Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'പ്രധാനമന്ത്രിയാവാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ല...പദവിയേറ്റെടുത്ത് ആറ് മാസത്തിനകം ലോക്‌സഭയിലേക്കോ രാജ്യസഭയിലേക്കോ മത്സരിച്ചാൽ മതി' ; തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ പ്രധാനമന്ത്രി പദം താൻ സ്വപ്‌നം കാണുന്നുണ്ടെന്ന സൂചന നൽകി മായാവതിയുടെ ട്വീറ്റ്

'പ്രധാനമന്ത്രിയാവാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ല...പദവിയേറ്റെടുത്ത് ആറ് മാസത്തിനകം ലോക്‌സഭയിലേക്കോ രാജ്യസഭയിലേക്കോ മത്സരിച്ചാൽ മതി' ; തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ പ്രധാനമന്ത്രി പദം താൻ സ്വപ്‌നം കാണുന്നുണ്ടെന്ന സൂചന നൽകി മായാവതിയുടെ ട്വീറ്റ്

മറുനാടൻ ഡെസ്‌ക്‌

താൻ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് മുൻ യുപി മുഖ്യമന്ത്രിയും ബിഎസ്‌പി നേതാവുമായ മായാവതി പ്രഖ്യാപിച്ചതിന് പിന്നാലെ അണികൾക്കിടയിൽ ഏറെ നിരാശ ജനിച്ചിരുന്നു. എന്നാൽ മത്സരിക്കുന്നില്ലെങ്കിലും പ്രധാനമന്ത്രി പദം താൻ സ്വപ്‌നം കാണുന്നുണ്ടെന്നാണ് ഇപ്പോൾ മായാവതിയുടെ ട്വീറ്റിൽ നിന്നും മനസിലാകുന്നത്. താൻ ഇക്കുറി തിരഞ്ഞെടുപ്പിൽ മത്സരിച്ചില്ലെങ്കിലും പ്രധാനമന്ത്രി ആകാമെന്നാണ് മായാവതി ട്വീറ്റിലൂടെ അറിയിച്ചത്. മാത്രമല്ല തന്റെ പ്രവർത്തകർ നിരാശരാകേണ്ട ആവശ്യമില്ലെന്നും മായാവതി കൂട്ടിച്ചേർത്തു.

മത്സര രംഗത്തേക്ക് തങ്ങളുടെ പ്രിയ നേതാവ് ഇറങ്ങില്ലെന്ന് അറിഞ്ഞതോടെ അണികൾക്കിടയിൽ നിരാശ പടർന്നിരുന്നു. ഇത് മാറ്റാനായിട്ടാണ് പുത്തൻ പ്രതീക്ഷ നൽകുന്ന വാക്കുകളുമായി മായാവതി രംഗത്തെത്തിയത്. പ്രധാനമന്ത്രിയാകാൻ തിരഞ്ഞെടുപ്പിൽ മൽസരിക്കേണ്ടതില്ലെന്നും പദവിയേറ്റെടുത്ത് ആറ് മാസത്തിനകം എംപിയായാൽ മതിയെന്നും മായാവതി വ്യക്തമാക്കി. ഇത് സൂചിപ്പിക്കാൻ സ്വന്തം അനുഭവം തന്നെ അവർ ഓർമ്മിപ്പിക്കുകയും ചെയ്തു. 1995ൽ ആദ്യമായി യു.പി മുഖ്യമന്ത്രിയായപ്പോൾ താൻ നിയമസഭയിലോ കൗൺസിലിലോ അംഗമായിരുന്നില്ല.

 

അതേരീതിയിൽ പ്രധാനമന്ത്രിയാകാനും കഴിയും. പദവിയിലെത്തിയാൽ ആറ് മാസത്തിനകം ലോക്‌സഭയിലേക്കോ രാജ്യസഭയിലേക്കോ ജയിച്ചാൽ മതിയാകുമെന്നും മായാവതി പറഞ്ഞു. യു.പിയിൽ ബി.എസ്‌പി, എസ്‌പി, ആർ.എൽ.ഡി സഖ്യത്തിന്റെ പ്രചാരണത്തിന് നേതൃത്വം നൽകുന്നത് മായാവതിയാണ്. മായാവതി പ്രധാനമന്ത്രിയാകുന്നതിൽ തനിക്ക് സന്തോഷമേയുള്ളുവെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് നേർത്തെ വ്യക്തമാക്കിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP