ശമ്പളമില്ല... കാറില്ല... ജീവനക്കാരില്ല... ഓഫീസില്ല.... കടലാസ് വാങ്ങാനും പണമില്ല.... പിണറായി വിജയന്റെ പ്രതികാര വാഞ്ചയിൽ പീഡിപ്പിക്കപ്പെട്ടത് സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസുകാരൻ; അഴിമതി വിരുദ്ധ ശബ്ദത്തെ ഒന്നര കൊല്ലമായി പുറത്തു നിർത്തിയിട്ടും അനങ്ങാതെ കേരളത്തിന്റെ മനസ്സാക്ഷിയും; ചാലക്കുടിയിൽ ജേക്കബ് തോമസ് പറയുക ഇല്ലാത്ത അഴിമതിയുടെ പേരിലെ വല്ലാത്ത ക്രൂശിക്കൽ; കിഴക്കമ്പലത്തെ ട്വന്റി ട്വന്റിയുടെ ജേക്കബ് തോമസ് പരീക്ഷണത്തിന് പറയാനുള്ളത് സമാനതകളില്ലാത്ത പ്രതികാരകഥ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സ്രാവുകൾക്കൊപ്പമാണ് നീന്തലെന്ന് വളരെ മുമ്പേ ജേക്കബ് തോമസ് തിരിച്ചറിഞ്ഞിരുന്നു. അപ്പോഴും മുഖ്യമന്ത്രി പിണറായി വിജയനെ വിശ്വസിച്ചാണ് മുന്നോട്ട് പോയത്. എന്നാൽ ഇപി ജയരാജനെതിരായ വിജിലൻസ് കേസ് എല്ലാം തകിടം മറിച്ചു. സ്പോർട്സ് കൗൺസിൽ അഴിമതി കൂടി വിജിലൻസ് ഡയറക്ടറുടെ മുന്നിൽ എത്തിയപ്പോൾ ജേക്കബ് തോമസ് വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് അധികാര കേന്ദ്രം തിരിച്ചറിഞ്ഞു. ഇതോടെ വിജിലൻസ് ഡയറക്ടർ സ്ഥാനം പോയി. ആദ്യം അവധി. അവിടെ നിന്ന് ഐഎംജിയുടെ ഡയറക്ടർ സ്ഥാനം. അതിലും തീർന്നില്ല പക. അഴിമതിക്കെതിരെ ഉറച്ച നിലപാടുമായി മുന്നോട്ട് പോയ ജേക്കബ് തോമസിനെ സർവ്വീസിൽ നിന്ന് തന്നെ സസ്പെന്റ് ചെയ്തു. ഓഖിയിലെ പ്രസംഗമായിരുന്നു ഇതിന് കാരണം. പിന്നീട് വീണ്ടും സസ്പെൻഷൻ. അത് ആത്മകഥ എഴുതിയതിന്റെ പേരിൽ. ജേക്കബ് തോമസിനെ ആവേശത്തോടെ കൊണ്ടു നടന്ന അഴിമതി വിരുദ്ധരെന്ന് അവകാശപ്പെടുന്ന സാമൂഹ്യ നേതാക്കൾ പോലും ഇപ്പോൾ ഒന്നും മിണ്ടുന്നില്ല. അങ്ങനെ കൂട്ടിലടയ്ക്കാനാവാത്ത തത്ത ഏകനായി. ഇതിൽ മനം മടുത്താണ് ജേക്കബ് തോമസ് ലോക്സഭാ മത്സരത്തിന് എത്തുന്നത്.
വിജിലൻസ് ഡയറക്ടറായിരിക്കെ ഉന്നത സിപിഎം നേതാക്കൾക്കും ഐഎഎസ് ഉന്നതർക്കുമെതിരെ അഴിമതി ആരോപണത്തിൽ അന്വേഷണം നടത്തിയതോടെയാണ് ജേക്കബ് തോമസിനെതിരെ പിണറായി സർക്കാർ തിരിഞ്ഞത്. ആദ്യം വിജിലൻസ് സ്ഥാനത്തു നിന്നും നിർബന്ധിത അവധി എടുപ്പിച്ചു. പിന്നീട് പദവിയിൽ നിന്നും മാറ്റുകയും ചെയ്തു. ഇതിന് ശേഷം സർക്കാർ വിമർശനത്തിന്റെ പേരിൽ സസ്പെൻഡ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ ദിവസം സസ്പെൻഷൻ വീണ്ടും നീട്ടുകയായിരുന്നു. ബാർ കോഴ അടക്കമുള്ള അഴിമതികളിൽ അതിശക്തമായ നിലപാടാണ് ജേക്കബ് തോമസ് സ്വീകരിച്ചത്. ഇതെല്ലാം വലിയ ആവേശത്തോടെ മലയാളികൾ ഏറ്റെടുത്തു. എന്നാൽ ഇന്ന് ശമ്പളം പോലുമില്ലാതെ ജേക്കബ് തോമസ് ഔദ്യോഗിക സംവിധാനങ്ങൾക്കെതിരെ യുദ്ധം ചെയ്യുമ്പോൾ ആരും സംസാരിക്കുന്നതു പോലുമില്ല. ഏകനായുള്ള യുദ്ധം. ഇതിനിടെയാണ് ട്വന്റി ട്വന്റി ജേക്കബ് തോമസിൽ മികച്ച സ്ഥാനാർത്ഥിയെ കാണുന്നത്. കേരളത്തിലെ സാമൂഹികാവസ്ഥ ചർച്ചയാക്കാൻ പറ്റിയ സ്ഥാനാർത്ഥി. സത്യത്തിന് വേണ്ടി നിലകൊള്ളുന്നവരെ എങ്ങനെ രാഷ്ട്രീയക്കാർ കൈകാര്യം ചെയ്യുമെന്നതിന്റെ നേർചിത്രമാണ് ജേക്കബ് തോമസ്. മൂന്ന് മുന്നണികളും ജേക്കബ് തോമസിന് നേരിയുള്ള നീതി നിഷേധത്തിനെതിരെ സംസാരിക്കുന്നില്ല.
ബാർ കോഴയിൽ യുഡിഎഫ് സർക്കാരിന്റെ നിലപാടുകളും വിജിലൻസ് എഡിജിപി ആയിരിക്കെ ജേക്കബ് തോമസ് ചെവിക്കൊണ്ടില്ല. ഇതുകൊണ്ട് തന്നെ കോൺഗ്രസും മുസ്ലിം ലീഗും കേരളാ കോൺഗ്രസുമെല്ലാം ജേക്കബ് തോമസിന് എതിരാണ്. ഈ സാഹചര്യം കൂടി മനസ്സിലാക്കിയാണ് ജേക്കബ് തോമസിനെ പിണറായി സർക്കാർ പീഡിപ്പിക്കുന്നത്. ജേക്കബ് തോമസിനെ ആരെന്തു ചെയ്താലും പ്രതിപക്ഷം ചോദിക്കില്ലെന്ന തിരിച്ചറിവാണ് ഇതിന് കാരണം. ഓഖി ദുരന്തം ഏകോപിപ്പിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും സംസ്ഥാനത്തു നിയമവാഴ്ച തകർന്നു എന്നുമുള്ള പ്രസംഗത്തിന്റെ പേരിലാണു ജേക്കബ് തോമസിനെ സർക്കാർ സസ്പെൻഡ് ചെയ്തത്. പിന്നീട് ഒന്നിന് പിറകെ ഒന്നായി പുറത്താക്കലുകൾ. ജേക്കബ് തോമസിനെ പോലെ സർക്കാരിന്റെ പ്രതികാര നടപടികൾക്ക് വിധേയനായ ഒരു ഐപിഎസ് ഓഫീസർ ഇന്ത്യയിൽ തന്നെ വേറെ കാണില്ല. ഇന്ത്യയിലെ ഐപിഎസ്-ഐഎഎസ് ശ്രേണിയിൽ ഇത്തരം ഒരു പകപോക്കൽ ദൃശ്യമല്ല. പരിശോധിച്ച് പിറകെ പോവുകയാണെങ്കിൽ. ഇന്ദിരാഗാന്ധി വധവുമായി ബന്ധപ്പെട്ടു സെക്യൂരിറ്റി ചുമതലയുണ്ടായിരുന്ന യുപി കേഡർ ഐപിഎസ് ഓഫീസർ സസ്പെൻഷൻ വേണമെങ്കിൽ ചേർത്ത് വായിക്കാം. പക്ഷെ അത് പ്രധാനമന്ത്രിയുടെ വധമാണ്. അതിന്മേലുള്ള സുരക്ഷാ വീഴ്ചയാണ്. ജേക്കബ് തോമസോ സത്യം വിളിച്ചു പറഞ്ഞു എന്ന അപരാധം മാത്രമാണ് ചെയ്തത്. ഒരു വർഷത്തിനിടെ മൂന്നാമത് സസ്പെൻഷൻ ആണ് കേരളാ കേഡറിൽ ഉള്ള ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസർ ആയ ജേക്കബ് തോമസിനെ തേടിവരുന്നത്.
ഡ്രഡ്ജർ വാങ്ങിയതിൽ അഴിമതി ആരോപിച്ചുള്ള വിജിലൻസ് അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും സസ്പെൻഷൻ പുറത്തിറങ്ങിയത്. കേരളത്തിലെ ഐപിഎസ് കേഡറിൽ ഉള്ള മുതിർന്ന ഐപിഎസ് ഓഫീസർക്ക് നേരെ സസ്പെൻഷൻ എന്ന വജ്രായുധം സർക്കാർ വീണ്ടും പ്രയോഗിക്കുമ്പോൾ ഒട്ടനവധി ചോദ്യങ്ങൾ ആണ് ജേക്കബ് തോമസിന്റെ കാര്യത്തിൽ സർക്കാരിന് നേർക്ക് ഉയരുന്നത്. ഇതെല്ലാം പുച്ഛത്തോടെ പിണറായി സർക്കാർ തള്ളികളഞ്ഞു. ഈ സാഹചര്യത്തിലാണ് രാജിവച്ച് പോരാട്ടത്തിന് ജേക്കബ് തോമസ് എത്തുന്നത്. ഇനി പിണറായിയ്ക്കെതിരായ തുറന്നു പറച്ചിലാകും നടക്കുക. ജനങ്ങളെ ഒപ്പം നിർത്തിയുള്ള കിഴക്കമ്പലത്തെ കിറ്റക്സ് മാതൃകയ്ക്ക് പുതിയ ആവേശമാണ് ജേക്കബ് തോമസ്.
ഇല്ലാത്ത ഡ്രെഡ്ജർ അഴിമതിയുടെ പേരിലും വല്ലാത്ത ക്രൂരത!
ഡ്രെഡ്ജർ അഴിമതിയിലുള്ള അന്വേഷണം ചൂണ്ടിക്കാട്ടിയാണ് സർക്കാർ ജേക്കബ് തോമസിന് അവസാനം സസ്പെൻഷൻ നൽകിയത്. എന്നാൽ, ഇങ്ങനെ ഒരു അഴിമതി പോലും ഇല്ലെന്നാണ് പലതവണ അന്വേഷണത്തിൽ വ്യക്തമായത്. എന്നിട്ടും ഈ ആരോപണത്തെ സസ്പെൻഷന് വേണ്ടി ആയുധമാക്കുകയാണ് പിണറായി ചെയ്തത്. ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജർ വാങ്ങിയതിൽ 15 കോടിയുടെ ക്രമക്കേട് നടന്നുവെന്നാണ് നേരത്തെ ഉയർന്ന ആരോപണം. മുമ്പ് ഈ ആരോപണം അന്വേഷിച്ച് ജേക്കബ് തോമസിന് തെറ്റുപറ്റിയി്ട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.
എന്നാൽ ഇപ്പോൾ ഇതെല്ലാം തള്ളിയാണ് ജേക്കബ് തോമസിനെ സർക്കാർ സംവിധാനത്തിന് പുറത്തു നിർത്തുക എന്ന ലക്ഷ്യത്തോടെ പുതിയ റിപ്പോർട്ട് തയ്യാറാക്കിയത്. അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നത്. ഡ്രെഡ്ജർ ഇടപാടിൽ ചട്ടങ്ങൾ മറികടന്നാണ് സ്വകാര്യ കമ്പനിക്ക് ടെൻഡർ നൽകിയതെന്നും ഇതുമൂലം കമ്പനിക്ക് കോടികളുടെ അധിക ലാഭമുണ്ടായെന്നുമാണ് കെ.എം.അബ്രഹാം ചൂണ്ടിക്കാട്ടിയത്. ഈ റിപ്പോർട്ടാണ് ജേക്കബ് തോമസിന്റെ ഐപിഎസ് ജീവിതത്തിനു വെല്ലുവിളിയായി മാറിയത്.
ഡ്രെഡ്ജർ കാര്യത്തിൽ 15 കോടിയുടെ അഴിമതി നടന്നുവെന്ന് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു. ഇതേക്കുറിച്ച് ഉന്നത തല അന്വേഷണം വേണം. അതിനാൽ വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്നും ജേക്കബ് തോമസിനെ മാറ്റി നിർത്തുന്നതാവും നല്ലത്. അന്നത്തെ ചീഫ് സെക്രട്ടറി എസ്.എം, വിജയാനന്ദ് മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മാറ്റി നിർത്തൽ അടക്കമുള്ള നടപടികളുടെ തുടക്കം. അതേസമയം വിജിലൻസ് കേസുകളിൽ ആരോപണ വിധേയരായ നിരവധി സർക്കാർ ഉദ്യോഗസ്ഥർതന്നെ സർവീസിൽ തുടരുമ്പോഴാണ് ജേക്കബ് തോമസിനോട് ക്രൂരത കാണിക്കുന്നത്.
ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർ ആക്കുമ്പോൾ സർക്കാർ പരിഗണിച്ചത് ഇങ്ങിനെ
ഡ്രഡ്ജർ പ്രശ്നത്തിൽ ഐപിഎസ്-ഐഎഎസ് ചേരിപ്പോരിന് ജേക്കബ് തോമസ് ഇരയായെന്നാണ് സർക്കാർ മുൻപ് വിലയിരുത്തിയത്. ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന് അത് ബോധ്യമാവുകയും ചെയ്തു. ഡ്രഡ്ജർ ആരോപണം ഉയർന്നു നിൽക്കുമ്പോൾ തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തെ വിജിലൻസ്ഡയറക്ടർ ആയി മാറ്റുന്നത്. ഒട്ടുവളരെ കാര്യങ്ങൾ ആണ് സർക്കാർ ആ സമയത്ത് പരിഗണിച്ചത്. ഡ്രെഡ്ജർ പർച്ചേസ് ചെയ്യാൻ ചെയ്യാൻ തീരുമാനമെടുത്തതാര്? ജേക്കബ് തോമസ് ആണോ ഈ തീരുമാനം പൂർണമായി എടുത്തത്. അന്ന് സർക്കാർ വൃത്തങ്ങളിൽ ആലോചന സജീവമായിരുന്നു. സർക്കാർ വൃത്തങ്ങൾ ഈ കാര്യങ്ങൾ പഠിക്കുകയും ചെയ്തിരുന്നു. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടർ ആയി നിയമിതനാകുമ്പോൾ ജേക്കബ് തോമസിന് അനുകൂലമായി സർക്കാർ പരിഗണിച്ച വാദങ്ങൾ ഇപ്രകാരമായിരുന്നു.
ഒരു തുറമുഖ വകുപ്പ് ഡയറക്ടർക്ക് 15 ലക്ഷം രൂപയിൽ കൂടുതൽ പർച്ചേസ് നടത്താൻ അനുമതിയുണ്ടോ? ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടർ ആണ്. . ഡിജിപിക്ക് തന്നെ 25 ;ലക്ഷം രൂപയിൽ കൂടുതൽ ചെലവഴിക്കാൻ അനുമതിയില്ല. പർച്ചേസ് നടത്താൻ സർക്കാർ തല പർച്ചേസ് കമ്മറ്റിയുണ്ട്. ഡിപ്പാർട്ട്മെന്റ് തല പർച്ചേസ് കമ്മറ്റിയുണ്ട്. സർക്കാർ സെക്രട്ടറി ചെയർമാൻ ആയ കമ്മറ്റിയാണ് പർച്ചേസിങ് കാര്യങ്ങൾ നോക്കുന്നത്. സർക്കാരിന് ഡ്രഡ്ജിങ് ന ടത്താൻ കൊച്ചി ആസ്ഥാനമായ മാരിടൈം കമ്പനിയുണ്ട്. കേരളാ സ്റ്റേറ്റ് മാരിടൈം കോർപറേഷൻ. തുറമുഖ വകുപ്പിന് കീഴിലുള്ള കമ്പനിയാണിത്. ആ കമ്പനിയാണ് ഡ്രഡ്ജിങ് നടത്തിക്കൊണ്ടിരുന്നത്, 1970 ലാണ് ഡ്രഡ്ജർ സർക്കാർ ആ കമ്പനിക്ക് വാങ്ങി നൽകുന്നത്. അത് കണ്ടം ചെയ്യാൻ 2009 ൽ അവർ പ്രൊപ്പോസൽ നൽകിയതാണ്.
പുതിയ ഡ്രെഡ്ജർ വാങ്ങിക്കണം എന്നത് അവരുടെ പ്രൊപ്പോസൽ ആണത്. പഴയ ഡ്രെഡ്ജർ മാറ്റി പുതിയൊരെണ്ണം വാങ്ങിക്കണം. അതാണ് ആവശ്യം. പുതുതായി വാങ്ങുമ്പോൾ ഏറ്റവും മികച്ചത് വാങ്ങണം. ഡ്രെഡ്ജർ മിനിമം 30 വർഷമാണ് കാലാവധി. മോട്ടോർ വാഹനങ്ങൾ 15 വർഷമാണ് കാലാവധി. മണ്ണ് നീക്കാൻ വേണ്ടി എത്രയോ കോടികൾ സർക്കാർ മുടക്കുന്നു. കേരളത്തിൽ കഴിഞ്ഞ 15 വര്ഷമായി എത്ര കോടി രൂപയാണ് ഇതിനായി ചെലവിട്ടത്. . കൊല്ലം, ബേപ്പൂർ, അഴീക്കൽ, കൊടുങ്ങല്ലൂർ, പൊന്നാനി, വിഴിഞ്ഞം എല്ലാം മണ്ണ് നീക്കൽ പരിധിയിൽപെട്ടതാണ്, ഈ ഡ്രെഡ്ജറിനേക്കാളും കൂടുതൽ തുക സർക്കാർ അതിനായി മുടക്കിയിട്ടുണ്ട്.
ഇനി ഒരു മുപ്പത് വർഷത്തേക്ക് എത്ര മുടക്കണം. ജേക്കബ് തോമസിന്റെ കാലത്ത് ഓർഡർ നൽകിയ ഡ്രെഡ്ജർ ഉൾനാടൻ ജലഗതാഗതത്തിനു ഉപയുക്തമായത് കൂടിയാണ്, ഒരു ഡ്രെഡ്ജർ ഉണ്ടെങ്കിൽ ഏതെല്ലാം നമുക്ക് ചെയ്യാൻ കഴിയും, പഴയത് കണ്ടം ചെയ്യണം എന്നുള്ളത് 2009 ലെ തീരുമാനമാണ് എല്ലാ വർഷവും ഡ്രഡ്ജ് ചെയ്യുന്നുണ്ട്. 2016ൽ ജേക്കബ് തോമസ് തുറമുഖ വകുപ്പ് വിട്ടു. അന്ന് ഡ്രെഡ്ജർ വന്നിട്ടില്ല. ഓർഡർ കൊടുത്തത് മാത്രമാണ് ജേക്കബ് തോമസ് നടത്തിയത്. ജേക്കബ് തോമസിന് ശേഷം പിന്നെ ഷെയ്ക്ക് പരീത് വന്നു. ഹോളണ്ടിൽ പോയി. സൈറ്റ് ഇൻസ്പെക്ഷൻ നടത്തിയത് ഷെയിക് പരീതാണ്. . ട്രയൽ റൺ നടത്തിയതും ഷെയിക് പരീത്. ഫൈനൽ സെറ്റിൽമെന്റ് നടത്തിയതും ഷെയ്ഖ് പരീത്. പിന്നെ എങ്ങിനെ ജേക്കബ് തോമസ് ഉത്തരവാദിയാകും. ഇതാണ് ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർ ആക്കുമ്പോൾ സർക്കാർ പ്രത്യേകിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ പരിഗണിച്ചത്.
ഇത്തരം പരിഗണനകൾക്കിടയിലാണ് ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടർ ആയി നിയമിതനാകുന്നതും. അന്ന് മുഖ്യമന്ത്രി തന്നെ നടത്തിയ അവലോകനമാണ് ഇപ്പോൾ ജേക്കബ് തോമസിന് വീണ്ടും സസ്പെൻഷൻ നൽകുമ്പോൾ മുഖ്യമന്ത്രിയെ തന്നെ തിരിഞ്ഞുകുത്തുന്നത്. ജേക്കബ് തോമസിന് നൽകിയ സസ്പെൻഷൻ ഓർഡറിൽ തന്നെ കള്ളക്കളിയും സർക്കാർ നടത്തുന്നുണ്ട്. പൊതുമേഖലാ സ്ഥാപനമായ ബിഇഎംല്ലിനെ തള്ളിയാണ് വേറെ കമ്പനിക്ക് ടെൻഡർ നല്കുന്നത് എന്ന്. ഈ പൊതുമേഖലാ കമ്പനിക്ക് അർഹത ഉണ്ടായിരുന്നില്ല. അവർ എൽ വൺ കാറ്റഗറിയിൽ ആയിരുന്നില്ല. അവർ എൽ 2 ആണ്. ഈ കമ്പനി ജീവിതത്തിൽ അതുവരെ ഡ്രെഡ്ജർ ഉണ്ടാക്കിയിട്ടില്ല, അവർ ഇന്ത്യയ്ക്ക് പുറത്തുള്ള കമ്പനിയുമായി ടൈ ആപ്പ് ആകുകയാണ് ചെയ്യുന്നത്. ടെൻഡറിൽ അവർക്ക് അർഹതയുമില്ല. പക്ഷെ അന്വേഷണം വന്നപ്പോൾ ഐഎഎസ് ലോബി ജേക്കബ് തോമസിനോട് പകപോക്കുകയായിരുന്നു.
ആദ്യ സസ്പെൻഷൻ ഇങ്ങിനെ
ഒരു വർഷം മുൻപാണ് ജേക്കബ് തോമസിനെ ആദ്യം സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ഡിസംബർ 20 നായിരുന്നു ആദ്യ സസ്പെൻഷൻ. സർക്കാരിന്റെ ഓഖി രക്ഷാപ്രവർത്തനങ്ങളെ വിമർശിച്ചതിന്റെ പേരിലായിരുന്നു അത്. സർക്കാർ നയങ്ങളെ പരസ്യമായി വിമർശിച്ചും പ്രകോപനപരമായ പ്രസ്താവന നടത്തിയും ജേക്കബ് തോമസ് അഖിലേന്ത്യാ സർവീസ് ചട്ടങ്ങൾ ലംഘിച്ചെന്നാണ് സസ്പെൻഷൻ ഉത്തരവിൽ പറഞ്ഞത്. ഓഖി ദുരന്തത്തിന്റെ കാര്യത്തിൽ ആർക്കും ഉത്തരവാദിത്തമില്ലെന്ന് ജേക്കബ് തോമസ് ആരോപിച്ചിരുന്നു.
എത്രപേർ മരിച്ചെന്നോ എത്രപേരെ കാണാതായെന്നോ ആർക്കും അറിയില്ല. പണക്കാർ ആണ് കടലിൽ പോയതെങ്കിൽ ഇങ്ങിനെ ജീവൻ പൊലിയുമോയെന്നാണ് ഐഎംജി ഡയറക്ടർ ആയിരിക്കെ ജേക്കബ് തോമസ് പ്രസ്താവന നടത്തിയത്. സർക്കാർ ഇതിൽ കയറി പിടിക്കുകയായിരുന്നു. ഓഖി ദുരിതബാധിതരുടെ വികാരങ്ങൾ ആളിക്കത്തിക്കാൻ പ്രസ്താവന ഇടയാക്കിതായി സർക്കാർ പ്രതികരിച്ചു. തീരദേശത്തെ ജനങ്ങളിൽ സർക്കാരിനോട് അതൃപ്തി ഉളവാക്കുന്നതാണു പരാമർശം. സംസ്ഥാനത്തെ മുതിർന്ന ഐപിഎസ് ഓഫിസർ എന്ന നിലയിൽ ആ പദവിയുടെ യശസ്സിനു കളങ്കമുണ്ടാക്കിയെന്നും സസ്പെൻഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു.
പുസ്തകത്തിന്റെ പേരിൽ രണ്ടാമതും സസ്പെൻഷൻ
ആറുമാസം കഴിഞ്ഞപ്പോൾ ജേക്കബ് തോമസിന് വീണ്ടും സസ്പെൻഷൻ. പുസ്തകത്തിലൂടെ സർക്കാരിനെ വിമർശിച്ചതിനാണ് രണ്ടാമത്തെ സസ്പെൻഷൻ. ജേക്കബ് തോമസിന്റെ ആത്മകഥയായ 'സ്രാവുകൾക്ക് ഒപ്പം നീന്തുമ്പോൾ' പരാമർശങ്ങൾ വിവാദമായിരുന്നു. രണ്ടാമത്തെ പുസ്തമായ കാര്യവും കാരണവും ജേക്കബ് തോമസിന് വിനയായി. ഈ പശ്ചാത്തലത്തിലായിരുന്നു സസ്പെൻഷൻ. സർക്കാരിന്റെ അനുമതിയില്ലാതെ പുസ്തക രചന നടത്തി എന്ന് പറഞ്ഞാണ് വീണ്ടും സസ്പെൻഷൻ വന്നത്.
വിജിലൻസ് ഡയറക്ടറായിരിക്കെ പരിഗണിച്ച കേസുകളെ കുറിച്ചും സർക്കാർ നയങ്ങളെ വിമർശിച്ചുമുള്ള പരാമർശങ്ങൾ പുസ്തകങ്ങളിൽ ഉണ്ടായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും സസ്പെൻഷൻ വന്നത്. പുസ്തകരചനയുമായി ബന്ധപ്പെട്ട വിഷയം പരിശോധിക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ അന്വേഷണ സമിതിയെ സർക്കാർ നിയോഗിച്ചിരുന്നു. പക്ഷെ സമിതിക്ക് മുന്നിൽ ഹാജരായി ജേക്കബ് തോമസ് വിശദീകരണം നൽകിയിരുന്നില്ല. ഇപ്പോൾ ഡ്രെഡ്ജർ അഴിമതി അന്വേഷണത്തിന്റെ പേരിൽ മൂന്നാമതും സസ്പെൻഷൻ. പ്രതികാരത്തിന്നായി ഏതറ്റം വരെയും ഇടത് സർക്കാർ പോകും എന്നതിന്റെ പ്രകടമായ തെളിവാകുകയാണ് ജേക്കബ് തോമസിന് ലഭിച്ചിട്ടുള്ള സസ്പെൻഷൻ. ഇനി സർവ്വീസിൽ ഒന്നും ചെയ്യാനില്ലെന്ന് ജേക്കബ് തോമസ് തിരിച്ചറിയുന്നു. ഈ സാഹചര്യത്തിലാണ് ഐപിഎസ് രാജിവച്ച് ജേക്കബ് തോമസ് മത്സരത്തിനെത്തുന്നത്..
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്