Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാജ്യത്ത് മീസൽസ് രോഗം ബാധിച്ചവരുടെ എണ്ണം മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ; പുതിയ വർഷം തുടങ്ങി രണ്ട് മാസം പിന്നിട്ടപ്പോൾ റിപ്പോർട്ട് ചെയ്തത് 38 കേസുകൾ; ആരോഗ്യ വിഭാഗം പുറത്ത് വിട്ട റിപ്പോർട്ട് ഇങ്ങനെ

രാജ്യത്ത് മീസൽസ് രോഗം ബാധിച്ചവരുടെ എണ്ണം മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ; പുതിയ വർഷം തുടങ്ങി രണ്ട് മാസം പിന്നിട്ടപ്പോൾ റിപ്പോർട്ട് ചെയ്തത് 38 കേസുകൾ; ആരോഗ്യ വിഭാഗം പുറത്ത് വിട്ട റിപ്പോർട്ട് ഇങ്ങനെ

മുൻവർഷത്തെ അപേക്ഷിച്ച് രാജ്യത്ത് മീസൽസ് രോഗം പടരുന്നത് കൂടുതലെന്ന് റിപ്പോർട്ട്. ആരോഗ്യവിഭാഗം പുറത്ത് വിട്ട കണക്കനുസരിച്ച മുൻവർഷങ്ങളിൽ റിപ്പോർട്ട് ചെയ്തതിനെക്കാൾ കൂടുതൽ കേസുകൾ ഇതിനോടകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പുതിയ വർഷം തുടങ്ങി 11 ആഴ്‌ച്ചകൾ കഴിഞ്ഞപ്പോൾ 38 കേസുകളാണ് വന്നത്.

എന്നാൽ കഴിഞ്ഞവർഷം ഈ സമയത്ത് 11 കേസുകൾ മാത്രമാണ് ഉണ്ടായത്. മാത്രമല്ല 2015 ന് ശേഷമുള്ള ഉയർന്ന നിരക്കാണിത്. എന്നാൽ രോഗം പടർന്ന് പിടിക്കുന്നതായി റിപ്പോർട്ടില്ലെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.കൂടുതലായി രോഗം പിടിപ്പൈട്ടത് വാക്‌സിനേഷൻ എടുക്കാത്തവർക്കാണെന്നും റിപ്പോർട്ടിൽ പറയുന്നു.

രാജ്യത്ത് താമസിക്കുന്ന എല്ലാ കുട്ടികൾക്കും നിർബന്ധിത കുത്തിവയ്‌പ്പാണ് നിയമം ഉറപ്പാക്കുന്നുണ്ട്. രോഗം പിടിച്ചവരിൽ 14 പേർ കുട്ടികളാണ്. എന്നാൽ 24 പേർ മുതിർന്നവരാണെന്നും ഇതിൽ 15 പേർ കുത്തവയ്‌പ്പ് എടുത്തിട്ടില്ലെന്നും കണ്ടെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP