Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഇനിയൊരു ഭീകരാക്രമണം ഇന്ത്യയിലുണ്ടായാൽ സ്ഥിതിഗതികൾ കൂടുതൽ വഷളാകും'; ഭീകരവാദത്തിനെതിരെ പാക്കിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി അമേരിക്ക; രാജ്യത്തെ ഭീകരവാദത്തെ തുരത്താൻ പാക്കിസ്ഥാൻ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അല്ലെങ്കിൽ ഇന്ത്യാ-പാക്ക് ബന്ധം കൂടുതൽ വഷളാകുമെന്നും യുഎസ്

'ഇനിയൊരു ഭീകരാക്രമണം ഇന്ത്യയിലുണ്ടായാൽ സ്ഥിതിഗതികൾ കൂടുതൽ വഷളാകും';  ഭീകരവാദത്തിനെതിരെ പാക്കിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി അമേരിക്ക; രാജ്യത്തെ ഭീകരവാദത്തെ തുരത്താൻ പാക്കിസ്ഥാൻ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അല്ലെങ്കിൽ ഇന്ത്യാ-പാക്ക് ബന്ധം കൂടുതൽ വഷളാകുമെന്നും യുഎസ്

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: ഭീകരാക്രമണത്തിനെതിരെ പാക്കിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നൽകി അമേരിക്ക. ഇന്ത്യയിൽ ഇനിയൊരു ഭീകരാക്രമണം ഉണ്ടായാൽ സ്ഥിതിഗതികൾ വഷളാകുമെന്നും ഇന്ത്യാ-പാക്ക് ബന്ധം കൂടുതൽ ഉലയുമെന്നുമാണ് വൈറ്റ് ഹൗസ് വിശദീകരിച്ചത്. ജയ്‌ഷെ മുഹമ്മദ്, ലഷ്‌കർ ഇ തോയ്ബ തുടങ്ങിയ ഭീകര സംഘടനകളെ പാക്കിസ്ഥാനിൽ നിന്ന് തുടച്ചുനീക്കിയാലേ മേഖലയിലെ സംഘർഷ സാധ്യതകൾ ഇല്ലാതാകുകയുള്ളു.

ബാലാകോട്ടിലെ മിന്നലാക്രമണത്തിനുശേഷം പാക്കിസ്ഥാൻ ഭീകരതയ്‌ക്കെതിരേ പ്രാരംഭ നടപടികൾ തുടങ്ങിയിട്ടുണ്ട്. എന്നാൽ ഭീകരതയെ വേരോടെ പിഴുതെറിയാൻ ശക്തമായ അധികാരം പ്രയോഗിക്കണമെന്നും യുഎസ് അറിയിച്ചു. ബാലാക്കോട്ട് ആക്രമണത്തിൽ പാക്കിസ്ഥാൻ എഫ് 16 വിമാനം ഉപയോഗിച്ചതിനെ പറ്റി വിശദമായി അന്വേഷിക്കുമെന്നും അമേരിക്ക ഈ മാസം ആദ്യം വ്യക്തമാക്കിയിരുന്നു.

എഫ് 16 വിമാനം പാക്ക് ഉപയോഗിച്ചതിനെ കുറിച്ച് അന്വേഷിക്കാൻ അമേരിക്ക

ഇന്ത്യക്കെതിരായ ആക്രമണത്തിൽ പാക്കിസ്ഥാൻ എഫ് 16 വിമാനം ഉപയോഗിച്ചതിനെക്കുറിച്ച് അന്വേഷണം തുടങ്ങാൻ അമേരിക്ക നേരത്തെ തീരുമാനിച്ചിരുന്നു. ഇക്കാര്യത്തിൽ പാക്കിസ്ഥാനോടു വിശദീകരണം തേടുമെന്ന് ഈ മാസം ആദ്യം അമേരിക്കൻ വിദേശകാര്യ വകുപ്പ് അറിയിച്ചു.
പ്രതിരോധത്തിനായി നൽകിയ പോർവിമാനം മറ്റൊരു രാജ്യത്തിനെതിരെ ഉപയോഗിച്ചുവെന്നും വിമാനം വാങ്ങുമ്പോൾ ധാരണയായ കരാർ ലംഘിച്ചുവെന്നു റിപ്പോർട്ടുകൾ വന്നതിനു പിന്നാലെയാണ് വിശദീകരണം തേടാൻ അമേരിക്ക തീരുമാനിച്ചത്. ആക്രമണത്തിനു പാക്കിസ്ഥാൻ എഫ്-16 ഉപയോഗിച്ചതു സംബന്ധിച്ച് ഇന്ത്യ അമേരിക്കയ്ക്കു തെളിവു നൽകിയിരുന്നു.

ഇന്ത്യയിൽ പതിച്ച അംറാം 120 മിസൈൽ (അഡ്വാൻസ്ഡ് മീഡിയം റേഞ്ച് എയർ ടു എയർ മിസൈൽ), എഫ് 16 യുദ്ധവിമാനം ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചതിന്റെ തെളിവാണെന്ന് വ്യാഴാഴ്ച വ്യോമസേന പറഞ്ഞിരുന്നു. എഫ് 16 വിമാനം ഉപയോഗിച്ചില്ലെന്ന വാദവുമായി ബുധനാഴ്ച പാക്കിസ്ഥാൻ രംഗത്തെത്തിയതിനു പിന്നാലെയാണ് അംറാം മിസൈലിന്റെ ഭാഗങ്ങൾ ഇന്ത്യ പുറത്തുവിട്ടത്.

വിദേശ രാജ്യങ്ങളുമായുള്ള ആയുധവിൽപന കരാറിന്റെ വിശദാംശങ്ങൾ പുറത്തുവിടാൻ കഴിയാത്തതിനാൽ കൂടുതൽ വിവരങ്ങൾ പറയാൻ കഴിയില്ലെന്ന് യുഎസ് പ്രതിരോധവകുപ്പ് വക്താവ് പറഞ്ഞു. ലോകത്തിന്റെ ഏറ്റവും വലിയ ആയുധകച്ചവട രാജ്യമായ അമേരിക്ക വിറ്റഴിക്കുന്ന ആയുധങ്ങൾ എന്തിനൊക്കെ ഉപയോഗിക്കുന്നുവെന്നും കൃത്യമായി പരിശോധിക്കാറുണ്ട്. ഭീകരതയ്ക്കെതിരായ പോരാട്ടത്തിന് ഉപയോഗിക്കാനാണ് പാക്കിസ്ഥാനു വിമാനം നൽകിയതെന്ന് പെന്റഗൺ പ്രതിരോധ വിഭാഗം വക്താവ് പറയുന്നു. പന്ത്രണ്ടോളം നിയന്ത്രണങ്ങളാണ് എഫ്-16 കരാറിൽ അമേരിക്ക ഏർപ്പെടുത്തിയിരുന്നത്.

1980യിലാണ് യുഎസിൽ നിന്ന് പാക്കിസ്ഥാന് എഫ്-16 യുദ്ധവിമാനങ്ങൾ ലഭിക്കുന്നത്. ആഗോളഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ സ്വയം പ്രതിരോധത്തിനു വേണ്ടിയാണ് അമേരിക്ക പാക്കിസ്ഥാന് എഫ്-16 നൽകിയത്. മറ്റൊരു രാജ്യത്തിനെതിരേ ഈ വിമാനം ഉപയോഗിക്കുന്നതിന് അമേരിക്കൻ നിയമപ്രകാരം വിലക്കും നിലവിലുണ്ട്. റഷ്യൻ നിർമ്മിത വിമാനമായ മിഗ് -21 ബൈസൻ ഉപയോഗിച്ചാണ് ഇന്ത്യ എഫ് 16 തകർത്തത്. യുദ്ധവിമാന ചരിത്രത്തിൽ തന്നെ സ്ഥാനം പിടിച്ച സംഭവമാണ് ഇത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP