Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തലയറുപ്പ് വില നൽകി കറിവയ്ക്കാൻ വാങ്ങിയ മീൻ 'പ്രകാശിച്ചു', അന്തംവിട്ട വീട്ടുകാർ പേടിച്ച് മീൻ ഉപേക്ഷിച്ചു; തിളക്കത്തിനു കാരണം മത്സ്യം ആഴ്ചകളോളം കേടുവരാതിരിക്കാൻ ചേർക്കുന്ന രാസവസ്തുവെന്ന് മത്സ്യത്തൊഴിലാളികൾ; ക്ഷാമം രൂക്ഷമായതോടെ അതിർത്തി കടക്കുന്നത് ടൺകണക്കിന് വിഷ മത്സ്യം

തലയറുപ്പ് വില നൽകി കറിവയ്ക്കാൻ വാങ്ങിയ മീൻ 'പ്രകാശിച്ചു', അന്തംവിട്ട വീട്ടുകാർ പേടിച്ച് മീൻ ഉപേക്ഷിച്ചു; തിളക്കത്തിനു കാരണം മത്സ്യം ആഴ്ചകളോളം കേടുവരാതിരിക്കാൻ ചേർക്കുന്ന രാസവസ്തുവെന്ന് മത്സ്യത്തൊഴിലാളികൾ; ക്ഷാമം രൂക്ഷമായതോടെ അതിർത്തി കടക്കുന്നത് ടൺകണക്കിന് വിഷ മത്സ്യം

മറുനാടൻ ഡെസ്‌ക്‌

തിരൂർ; ആദ്യം അമ്പരപ്പ്, പിന്നെ അത്ഭുതം തുടർന്ന് പേടിയും. കറിവയ്ക്കാൻ തലയറുപ്പ് വില നൽകിയ മീൻ വാങ്ങിയ കുടുംബത്തിന്റെ കാര്യമാണ് പറഞ്ഞു വരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തിരൂരിലും പരിസരങ്ങളിലും വാങ്ങിയ അയലയാണ് അമ്പരപ്പിന് കാരണം. കറിവയ്ക്കാൻ വാങ്ങിയ മീൻ പ്രകാശിച്ചപ്പോൾ വീട്ടുകാർക്ക് ആദ്യം അദ്ഭുതം. ഇതോടെ കഴിക്കാൻ പേടിയായി. കൃതൃമത്വം ഭയന്ന വീട്ടുകാർ

നല്ല വിലകൊടുത്തു വാങ്ങിയ മത്സ്യം ഉപേക്ഷിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ തിരൂരിലും പരിസരങ്ങളിലും ലഭിച്ച അയലയാണ് ഇരുട്ടിൽ തിളങ്ങിയത്. പുതിയതെന്നു തോന്നിപ്പിക്കുന്ന മീൻ കിലോഗ്രാമിന് 200 രൂപ നൽകിയാണ് ആവശ്യക്കാർ വാങ്ങിയത്. ഉറച്ച അവസ്ഥയിലുള്ള അയല വാങ്ങുമ്പോൾത്തന്നെ വെള്ളയും പച്ചയും കലർന്ന നിറമായിരുന്നു.

രാത്രി മത്സ്യം നന്നാക്കാനായി എടുത്തപ്പോഴാണ് അയല തിളക്കത്തോട് തിളക്കം. മത്സ്യം ആഴ്ചകളോളം കേടുവരാതിരിക്കാൻ ചേർക്കുന്ന രാസവസ്തുവാണ് തിളക്കത്തിനു കാരണമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. സംസ്ഥാനത്ത് മത്സ്യക്ഷാമം രൂക്ഷമായതോടെ അയല, മത്തി തുടങ്ങിയവ ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് എത്തുന്നത്. പുറത്തു നിന്ന് വിഷവസ്തുക്കൾ കലർത്തി എത്തുന്ന മീൻ പരിശോധിക്കാൻ അധികൃതർ നടപടിയൊന്നും സ്വീകരിക്കുന്നില്ലെന്നാണ് വാസ്തവം. ക്ഷാമം രൂക്ഷമാകുന്നതാടെ ടൺകണക്കിന് വിഷ മത്സ്യമാണ് പരിശോധനകളില്ലാതെ അതിരു കടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP