വിളികൾ; പ്രിയങ്ക ഇടുന്ന മാല ഊരി ഗംഗാജലം ഉപയോഗിച്ചു ശുദ്ധിയാക്കൽ; ഒടുവിൽ ബിജെപിക്ക് പ്രിയങ്കപ്പേടി തട്ടിത്തുടങ്ങി; ഇതുവരെ അവഗണിച്ച പ്രിയങ്കയുടെ ഗംഗായാത്രക്കിടെ അലമ്പുണ്ടാക്കാൻ ബിജെപി സംഘങ്ങൾ രംഗത്ത്

പലയിടങ്ങളിലും ബിജെപി- കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം; പ്രിയങ്കയുടെ റാലികളിൽ ബിജെപി മുദ്രാവാക്യം വിളികൾ; പ്രിയങ്ക ഇടുന്ന മാല ഊരി ഗംഗാജലം ഉപയോഗിച്ചു ശുദ്ധിയാക്കൽ; ഒടുവിൽ ബിജെപിക്ക് പ്രിയങ്കപ്പേടി തട്ടിത്തുടങ്ങി; ഇതുവരെ അവഗണിച്ച പ്രിയങ്കയുടെ ഗംഗായാത്രക്കിടെ അലമ്പുണ്ടാക്കാൻ ബിജെപി സംഘങ്ങൾ രംഗത്ത്

മറുനാടൻ ഡെസ്‌ക്‌

വാരാണസി: പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവിനെ ഭയപ്പെടേണ്ട കാര്യമില്ലെന്നായിരുന്നു ബിജെപി നേതാക്കൾ ഇതുവരെ പറഞ്ഞിരുന്നത്. എന്നാൽ, അങ്ങനെയല്ല കാര്യങ്ങളെന്നാണ് പുറത്തുവരുന്ന വിവരം. ഗംഗായാത്ര നടത്തി വരാണാസിയിലേക്കെത്തിയ പ്രിയങ്ക ഗാന്ധിയെ ബിജെപി ശരിക്കും ഭയപ്പെട്ടു തുടങ്ങി. ഇത് വ്യക്തമാക്കുന്നതാണ് ഉത്തർപ്രദേശിൽ നിന്നും വരുന്ന വാർത്തകൾ പ്രധാനമന്ത്രിയുടെ മണ്ഡലമായ വരാണസിയിൽ പ്രിയങ്ക എത്തിയപ്പോൾ കോൺഗ്രസ്- ബിജെപി പ്രവർത്തകർ സംഘർഷം ഉണ്ടായി. പ്രിയങ്ക യാത്ര ചെയ്തതിന് പിന്നാലെ പ്രകോപനം സൃഷ്ടിക്കുകയാിരുന്നു സംഘപരിവാർ പ്രവർത്തകർ.

മോദി അനുകൂല മുദ്രാവാക്യവുമായി ഇന്നലെയും ബിജെപി പ്രവർത്തകർ എത്തിയതാണ് സംഘർഷത്തിനിടയാക്കിയത്. അവർക്കു ചെയ്യാനുള്ളതു ചെയ്യട്ടെ എന്നും തന്നെ അത് അലട്ടുന്നില്ലെന്നുമായിരുന്നു പ്രിയങ്കയുടെ പ്രതികരണം. മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ പ്രിയങ്ക എത്തിയതിനു പിന്നാലെയായിരുന്നു പ്രവർത്തകരുടെ ഏറ്റുമുട്ടൽ. പ്രിയങ്ക മടങ്ങിയ ശേഷം ബിജെപി പ്രവർത്തകർ ശാസ്ത്രിയുടെ സ്മൃതി മണ്ഡപത്തിൽ ശുദ്ധികലശം നടത്തി.വാരാണസിയിലെ അസി ഘട്ടിലും പ്രിയങ്ക എത്തുന്നതിനു തൊട്ടമുൻപു സംഘർഷമുണ്ടായി.

'നമോ എഗെയ്ൻ' എന്നെഴുതിയ ടീഷർട്ട് അണിഞ്ഞെത്തിയ കോളജ് വിദ്യാർത്ഥിനി അപർണ ബിശ്വകർമ ടിവി ചാനലിനോടു പ്രിയങ്കയ്‌ക്കെതിരായി സംസാരിച്ചതു കോൺഗ്രസുകാരെ ചൊടിപ്പിച്ചു. അതേസമയം എത്ര അപമാനിച്ചാലും പോരാട്ടം തുടരും. ഭയമില്ല. എത്രത്തോളം കൂടുതൽ അപമാനിക്കുന്നോ, അത്രത്തോളം കടുത്തതായിരിക്കും ഞങ്ങളുടെ പോരാട്ടം'' പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടകത്തിൽ പ്രിയങ്ക ഗാന്ധിയുടെ പ്രഖ്യാപനം.

നീരവ് മോദിയുടെ ലണ്ടനിലെ അറസ്റ്റിനെ ഭരണനേട്ടമായി അവതരിപ്പിക്കുന്ന ബിജെപിയെ അവർ പരിഹസിച്ചു. അതെങ്ങനെ ഭരണനേട്ടമാകും; ആരാണ് അവരെ രാജ്യംവിടാൻ അനുവദിച്ചത് എന്നായിരുന്നു ചോദ്യം. 2014 ലെ തിരഞ്ഞെടുപ്പിൽ വാരാണസിക്കായി മോദി നൽകിയ പ്രകടനപത്രിക ഉയർത്തിക്കാട്ടി, മണ്ഡലത്തിനു നൽകിയ 8 വാഗ്ദാനങ്ങളിൽ ഒന്നുപോലും നിറവേറ്റിയിട്ടില്ലെന്നും ആരോപിച്ചു. പബ്ലിസിറ്റി മാത്രമാണു മോദിയുടെ രാഷ്ട്രീയപരിപാടി. അത് ആർക്കും ചെയ്യാവുന്നതേയുള്ളൂ. ജനങ്ങൾ മണ്ടന്മാരാണെന്ന ധാരണ മോദി ആദ്യം തിരുത്തണം. അവരെല്ലാം കാണുന്നുണ്ടെന്നു മനസ്സിലാക്കൂ. 5 വർഷത്തിനിടെ രാജ്യത്തെ എല്ലാ പൊതുസ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടു. കർഷകർക്കും തൊഴിലാളികൾക്കും സ്ത്രീകൾക്കും യുവാക്കൾക്കുമെതിരായ സർക്കാരാണിതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

പ്രയാഗ് രാജിലെ മനയ്യ ഘട്ടിൽനിന്ന് ആരംഭിച്ച യാത്ര വാരാണസിയിലെത്തിയതോടെയാണ് കോൺഗ്രസ് പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷം ഉടലെടുത്തത്. പ്രിയങ്കയുടെ റാലിയിൽ ബിജെപി പ്രവർത്തകരെത്തി മുദ്രവാക്യം വിളിച്ചതോടെയാണു പ്രശ്‌നങ്ങളുടെ തുടക്കം. പലയിടത്തും ബിജെപി മനഃപൂർവം പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണെന്നും പ്രകോപനം ഒന്നും കൂടാതെ തന്നെ ആക്രമണം അഴിച്ചു വിടുകയായിരുന്നുവെന്നും കോൺഗ്രസ് ആരോപിച്ചു.

മൂന്ന് ദിവസം കൊണ്ട് കിഴക്കൻ ഉത്തർപ്രദേശിലെ അഞ്ച് ലോക്സഭാ മണ്ഡലങ്ങളിലൂടെ സഞ്ചരിച്ചു ജനങ്ങളെ നേരിൽ കണ്ടു സംസാരിക്കുകയെന്ന ലക്ഷ്യം വെച്ചു കൊണ്ടാണു 'സാഞ്ചി ബാത്ത് പ്രിയങ്ക കേ സാത്ത്' എന്ന പരിപാടി കോൺഗ്രസ് സംഘടിപ്പിച്ചത്. അലഹബാദിലെ രണ്ട് മണ്ഡലങ്ങൾ, മിർസാപൂർ, ബദോയ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസി എന്നിവടങ്ങളിലാണ് പ്രിയങ്കയുടെ സന്ദർശനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP