Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സെക്രട്ടറിയേറ്റ് ഉപരോധക്കേസിൽ എ.പ്രദീപ് കുമാർ എംഎ‍ൽഎ ജാമ്യമെടുത്തു; ലോക്‌സഭ ഇലക്ഷന് മത്സരിക്കാനായി കോടതിയിൽ ഇനി നിയുക്ത സ്ഥാനാർത്ഥികളുടെ ജാമ്യമെടുപ്പ് മേളം; സ്ഥാനാർത്ഥികൾ കോടതിയിൽ കീഴടങ്ങി ജാമ്യമെടുക്കുന്നത് ജനപ്രാതിനിധ്യ നിയമപ്രകാരം

സെക്രട്ടറിയേറ്റ് ഉപരോധക്കേസിൽ എ.പ്രദീപ് കുമാർ എംഎ‍ൽഎ ജാമ്യമെടുത്തു; ലോക്‌സഭ ഇലക്ഷന് മത്സരിക്കാനായി കോടതിയിൽ ഇനി നിയുക്ത സ്ഥാനാർത്ഥികളുടെ ജാമ്യമെടുപ്പ് മേളം; സ്ഥാനാർത്ഥികൾ കോടതിയിൽ കീഴടങ്ങി ജാമ്യമെടുക്കുന്നത് ജനപ്രാതിനിധ്യ നിയമപ്രകാരം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ഉപരോധക്കേസിൽ അറസ്റ്റ് വാറണ്ട് നിലവിലിരുന്ന കോഴിക്കോട് നോർത്ത് എംഎ‍ൽഎ. എ. പ്രദീപ് കുമാർ കോടതിയിൽ കീഴടങ്ങി ജാമ്യം എടുത്തു. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയാണ് നിലവിലെ എംഎൽഎയും നിയുക്ത സി പി എം കോഴിക്കോട് പാർലമെന്റ് സ്ഥാനാർത്ഥിയുമായ പ്രതിക്ക് ജാമ്യം അനുവദിച്ചത്. ജനപ്രാതിനിധ്യ നിയമ പ്രകാരം അറസ്റ്റ് വാറണ്ട് നിലവിലുള്ള പ്രതികൾ സ്ഥാനാർത്ഥികളായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കുള്ളതിനാലാണ് സ്ഥാനാർത്ഥികൾ കോടതിയിൽ കീഴടങ്ങി ജാമ്യം എടുക്കുന്നത്.

2013 ഓഗസ്റ്റ് 12 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സോളാർ സെക്‌സ് - അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സി പി എം പാർട്ടി നടത്തിയ ഗവ: സെക്രട്ടറിയേറ്റ് ഉപരോധമാണ് കാൽനടയാത്രക്കാരായ ജനങ്ങളുടെയും വാഹന ഗതാഗതത്തിന്റെയും സഞ്ചാരത്തിന് തടസ്സം സൃഷ്ടിച്ചതും തുടർന്ന് വഴി തടയലിൽ കലാശിച്ചതും.

കേസിൽ ഇടത് നേതാക്കളായ ബിനോയ് വിശ്വം, വടകര എംഎ‍ൽഎ സി. കെ. നാണു , കെ.കെ.ഷൈലജ ടീച്ചർ , സതീദേവി തുടങ്ങിയവരും പ്രതികളാണ്. ഇവർ നേരത്തേ ജാമ്യം നേടിയിരുന്നു. കോഴിക്കോട് നോർത്ത് എംഎ‍ൽഎ. യും കോഴിക്കോട് വെസ്റ്റ്ഹിൽ നീലാംബരി ഹൗസിൽ താമസക്കാരനുമായ എ. പ്രദീപ് കുമാർ സമൻസ് കൈപ്പറ്റിയിട്ടും കോടതിയിൽ ഹാജരാകാത്തതിനാൽ അറസ്റ്റ് വാറണ്ട് നിലവിലുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP