Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആഡ്രയിൽ വരാൻ പോകുന്നത് സിവിൽസർവീസ് പോര്; പ്രധാന രാഷ്ട്രീയപ്പാർട്ടികളുടെ സ്ഥാനാർത്ഥിലിസ്റ്റിൽ 20 ഉന്നത മുൻ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർ; മത്സരിക്കാനായി സ്വയംവിരമിച്ചവരും ഇക്കൂട്ടത്തിൽ; കൂടുതൽ ഉദ്യോഗസ്ഥർ ചേക്കേറുന്നത് തെലുഗു പവർസ്റ്റാർ പവൻ കല്യാണിന്റെ ജനസേന പാർട്ടിയിലേക്ക്; ഉദ്യോഗസ്ഥരെ മത്സരിപ്പിക്കാൻ മത്സരിച്ച് പാർട്ടികളും

ആഡ്രയിൽ വരാൻ പോകുന്നത് സിവിൽസർവീസ് പോര്; പ്രധാന രാഷ്ട്രീയപ്പാർട്ടികളുടെ സ്ഥാനാർത്ഥിലിസ്റ്റിൽ 20 ഉന്നത മുൻ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർ; മത്സരിക്കാനായി സ്വയംവിരമിച്ചവരും ഇക്കൂട്ടത്തിൽ; കൂടുതൽ ഉദ്യോഗസ്ഥർ ചേക്കേറുന്നത് തെലുഗു പവർസ്റ്റാർ പവൻ കല്യാണിന്റെ ജനസേന പാർട്ടിയിലേക്ക്; ഉദ്യോഗസ്ഥരെ മത്സരിപ്പിക്കാൻ മത്സരിച്ച് പാർട്ടികളും

മറുനാടൻ ഡെസ്‌ക്‌

അമരാവതി: ആന്ധ്രയിൽ മുൻ ഉന്നത ഉദ്യോഗസ്ഥന്മാർ രാഷ്ട്രീയപ്പാർട്ടികളിൽ ചേർന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് പുതുമയല്ല എങ്കിലും ഇത്രയും പേർ കൂട്ടത്തോടെ മത്സരിക്കുന്നത് പുതുമയാണ്. ഏകദേശം 20 പേരാണ് തിരഞ്ഞെടുപ്പ് ഗോതയിൽ ഏറ്റുമുട്ടാൻ ഒരുങ്ങത്.ആന്ധ്രാപ്രദേശിൽ പ്രധാന രാഷ്ട്രീയപ്പാർട്ടികളുടെ സ്ഥാനാർത്ഥിലിസ്റ്റിൽ 20 ഉന്നത മുൻ ഐ.എ.എസ്., ഐ.പി.എസ്., ഐ.ആർ.എസ്. ഓഫീസർമാരും ഉന്നത ഉദ്യോഗസ്ഥരും ഇടംപിടിച്ചിട്ടുണ്ട്.

ഇവരിൽ മത്സരിക്കാനായി സ്വയംവിരമിച്ചവരുമുണ്ട്.തെലുഗു പവർസ്റ്റാർ പവൻ കല്യാണിന്റെ ജനസേന പാർട്ടിയിലേക്കാണ് കൂടുതൽ ഓഫീസർമാർ എത്തുന്നത്. മുമ്പ് ഇത് ചന്ദ്രബാബു നയിക്കുന്ന ടി.ഡി.പി.യിലേക്കായിരുന്നു.ആന്ധ്രയിൽ മുൻ ഉന്നത ഉദ്യോഗസ്ഥന്മാർ രാഷ്ട്രീയപ്പാർട്ടികളിൽ ചേർന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് പുതുമയല്ല. അതേപോലെ ചലച്ചിത്രതാരങ്ങളും. ഇപ്പോൾ ജനസേന പാർട്ടിപ്രസിഡന്റ് പവൻ കല്യാണും അദ്ദേഹത്തിന്റെ സഹോദരൻ പ്രജാരാജ്യം പാർട്ടി രൂപവത്കരിച്ച മെഗാ സ്റ്റാർ ചിരഞ്ജീവിയും ഇതിന് ഉദാഹരണമാണ്. ചിരഞ്ജീവി പിന്നീട് തന്റെ പാർട്ടി കോൺഗ്രസിൽ ലയിപ്പിച്ചു.

സിബിഐ. മുൻ ജോയന്റ് ഡയറക്ടറും മഹാരാഷ്ട്ര അഡീഷണൽ ഡി.ജി.പി.യും സീനിയർ ഐ.പി.എസ്. ഓഫീസറുമായ വി.വി. ലക്ഷ്മിനാരായണ വിശാഖപട്ടണം ലോക്സഭ മണ്ഡലത്തിൽനിന്ന് പവൻ കല്യാണിന്റെ ജനസേന പാർട്ടിടിക്കറ്റിൽ മത്സരിക്കുന്നു. ഇദ്ദേഹമാണ് പ്രതിപക്ഷനേതാവും വൈ.എസ്.ആർ. കോൺഗ്രസ് പ്രസിഡന്റുമായ ജഗന്റെ പേരിലുള്ള അനധികൃത സ്വത്തുസമ്പാദനക്കേസ് അന്വേഷിച്ചതും ജഗനെ അറസ്റ്റുചെയ്തതും. ആദ്യം ഇദ്ദേഹം ടി.ഡി.പി.യിൽ ചേരുമെന്നായിരുന്നു വാർത്ത.

മുൻ സീനിയർ ഐ.എ.എസ്. ഓഫീസറായ തോട്ട ചന്ദ്രശേഖർ ജനസേന ടിക്കറ്റിൽ ശ്രീകാകുളം മണ്ഡലത്തിൽനിന്ന് മത്സരിക്കും. മുൻ ഐ.ആർ.എസ്. ഓഫീസറായ പാർഥസാരഥി അനാകപ്പള്ളി മണ്ഡലത്തിൽനിന്നും മുൻ മന്ത്രിയും മുൻ ഐ.ആർ.എസ്. ഓഫീസറുമായ രാവേല കിഷോർ ബാബു പ്രതിപാഡു അസംബ്ലി സീറ്റിൽനിന്നും ജനസേന ടിക്കറ്റിൽ മത്സരിക്കും. ഇദ്ദേഹം ചന്ദ്രബാബു നായിഡു മന്ത്രിസഭയിൽ അംഗമായിരുന്നു.

വേമുരി അസംബ്ലി മണ്ഡലത്തിൽനിന്നുള്ള ജനസേന സ്ഥാനാർത്ഥി ഭരത് ഭൂഷണും മുൻ ഐ.ആർ.എസ്. ഓഫീസറാണ്.കൂടാതെ ടി.ഡി.പി. സ്ഥാനാർത്ഥികളായി മുൻ ഐ.ആർ.എസ്. ഓഫീസർമാരായ മല്യാദ്രി ശ്രീറാം, രാമാഞാനേയുലു എന്നിവരും മത്സരരംഗത്തുണ്ട്. വൈ.എസ്.ആർ. കോൺഗ്രസ് ടിക്കറ്റിൽ മുൻ ഡി.ജി.പി. യേശുരത്തനം ഗുണ്ടൂർ വെസ്റ്റ് അസംബ്ലി മണ്ഡലത്തിലും മുൻ ഐ.ജി. ആർതർ നന്ദികൊട്കുർ അസംബ്ലി സീറ്റിലും രംഗത്തുണ്ട്. കോൺഗ്രസ്, ബിജെപി. പട്ടികയിൽ ഇനിയുംകൂടുതൽ മുൻ ഉദ്യോഗസ്ഥർ ഇടംപിടിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP