Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിങ്ങൾ കേൾക്കുന്ന ജയരാജനല്ല നേരിട്ട് പരിചയപ്പെടുമ്പോൾ ഉള്ളത്; പക്വതയ്യാർന്ന പൊതു പ്രവർത്തകനും വലിയ മനുഷ്യസ്നേഹിയുമാണ് അദ്ദേഹം; തന്നെ ആക്രമിച്ച ആളുകളോടുപോലും അദ്ദേഹം വൈരാഗ്യത്തോടെ പെരുമാറിയിട്ടില്ല; ഐആർപിസിപോലുള്ള കിടപ്പുരോഗികൾക്ക് പരിചരണം നൽകുന്ന ഒരു പദ്ധതിയിലുടെ ആയിരക്കണക്കിന് രോഗികൾക്കാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആശ്വാസം ലഭിക്കുന്നത്; ബിജെപി വിട്ട് സിപിഎമ്മിലെത്തിയ ഒ.കെ.വാസുമാസ്റ്റർ പറയുന്നത് ഇങ്ങനെ

നിങ്ങൾ കേൾക്കുന്ന ജയരാജനല്ല നേരിട്ട് പരിചയപ്പെടുമ്പോൾ ഉള്ളത്; പക്വതയ്യാർന്ന പൊതു പ്രവർത്തകനും വലിയ മനുഷ്യസ്നേഹിയുമാണ് അദ്ദേഹം; തന്നെ ആക്രമിച്ച ആളുകളോടുപോലും അദ്ദേഹം വൈരാഗ്യത്തോടെ പെരുമാറിയിട്ടില്ല; ഐആർപിസിപോലുള്ള കിടപ്പുരോഗികൾക്ക് പരിചരണം നൽകുന്ന ഒരു പദ്ധതിയിലുടെ ആയിരക്കണക്കിന് രോഗികൾക്കാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ  ആശ്വാസം ലഭിക്കുന്നത്; ബിജെപി വിട്ട് സിപിഎമ്മിലെത്തിയ ഒ.കെ.വാസുമാസ്റ്റർ പറയുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: നിങ്ങൾ കേൾക്കുന്ന ജയരാജനല്ല നേരിട്ട് പരിചയപ്പെടുമ്പോൾ ഉള്ളതെന്നും താൻ കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും വിലിയ മനുഷ്യസ്നേഹിയാണ് പി ജയരാജനെന്നും മൂൻ ബിജെപി നേതാവും ഇപ്പോൾ മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റുമായ ഒ കെ വാസുമാസ്റ്റർ. 2014ൽ ബിജെപി വിട്ട് സിപിഎമ്മിൽ അദ്ദേഹം ഒ കെ വാസുമാസ്റ്റർ പറയുന്നത്, തങ്ങൾ അടക്കമുള്ളവരെ കൊണ്ടുവരാൻ മുൻകൈയെ്ടുത്തത് എല്ലാം ക്ഷമിക്കാൻ കഴിയുന്ന ജയരാജന്റെ മനസ്സാണെന്നാണ്. തന്നെ ആക്രമിച്ച ആളുകളോടുപോലും അദ്ദേഹം വൈരാഗ്യത്തോടെ പെരുമാറിയിട്ടില്ലെന്നും വാസുമാസ്റ്റർ ഓർക്കുന്നു.

വാസുമാസ്റ്ററുടെ വാക്കുകൾ ഇങ്ങനെയാണ്...

2014നാലിന് മുമ്പ് ഞാൻ ബിജെപിയുടെ പല ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളും വഹിച്ചിരുന്ന വ്യക്തിയാണ്. രാഷ്ട്രീയപാർട്ടികളുടെ യോഗത്തിൽ വെച്ച് പലപ്പോഴും ജയരാജേട്ടനെ ബന്ധപ്പെട്ടിരുന്നു. അങ്ങനെ അറിയുകയും ചെയ്യും. വളരെ സൗമ്യമായി പെരുമാറുകളയും ഏത് വിഷയത്തെക്കുറിച്ചും പഠിച്ചുകൊണ്ട് അഭിപ്രായം പറയുകയും ചെയ്യുന്ന വളരെ നല്ല നേതാവായിട്ടാണ് ഞാൻ ആ കാലഘട്ടത്തിൽ അദ്ദേഹത്തെ കണ്ടത്. പിന്നീട് ബിജെപി വിട്ട് ഞങ്ങൾ സിപിഎമ്മിലേക്ക് വരുന്ന സമയത്ത്, ആദ്യം ജയരാജേട്ടനുമായാണ് ബന്ധപ്പെടുന്നത്. വളരെ അറച്ചുകൊണ്ടാണ് ഞങ്ങൾ അദ്ദേഹത്തിന്റെ അുടുത്ത്് പോയത്. പക്ഷേ വളരെ സൗഹാർദത്തോടുകൂടി ഞങ്ങളെ കൈപിടിച്ച് ഇരത്തുകയും ഞങ്ങളോട് സംസാരിക്കയും ചെയ്തു. ഇദ്ദേഹത്തിന്റെ മനസ്സിന്റെ വിശാലത കണ്ട് അന്നുതന്നെ ഞങ്ങൾ അത്ഭുദപ്പെട്ടു.

പക്വതയ്യാർന്ന പൊതു പ്രവർത്തകനാണ അദ്ദേഹം. ക്രിമിനലായിട്ട് കാണാൻ കഴിയില്ല. അക്രമിക്കപ്പെട്ടതിനുശേഷം ഞാൻ അദ്ദേഹത്തെ കണ്ടപ്പോൾ ഈ അക്രമിക്കപ്പെട്ട ആളുക്േ്ളാട് ഒരു വൈര്യാഗ്യവും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. എല്ലാവരെയും സ്നേഹിക്കാനും ചേർന്ന് പ്രവർത്തിക്കാനും കഴിയുന്ന ഒരു വ്യക്തിത്വമാണ് ജയരാജൻ. പ്രത്യേകിച്ചും സംഘപരിവാർ പ്രസ്ഥാനത്തോടും കോൺഗ്രസിനോടും അദ്ദേഹത്തിന് യാതൊരു തരത്തിലുമുള്ള പകയുമില്ല. ആശയപരമായ അഭിപ്രായ വ്യത്യാസം മാത്രമേയുള്ളൂ.

ഐആർപിസിപോലുള്ള കിടപ്പരോഗികൾക്ക് പരിചരണം നൽകുന്ന ഒരു വലിയ പദ്ധതിയിലൂടെ നിരാംലംബരായ ആയിരക്കണക്കിന് ആളുകൾക്കാണ് പി ജയരാജന്റെ നേതൃത്വത്തിൽ ആശ്വാസം ലഭിച്ചത്.എതിരാളികൾ പറഞ്ഞ് പ്രചരിപ്പിക്കുന്ന കഥകളെല്ലാം നുണകൾ ആണ്. ഒരു തീരുമാനമെടുത്താൽ അതിൽ ഉറച്ചു നിൽക്കുകയും നടപ്പാക്കുകയും ചെയ്യും. സിപിഎമ്മിനെ തകർക്കണമെങ്കിൽ ജയരാജനെ തകർക്കണം. ഇപ്പോഴും അദ്ദേഹത്തിനുനേരെ വധഭീഷണി ഉയരുന്നതും അതുകൊണ്ടുതന്നെയാണ്. നിങ്ങൾ കേൾക്കുന്ന ജയരാജനല്ല നേരിട്ട് പരിചയപ്പെടുമ്പോൾ ഉള്ളത്. അദ്ദേഹം വലിയ വിശാല മനസ്‌ക്കനാണ്. വലില മനുഷ്യസ്നേഹിയാണ്. അത് നേരിട്ട് അറിഞ്ഞ് ബോധ്യപ്പെടേണ്ട കാര്യമാണ് എന്നാണ് വാസുമാസ്റ്റർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP